Peruvayal News

Peruvayal News

കുടിവെള്ള വിതരണ പൈപ്പ് പൊട്ടൽ... പൊട്ടിയ പൈപ്പിൽ അറ്റകുറ്റ പണികൾ തുടരുന്നു.

കുടിവെള്ള വിതരണ പൈപ്പ് പൊട്ടൽ...
 പൊട്ടിയ പൈപ്പിൽ അറ്റകുറ്റ പണികൾ തുടരുന്നു.


കുടിവെള്ള വിതരണ പൈപ്പ് പൊട്ടൽ...
 പൊട്ടിയ പൈപ്പിൽ അറ്റകുറ്റ പണികൾ തുടരുന്നു.


കുടിവെള്ള വിതരണ പൈപ്പ് പൊട്ടൽ...
ഒളവണ്ണയിൽ പതിവായി കുടി വെള്ള വിതരണം  മുടങ്ങുന്നതായി പരാതി

ഒളവണ്ണ :
 ഒളവണ്ണയിൽ ദിവസങ്ങളോളം തുടർച്ചയായി കുടിവെള്ളം മുടങ്ങുന്നതായി പരാതി. 

ഒളവണ്ണ കാവിൽതാഴം ഒടുമ്പ്ര റോഡിൽ ഇടയ്ക്കിടെ  കുടിവെള്ള വിതരണ പൈപ്പ് പൊട്ടുന്നതാണ് കുടിവെള്ളം ദിവസങ്ങളോളം മുടങ്ങാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു.    

ഈ ഭാഗങ്ങളിൽ പൈപ്പുകൾ പൊട്ടുന്നത് നിത്യ സംഭവമാണ് .  
ഇതു കാരണം റോഡുകൾക്കും കേടുപാട്പാട്  സംഭവിക്കുകയാണ്. 

ഒരാഴ്ച മുമ്പാണ് ഈ റോഡിൽ കുടിവെള്ള വിതരണ പൈപ്പ് പൊട്ടി റോഡിൽ വലിയ കുഴി രൂപപ്പെട്ടത്. ഇതുകാരണം ഒളവണ്ണ - കാവിൽ താഴം - ഒടുമ്പ്ര ഭാഗങ്ങളിൽ  ദിവസങ്ങളോളം കുടിവെള്ള വിതരണം മുടങ്ങിയിരുന്നു. 
അടുത്ത കാലത്തായി ലക്ഷങ്ങൾ ചിലവഴിച്ചു നിർമിച്ച റോഡുകൾക്കും  കേടുപാടുകൾ സംഭവിക്കുകയാണ്. 

ഇടയ്ക്കിടെ ജല വിതരണ പൈപ്പ് പൊട്ടുന്നതിനാൽ  ജല വിതരണത്തിന്റെ   ശക്തി കുറക്കുന്നത്   മേൽ പ്രദേശങ്ങളിലേക്കുള്ള വെള്ളത്തിന്റെ ലഭ്യത ഇല്ലാതാകുന്നതായും നാട്ടുകാർ പരാതിപ്പെടുന്നു. 

ലൈനിൽ നടക്കുന്ന അറ്റകുറ്റ പണികൾ പലപ്പോഴും ജനങ്ങളെ അറിയിക്കാതെയാണ് നടക്കാറുള്ളതെന്നും നിലവാരം കുറഞ്ഞ പൈപ്പുകളും അശാസ്ത്രീയമായ പ്രവർത്തിയുമാണ് ഇടക്കടി കുടിവെള്ള വിതരണ പൈപ്പുകൾ പൊട്ടി ദിവസങ്ങളോളം കുടിവെള്ള വിതരണം മുടങ്ങാൻ  കാരണമാകുന്നതെന്നും കാണിച്ചു കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് എ ഷിയാലി  അധികൃതർക്ക് പരാതി നൽകിയിരിക്കുകയാണ്
Don't Miss
© all rights reserved and made with by pkv24live