കേരള ഹോട്ടൽ & റെസ്റ്റോറൻ്റ് അസോസിയേഷൻ (KHRA) ഫറോക്ക് യൂണിറ്റ് ധർണ്ണ നടത്തി.
കേരള ഹോട്ടൽ & റെസ്റ്റോറൻ്റ് അസോസിയേഷൻ (KHRA) ഫറോക്ക് യൂണിറ്റ് ധർണ്ണ നടത്തി.
ഹോട്ടലുകളിൽ ഡൈനിംഗ് അനുവദിക്കുക, കോവി ഡിൻ്റെ പേരിലുള്ള അന്യായമായ നിയന്ത്രണങ്ങൾ പിൻവലിക്കുക, പോലീസിൻ്റെയും മറ്റ് സർക്കാർ ഏജൻസികളുടെയും ഭാഗത്ത് നിന്നും ഹോട്ടൽ മേഘലക്ക് നേരെയുള്ള നിരന്തരമായ പീഢനങ്ങൾ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് KHRA സംസ്ഥാന വ്യാപക മായി നടത്തിയ ധർണ്ണാ സമരത്തിൻ്റെ ഭാഗമായി KHRA ഫറോക്ക് യൂണിറ്റ്, ഫറോക്ക് മുൻസിപ്പൽ ഓഫീസിന് മുമ്പിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.
കേരളത്തിലെ 140 എം.എൽ.എമാർക്കും സംഘടന നിവേദനങ്ങൾ നൽകുകയും, പ്രതിപക്ഷ ഭരണപക്ഷ ഭേതമെന്യേ എം.എൽ.എ.മാർ നിയമസഭയിൽ ഹോട്ടൽ മേഖലയുടെ പ്രശ്‌നങ്ങൾക്ക് പരിഹാനടപടികൾ സർക്കാരിൻ്റെ ഭാഗത്ത് നിന്നും ഉണ്ടാവണമെന്ന് ആവശ്യപ്പെടുകയും ചെയ്തതാണ്.
ശേഷം വിവിധ മന്ത്രിമാർക്കും, മുഖ്യമന്ത്രിക്കും അസോസിയേഷൻ തങ്ങളുടെ പ്രയാസങ്ങൾ പറഞ്ഞ് കൊണ്ട് നിവേദനങ്ങൾ നൽകുകയുണ്ടായി. ചെറുകിട ഇടത്തരം ഹോട്ടലുകാരും ബേക്കറി- കൂൾബാർ മേഖലയും ഇന്ന് അനുഭവിക്കുന്ന പ്രയാസങ്ങൾ സവിസ്തരം പ്രതിപാദിച്ച് കൊണ്ടായിരുന്ന നിവേദനങ്ങൾ നൽകിയതെങ്കിലും സർക്കാറിൻ്റെ ഭാഗത്തു നിന്നും അനുഭാവപൂർവ്വമായ ഒരു നടപടിയും നാളിതുവരെ ഉണ്ടായിട്ടില്ല എന്ന് മാത്രമല്ല, ഹോട്ടൽ മേഖലയെ നിരന്തരം ദ്രോഹിക്കുന്ന നിലപാടിലേക്കാണ് സർക്കാർ നീങ്ങിക്കൊണ്ടിരിക്കുന്നതും.
ഇത്തരമൊരു പ്രതിസന്ധി ഘട്ടത്തിലാണ് സംഘടന സമരമുഖത്തേക്ക് ഇറങ്ങിത്തിരിക്കാൻ നിർബന്ധിതമായത്.
ഫറോക്കിൽ നടന്ന പ്രതിഷേധ ധർണ്ണാപരിപാടിക്ക് KHRA രാമനാട്ടുകര മേഖലാ സെക്രട്ടറി ജയപ്രകാശ് സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് സജാദ് നിൻറെ അദ്ധ്യക്ഷതയിൽ നടന്ന സമര പരിപാടി KHRA ഫറോക്ക് യൂണിറ്റ് രക്ഷാധികാരി മുസ്തഫ ചാലിയാർ ഉദ്ഘാടനം ചെയ്തു.
KHRA യുടെ ധർണ്ണാ സമരത്തിന് പിന്തുണയും അഭിവാദ്യങ്ങളും അർപ്പിച്ച് കൊണ്ട് വിവിധ വ്യാപാര സംഘടനയുടെ പ്രതിനിധികൾ സംസാരിച്ചു.
KHRA ഫറോക്ക് യൂണിറ്റ് മെമ്പർ ഹെന്ന ബാവു വിൻറെ നന്ദി പ്രകടനത്തോടെ സമരപരിപാടികൾ അവസാനിച്ചു. യൂണിറ്റിലെ ലെ നിരവധി മെമ്പർമാർ പങ്കെടുത്തു