അനുമോദനവും കരിയർ ഗൈഡൻസ് ക്ലാസ്സും നടത്തി
അനുമോദനവും കരിയർ ഗൈഡൻസ് ക്ലാസ്സും നടത്തി
കുന്ദമംഗലം :
ചെറുകുളത്തൂർ നേത്രദാന അവയവദാന ഗ്രാമത്തിന് നേതൃത്വം നൽകിയ കെ.പി.ഗോവിന്ദൻകുട്ടി സ്മാരക വായനശാല യുവതയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു അനുമോദനവും, ഏറ്റവും നല്ല കൃഷിക്കാരെ ആദരിക്കലും , സ്കേറ്റിംഗ് സ്ഥാനതലത്തിൽ എത്തിയ കുട്ടികൾക്ക് അനുമോദനവും കരിയർ ഗൈഡൻസ് ക്ലാസ്സും കുന്ദമംഗലം നിയോജകമണ്ഡലം എം.എൽ.എ ബഹു : പി.ടി.എ.റഹീം ഉദ്ഘാടനം ചെയ്തു. ദിശ കരിയർ ഗൈഡൻസ് ക്ലാസ്സ് രജി.പി വി. ( കരിയർ ഗൈഡൻസ് ഹഡോൾസൺ സംസ്ഥാന തല റിസോഴ്സ് പേഴ്സൺ) ക്ലാസ്സ് എടുത്തു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.സുരേഷ് ബാബു , വായനശാല സെക്രട്ടറി ടി.എം. ചന്ദ്രശേഖരൻ എന്നിവർ ആശംസയർപ്പിച്ചു സംസാരിച്ചു. നവ്യ.പി.എസ് അദ്ധ്യക്ഷത വഹിച്ചു. ആദിത്യ അനിൽ സ്വാഗതവും, സി. ഷാജു നന്ദിയും പറഞ്ഞു