പാര്‍സല്‍ മാത്രം: ഹോട്ടലുകള്‍ പ്രതിസന്ധിയുടെ പടുകുഴിയിൽ
പാര്‍സല്‍ മാത്രം: ഹോട്ടലുകള്‍ പ്രതിസന്ധിയുടെ പടുകുഴിയിൽ
കോവിഡ് നിയന്ത്രണങ്ങളില്‍ പല മേഖലക്കും ഇളവുനല്‍കിയിട്ടും ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിക്കാത്തത് ഹോട്ടലുകെള പ്രതിസന്ധിയുടെ പടുകുഴിയിലാക്കുന്നു. ടെക്സ്റ്റൈല്‍സുകളും ജ്വല്ലറികളും തുറക്കുകയും ബസുകള്‍ പൂര്‍ണമായും സര്‍വിസ് നടത്തുകയും ചെയ്തിട്ടും ഹോട്ടലുകളില്‍ പാര്‍സല്‍ മാത്രം അനുവദിക്കുന്നത് വിരോധാഭാസമാണെന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്.
കോവിഡ് രണ്ടാം തരംഗത്തോടെയാണ് ഹോട്ടലുകളില്‍ പാര്‍സലുകള്‍ മാത്രമാക്കിയത്. ഇതോെട നടത്തിപ്പ് ചെലവുപോലും പല ഉടമകള്‍ക്കും ലഭിക്കുന്നില്ല.
ഇതരസംസ്ഥാനക്കാര്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികളും വലിയ പ്രതിസന്ധിയിലാണ്. ചെറുതും വലുതുമായ 1800ഓളം ഹോട്ടലുകളാണ് ജില്ലയില്‍ അടഞ്ഞുകിടക്കുന്നതെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റാറന്റ് അസോസിയേഷന് ജില്ല പ്രസിഡന്റ് എന്‍. സുഗുണന് പറഞ്ഞു. ഇതില്‍ 300 എണ്ണം പൂര്‍ണമായും പ്രവര്‍ത്തനം നിര്‍ത്തി കെട്ടിടം ഉടമകള്‍ക്ക് ഒഴിഞ്ഞുെകാടുത്തു. വടകര മേഖലയിലെ ഹോട്ടലുടമ കൃഷ്ണന് ആത്മഹത്യ ചെയ്യുകയുമുണ്ടായി -അദ്ദേഹം പറഞ്ഞു.
പാര്‍സല്‍ മാത്രമായതോെട നേരത്തെയുള്ളതിെന്റ 30 ശതമാനം പോലും കച്ചവടം പല ഹോട്ടലുകളിലുമില്ല.ഇതോെട ഉടമകള്‍ െകട്ടിട വാടക, ബാങ്ക് വായ്പ, കെട്ടിടനികുതി, വൈദ്യുതി - കുടിെവള്ള നിരക്ക് എന്നിവ അടക്കാന്‍ പ്രയാസപ്പെടുകയാണ്. സര്‍ക്കാറില്‍നിന്ന് ഈ ഇനത്തിലടക്കം ഒരാനുകൂല്യവും ഇതുവരെ ലഭിച്ചിട്ടില്ല. തുറസ്സായ സ്ഥലങ്ങളില്‍ ഭക്ഷണം വിളമ്ബാമെന്നാണ് സര്‍ക്കാര്‍ ഉത്തരവിലുള്ളത്. ഇത് അനധികൃത ഭക്ഷണവില്‍പനയെ പ്രോത്സാഹിപ്പിക്കുന്നതും ഭക്ഷണത്തില്‍ മാലിന്യം കലരാനിടയാക്കുന്നതാെണന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു. മാത്രമല്ല, ടൂറിസം മേഖലയും ഇവിടങ്ങളിലെ ഹോട്ടലുകളും പതിവുപോലെ പ്രവര്‍ത്തിക്കുന്നുണ്ട്.
ചുരുക്കത്തില്‍ െകാച്ചിയില്‍നിന്ന് വയനാട്ടിലേക്ക് ടൂറിന് പോകുന്നൊരാള്‍ക്ക് വയനാടിെന്റ കവാടമായ കോഴിക്കോട്ടെവിടെയും ഇരുന്ന് ഭക്ഷണം കഴിക്കാനാവാത്ത സ്ഥിതിയാണുള്ളത്. ഈ മേഖലയിലെ പ്രതിസന്ധിയോര്‍ത്ത് മറ്റു ജില്ലകളിലെല്ലാം ജില്ല ഭരണകൂടങ്ങള്‍ നേരിയ ഇളവുകള്‍ നല്‍കുന്നുണ്ട്. എന്നാലിവിടെ കനത്ത പിഴചുമത്തുകയാണ് െചയ്യുന്നത്. കോവിഡ് നിയന്ത്രണങ്ങളുടെ പരിശോധനയില്‍തന്നെ പൊലീസിനും ആരോഗ്യവകുപ്പിനും വെവ്വേറെ നിലപാടാണുള്ളെതന്നും വ്യാപാരികള്‍ ആേരാപിക്കുന്നു.