Peruvayal News

Peruvayal News

ദേശീയ വിദ്യാഭ്യാസ നയത്തിൽ അറബി ഭാഷാ പഠനം ഉറപ്പാക്കണം: ഉമ്മർ പാണ്ടികശാല

ദേശീയ വിദ്യാഭ്യാസ നയത്തിൽ അറബി ഭാഷാ പഠനം ഉറപ്പാക്കണം: 
ഉമ്മർ പാണ്ടികശാല 


ദേശീയ വിദ്യാഭ്യാസ നയത്തിൽ അറബി ഭാഷാ പഠനം ഉറപ്പാക്കണം: 
ഉമ്മർ പാണ്ടികശാല 

ഫറോക്ക്
ദേശീയ വിദ്യാഭ്യാസ നയത്തിൽ അറബി ഭാഷാ പഠനം ഉറപ്പാക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ഉമ്മർ പാണ്ടികശാല.കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ ഉപജില്ലാ കമ്മിറ്റി സംഘടിപ്പിച്ച എഇഒ ഓഫീസ് ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
ഹയർസെക്കണ്ടറിയിൽ അറബി, ഉർദു, സംസ്കൃതം ഭാഷാ പഠനത്തിന് 10 കുട്ടികൾ എന്ന എണ്ണത്തിൽ നിന്നും അറബിക്കിന് മാത്രം 25 എന്ന എണ്ണമായി വർദ്ധിപ്പിച്ച് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ഇറക്കിയ വിവാദ സർക്കുലർ പിൻവലിക്കണമെന്നും ഭാഷാധ്യാപകർക്ക് അർഹമായ പ്രൊമോഷൻ നൽകണമെന്നും അദ്ദേഹം പറഞ്ഞു. ഉപജില്ലാ പ്രസിഡണ്ട് എസ് അശ്റഫ് ചാലിയം അധ്യക്ഷത വഹിച്ചു. മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി സി  സിറാജ് മുഖ്യപ്രഭാഷണം നടത്തി. വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് കെകെ യാസർ, റവന്യൂ ജില്ലാ സെക്രട്ടറി എ അബ്ദുൾ റഹിം, കെസി അബ്ദുൽ ലത്തീഫ്, ശരീഫ് കിനാലൂർ,  എൻ അഫ്താഷ്, പിഎൻ അൻവർ, പികെ ഹൈദറലി എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ ഉപജില്ലാ ജനറൽ സെക്രട്ടറി ലത്തീഫ് കാരട്ടിയാട്ടിൽ സ്വാഗതവും ട്രഷറർ കെപി റാഫി നന്ദിയും പറഞ്ഞു. പടം :കെഎടിഎഫ് ഫറോക്ക് എഇഒ ഓഫീസ് ധർണ്ണ മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ഉമ്മർ പാണ്ടികശാല ഉദ്ഘാടനം ചെയ്യുന്നു.
Don't Miss
© all rights reserved and made with by pkv24live