റോട്ടറി ക്ലബ് ഓഫ് കാലിക്കറ്റ് സൗത്തിന്റെ ആഭിമുഖ്യത്തിൽ കർഷകരെ ആദരിച്ചു
കർഷകരെ ആദരിച്ചു
രാമനാട്ടുകര :
റോട്ടറി ക്ലബ് ഓഫ് കാലിക്കറ്റ് സൗത്തിന്റെ ആഭിമുഖ്യത്തിൽ കർഷക ദിനത്തിൽ കർഷകരെ ആദരിക്കലും വൃക്ഷത്തൈ നടലും രാമനാട്ടുകര സേവാമന്ദിർ പോസ്റ്റ് ബേസിക് ഹയർസെക്കൻഡറി സ്കൂളിൽ വച്ച് നടന്നു. ചടങ്ങിൽ ക്ലബ് പ്രസിഡണ്ട് ടി കെ രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു രാമനാട്ടുകര നഗരസഭ വൈസ് പ്രസിഡൻറ് കെ സുരേഷ് ഉദ്ഘാടനം നിർവഹിച്ചു , രഘുനാഥ് .ജി , അനിൽകുമാർ .സി ക,
സതീഷ് കുമാർ , ടി.ജെ.പ്രത്യുഷ് ,
മോഹനൻ മാസ്റ്റർ. എം. പി, ബാബു സർവോത്തമൻ, സരിത ടീച്ചർ എന്നിവർ സംസാരിച്ചു. ചടങ്ങിൽ കർഷകരായ ചിന്നൻ,സുന്ദരൻ , മുരളി ,വരുൺ എന്നിവരെ ആദരിക്കുകയും കൃഷി ഉപകരണങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.