കാറ്റഗറി 'ഡി' യിൽ അക്ഷയ കേന്ദ്രങ്ങൾക്ക് പ്രവർത്തനാനുമതി നൽകണം:
SITEU
കോഴിക്കോട്:
'ഡി' കാറ്റഗറിയിൽപെട്ട സ്ഥലങ്ങളിൽ അക്ഷയ കേന്ദ്രങ്ങൾ തുറക്കാനുള്ള അനുമതി നൽകണമെന്നാവശ്യപ്പെട്ട് സ്റ്റേറ്റ് ഐ.ടി.എംപ്ലോയിസ് യൂണിയൻ (SITeU - STU) ബഹു. ജില്ലാ കലക്ടർക്ക് നിവേദനം സമർപ്പിച്ചു. ജില്ലയിലെ 37 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഇപ്പോൾ 'ഡി' കാറ്റഗറിയിൽ ഉൾപ്പെട്ടിരിക്കുകയാണ്. നീറ്റ് എൻട്രൻസ് രജിസ്‌ട്രേഷൻ, എസ്.എസ്.എൽ.സി പുനർ മൂല്യനിർണയതിനുള്ള അപേക്ഷകൾ, ഹയർസെക്കൻഡറി ഏകജാലകം പ്രവേശന നടപടികൾ തുടങ്ങി ഒട്ടേറെ ഓണ്ലൈൻ സേവനങ്ങൾക്കായി ജനങ്ങൾ അക്ഷയ കേന്ദ്രങ്ങളെ ആശ്രയിക്കുന്ന ഈ സമയത്തു ബാങ്കുകൾക്ക് പ്രവർത്തനാനുമതി നൽകിയ പോലെ അവശ്യ സേവന പരിധിയിൽ ഉൾപ്പെടുത്തി ആഴ്ചയിൽ അഞ്ചു ദിവസം കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ടു 'ഡി' കാറ്റഗറിയിലും അക്ഷയ കേന്ദ്രങ്ങൾ തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടാണ് നിവേദനം സമർപ്പിച്ചത്. ഹാസിഫ് ഒളവണ്ണ, ഷറഫുദ്ധീൻ ഓമശ്ശേരി, റിഷാൽ നടുവണ്ണൂർ, മുസ്തഫ കമാൽ കുറ്റിക്കാട്ടൂർ എന്നിവർ സംബന്ധിച്ചു.
