സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു.
ചാത്തമംഗലം:
ആധുന നിർമ്മാണ ഫാക്ടറി സ്വകാര്യവത്ക്കരിക്കുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരെ തൊഴിലാളികൾ പ്രഖ്യാപിച്ച സമരം നിരോധിച്ച കേന്ദ്ര സർക്കാറിൻ്റെ നടപടികൾക്കെതിരെ കുന്ദമംഗലം ഏരിയ അടിസ്ഥാനത്തിൽ സംയുക്ത ട്രേഡ് യൂണിയനുകളുടെ ആഭിമുഖ്യത്തിൽ ചാത്തമംഗലത്ത് പോസ്റ്റ് ഓഫീസിനു മുന്നിൽ സംയുക്ത തൊഴിലാളി സംഘടനകൾ പ്രതിഷേധ സമരം സംഘടിപ്പിച്ചു.
സമരം AITUC ജില്ലാ കമ്മറ്റി അംഗം ചൂലൂർ നാരായണൻ ഉദ്ഘാടനം ചെയ്തു. രാജൻ ചാലിയേടത്ത് അദ്ധ്യക്ഷനായി. ടി.കെ സുധാകരൻ (INTUC) വി.എം .ബാലചന്ദ്രൻ (CITU) വിനോദ് മാട്ടാ തൊടികയിൽ, ശാന്തി എന്നിവർ സംസാരിച്ചു.കെ.കെ.ഗോപൻ സ്വാഗതവും ബാലൻ.ടി നന്ദിയും പറഞ്ഞു