വ്യാപാരീ വ്യവസായി സമിതി അതിജീവന പ്രതിഷേധ സമരം
സംഘടിപ്പിച്ചു
കേരള സംസ്ഥാന വ്യാപാരീ വ്യവസായി സമിതി സംസ്ഥാന വ്യാപകമായി നടത്തിയ അതിജീവന പ്രതിഷേധ സമരം സമിതി പെരുയൽ മേഖലയിൽ പെരുവയൽ, പെരുമണ്ണ, മാവൂർ ഗ്രാമ പഞ്ചായത്ത് കാര്യാലയങ്ങൾക്ക് മുൻ മ്പിൽ നടന്നു.കോവിഡ് - 19 പ്രോട്ടോകോൾ പാലിച്ചു കൊണ്ടു നടന്ന പെരുവയൽ ഗ്രാമ പഞ്ചായത്ത് കേന്ദ്രത്തിന് മുൻപിൽ നടന്ന മേഖല തലസമര ഉദ്ഘാടനം ജില്ലാ കമ്മറ്റിയംഗം മുരളീധരൻ മംഗലോളി ഉദ്ഘാടനം ചെയ്തു. മേഖല കമ്മറ്റിയംഗം ടി.പി. വിജയകുമാർ അദ്ധ്യക്ഷനായി. മേഖല കമ്മറ്റിയംഗം കെ.ഹമിദ് , വിനോദ് നോബിൾ എന്നിവർ സംസാരിച്ചു. സമരത്തിന്റെ ഭാഗമായി, വ്യാപാരികൾ ഉന്നയിച്ച ആവശ്യങ്ങൾ അടങ്ങിയ നിവേദനം ഗ്രാമ പഞ്ചായത്ത് അധികൃതർക്ക് നൽകി.
വ്യാപാരസ്ഥാപനങ്ങൾ മുഴുവനും കോവി ഡ് മാനദണ്ഡ o പാലിച്ച് എല്ലാ ദിവസവും തുറന്നു പ്രവർത്തിക്കുവാൻ അനുവദിക്കുക. വ്യാപാര മേഖലയിലെ പ്രതിസന്ധി പരിഹരിക്കുക. ടി.പി. ആർ അശാസ്ത്രീയത പരിഹരിക്കുക എന്നി ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടായിരുന്നു അതിജീവന പ്രതിഷേധ സമരം സംഘടിപ്പിച്ചത്.