ഓൾ ഫ്രണ്ട്സ് തെക്കെപ്പാടത്തിൻ്റെ ആഭിമുഖ്യത്തിൽ ഉന്നത വിജയം നേടിയ വിദ്യാത്ഥികളെ ആദരിച്ചു
ഓൾ ഫ്രണ്ട്സ് തെക്കെപ്പാടത്തിൻ്റെ ആഭിമുഖ്യത്തിൽ 2020-21 വർഷത്തിൽ SSLC, +2, പരീക്ഷകളിൽ വിജയിച്ച വിദ്യാത്ഥികളെ ആദരിച്ചു.MBBS ന് അഡ്മിഷൻ ലഭിച്ച മുഹമ്മദ് സ്വാലിഹിനേയും PSC പരീക്ഷയിൽ വിജയിച്ചവരേയും ആദരിച്ചു.
തച്ചമ്പലത്ത് മൻസൂർ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ 12,10 വാർഡുകളിലെ മെമ്പർമാരായ ശ്രീമതി ആമിനാ ബി ടീച്ചർ, ശ്രീ വി.പി കബീർ എന്നിവർ ഉപഹാര സമർപ്പണം നടത്തി. ശംസീർ.എൻ, ടി. കുഞ്ഞിക്കോയ മാസ്റ്റർ, വി.അബൂബക്കർ, ടി. സാദിഖ് അലി, നൗഷാദ്.എം.കെ എന്നിവർ സംസാരിച്ചു.