Peruvayal News

Peruvayal News

വാക്സിൻ ലഭിക്കുന്നില്ല; രാമനാട്ടുകരയിൽ യു ഡി എഫ് പ്രക്ഷോഭത്തിലേക്ക്

വാക്സിൻ ലഭിക്കുന്നില്ല; രാമനാട്ടുകരയിൽ യു ഡി എഫ് പ്രക്ഷോഭത്തിലേക്ക്

രാമനാട്ടുകര: 
രാമനാട്ടുകര മുൻസിപാലി റ്റിയിൽ ആവശ്യത്തിന് വാക്സിൻ ലഭിക്കാത്തതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് പ്രക്ഷോഭ പരിപാടികൾ ആരംഭിക്കുന്നു. മുൻസിപ്പാലിറ്റിയിലെ ജനസംഖ്യയ്ക്ക് ആനുപതികമായി വാക്സിൻ ലഭ്യമാക്കാത്തതിനാൽ നിത്യരോഗികളും അവശരുമുൾപ്പെടെ ധാരാളമാളുകൾ ആശങ്കയിലാണ്. സർക്കാറിന്റെ അനാസ്ഥ അവസാനിപ്പിച്ച് വാക്സിൻ ആവശ്യാനുസരണം ലഭ്യമാക്കി ജനങ്ങളുടെ ദുരിതമകറ്റണമെന്നാവശ്യപ്പെട്ട് ബഹുജനങ്ങളെ അണിനിരത്തി പ്രക്ഷോഭ പരിപാടികൾ ആരംഭിക്കാൻ യു.ഡി.എഫ് മുൻസിപൽ കമ്മറ്റി തീരുമാനിച്ചു. ചെയർമാൻ കെ. സി രാജൻ അധ്യക്ഷനായി. കല്ലട മുഹമ്മദലി, കെ. കെ മുഹമ്മദ് കോയ, ടി .പി ശശിധരൻ, പാച്ചീരി സൈതലവി, എം മുഹമ്മദ് കോയ, കെ. ടി റസാഖ്, പി. കെ അബ്ദുൽ ലത്തീഫ്, എം സൈതലവി, പി. കെ അസീസ്  സംസാരിച്ചു.
Don't Miss
© all rights reserved and made with by pkv24live