Peruvayal News

Peruvayal News

ടോക്യോ ഒളിമ്പിക്സിന് ഐക്യദാർഢ്യം

ടോക്യോ ഒളിമ്പിക്സിന് ഐക്യദാർഢ്യം

കോഴിക്കോട് ജില്ലാ ഒളിമ്പിക് അസോസിയേഷൻ്റെയും ജില്ലാ സ്പോർട്സ് കൗൺസിലിൻ്റെയും ജില്ലാ ഖൊ- ഖൊ അസോസിയേഷൻ്റെേ യും നേതൃത്വത്തിൽ ടോക്യോ ഒളിമ്പിക്സിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് രാമനാട്ടുകരയിൽ വെച്ച് നടന്ന പരിപാടി രാമനാട്ടുകര നഗരസഭാ ഉപാധ്യക്ഷൻ കെ സുരേഷ് ഉൽഘാടനം ചെയ്തു.ചടങ്ങിൽ അസോസിയേഷൻ വൈസ് പ്രസിഡണ്ട് രവീന്ദ്രനാഥ് സ്വാഗതം ആശംസിച്ചു. ജില്ലാഖൊ- ഖൊഅസോസിയേഷൻ പ്രസിഡണ്ട് KTറസാഖ് അദ്ധ്യക്ഷം വഹിച്ചു.ചടങ്ങിൽ ജില്ലാ ഖൊ- ഖൊ അസോസിയേഷൻ സെക്രട്ടറി K ബൈജു പരിപാടിയെക്കുറിച്ച് വിശദീകരിച്ചു. രാമനാട്ടുകര നഗരസഭാ പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാനും വാർഡ് കൗൺസിലറുമായPKഅബ്ദുൾ ലത്തീഫ്, ശശിധരൻ, ജലീൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ജില്ലാ ഖൊ- ഖൊ അസോസിയേഷൻ ജോയൻ്റ് സെക്രട്ടറി വാസു നന്ദി പ്രകാശിപ്പിച്ചു.

Don't Miss
© all rights reserved and made with by pkv24live