ലോറി തൊഴിലാളിയുടെ ഘാതകരെ പിടികൂടണം:
എസ്. ടി. യു. മോട്ടോർ തൊഴിലാളി യൂണിയൻ സംസ്ഥാന കമ്മറ്റി
കോഴിക്കോട്:
കൊല്ലത്ത് ലോറി തൊഴിലാളിയെ മൃഗീയമായി കൊലചെയ്ത്
കൈവശമുണ്ടായിരുന്ന പണം അപഹരിച്ച് കടന്ന് കളഞ്ഞ മോഷ്ടാക്കള ഉടനെ പിടി കൂടി പോലിസ് നിയമത്തിന് മുമ്പിൽ കൊണ്ടുവരണമെന്ന് മോട്ടോർ ആൻ്റ് എഞ്ചിനിയറിഗ്' വർക്കേഴ്സ് യൂണിയൻ STU സംസ്ഥാന പ്രസിഡണ്ട്
VAK തങ്ങളും ജനറൽ സെക്രട്ടറി NKC ബഷീറും സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു
നിലാരംബരായി തീർന്ന തൊഴിലാളിയുടെ കുടുംബത്തെ സർക്കാർ സംരക്ഷിക്കണം
നിർഭയമായി തൊഴിലാളികൾക്ക് ലോറിയുമായി സഞ്ചരിക്കാനുള്ള സാഹചര്യം കേരളത്തിലെ റോഡുകളിൽ പോലീസും ഭരണകൂടവും എർപ്പെടുത്തുകയും വേണം
ലോറി തൊഴിലാളിയെ മൃഗീയമായി കൊല ചെയ്ത് റോഡിൽ തളളിയ നടപടിയെ നിസാരമായി കാണാതെ ബന്ധപ്പെട്ട പോലീസുദ്യോഗസ്ഥർ നീതിപൂർവമായ അന്വേഷണം നടത്തി കൊലയാളിയെ എത്രയും വേഗം പിടികൂടണമെന്നും ബന്ധപ്പെട്ടവരോട് നേതാക്കൾ ആവശ്യപ്പെട്ടു.
