Peruvayal News

Peruvayal News

പാറക്കെട്ടിനുള്ളിൽ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്തി

പാറക്കെട്ടിനുള്ളിൽ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്തി


പാറക്കെട്ടിനുള്ളിൽ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്തി


താമരശ്ശേരി: താമരശ്ശേരി ചെമ്പ്രയിൽ പാറക്കെട്ടിനുള്ളിൽ കുടുങ്ങിയ യുവാവിനെ ഫയർഫോഴ്സും പോലീസും ചേർന്ന് രക്ഷപ്പെടുത്തി.ചെമ്പ്ര സ്വദേശി വിജീഷാണ് ക്വാറിയിലെ പാറകൾക്കിടയിൽ കുടുങ്ങിയത്.വ്യാഴാഴ്ച രാത്രിയാണ് ഇയാൾ ക്വാറിയിൽ എത്തിയത്. രാത്രി മുഴുവൻ പാറക്കെട്ടിനുള്ളിൽ കുടുങ്ങിക്കിടന്നു.വെള്ളിയാഴ്ച ഉച്ചയോടെ കരച്ചിൽ കേട്ടു നാട്ടുകാർ തിരച്ചിൽ നടത്തിയപ്പോഴാണ് രണ്ടു കാലുകൾ മാത്രം പുറത്തേക്ക് കാണുന്ന രീതിയിൽ പാറക്കൂട്ടങ്ങൾക്കിടയിൽ വിജീഷിനെ കണ്ടെത്തിയത്.തുടർന്ന് പോലീസിനെയും ഫയർഫോഴ്സിനെയും വിവരമറിയിക്കുകയായിരുന്നു. നരിക്കുനിയിൽ നിന്ന് സ്റ്റേഷൻ ഓഫീസർ കെ.പി ജയപ്രകാശിന്റെ നേതൃത്വത്തിൽ ഫയർഫോഴ്സ് എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.ഏതാനും പാറക്കല്ലുകൾ നീക്കം ചെയ്ത് ശേഷം മറ്റു കല്ലുകൾ കയറിട്ട് ബന്ധിപ്പിച്ച് സാഹസികമായാണ് ഇയാളെ പുറത്തെത്തിച്ചത്.അവശനായ ഇയാളെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അസി. സ്റ്റേഷൻ ഓഫീസർമാരായ ടി പി രാമചന്ദ്രൻ ,കെ.കെ രമേശൻ സീനിയർ ഫയർ & റെസ്ക്യൂ ഓഫീസർ എൻ ഗണേശൻ, ഫയർ &റെസ്ക്യൂ ഓഫീസർമാരായ എ നിപിൻദാസ്,ഒ അബ്ദുൾ ജലീൽ, ടി സനൂപ്, എം.പി രജിൻ, കെ.രഞ്ജിത്, എം അനീഷ്, കെ.കെ അനൂപ്, ഹോം ഗാർഡ് കെ. സുജിത് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.
Don't Miss
© all rights reserved and made with by pkv24live