എസ്. എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.
മാവൂർ:
കച്ചേരിക്കുന്ന് ബദരിയ്യ മദ്രസ്സയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു.മദ്രസ്സാ ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ വാർഡ് മെമ്പർ പി.ഗീതാമണി വിദ്യാർത്ഥികൾക്കുള്ള ഉപഹാരങ്ങൾ നൽകി. മദ്രസ്സ സെക്രട്ടറി പി.വി അഹമ്മദ് കുട്ടി അദ്ധ്യക്ഷത വഹിച്ചു. ഡോ: അബ്ദുൽ അസീസ്, സഹീദ് എളമരം എന്നിവർ പ്രസംഗിച്ചു. ലത്തീഫ് പാലക്കോളിൽ സ്വാഗതവും മുനീർ കെ.പി നന്ദിയും പറഞ്ഞു