കൂട്ടുകാർക്കൊരു കൈതാങ്ങ്.
പഠനസമാഗ്രികൾ ഏറ്റുവാങ്ങി
കൂട്ടുകാർക്കൊരു കൈതാങ്ങ് എന്ന പദ്ധതിയുടെ ഭാഗമായി ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കണ്ടറി സ്കൂളിലെ അർഹരായ മുഴുവൻ വിദ്യാർത്ഥികൾക്കും വിതരണം ചെയ്യുന്നതിന് വേണ്ടി NSS വളണ്ടിയർമാർ സമാഹരിച്ച പഠനസമാഗ്രികൾ കെ. മുരളീധരൻ MP യിൽ നിന്ന് പ്രിൻസിപ്പാൾ മുഹമ്മദ് ബഷീർ,പ്രോഗാം ഓഫീസർ സർഷാർ അലി എന്നിവർ ചേർന്ന് സ്വീകരിച്ചു.
വാർഡ് കൗൺസിലർ എസ് കെ അബൂബക്കർ, മാനേജ്മെൻറ് ജോയിൻ സെക്രട്ടറി പി കെ വി അസീസ്, സ്കൂൾ ഹെഡ്മാസ്റ്റർ വി കെ ഫൈസൽ, പിടിഎ പ്രസിഡണ്ട് ഷാജി ക്രൈഫ്, തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു