ചെറൂപ്പ വൈത്തലക്കുഴി കുടിവെള്ള പദ്ധതി ഉൽഘാടനം ചെയ്തു.
മാവൂർ:
ചെറൂപ്പ കോഴിശേരിക്കടവ് വൈത്തലക്കുഴി കുടിവെള്ള പദ്ധതി എം.കെ രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു. മാങ്ങാട്ട് അബ്ദുറസാഖ് സൗജന്യമായി വിട്ടു നൽകിയ സ്ഥലത്ത് നസീർ മക്കട നൽകിയ രണ്ട് ലക്ഷം രൂപ ചെലവഴിച്ചാണ് ചെറൂപ്പ മഹല്ല് ശറഫുദ്ദീൻ ജുമുഅത്ത് പള്ളി കമ്മിറ്റിയുടെ നേതൃത്വത്തിൽ പദ്ധതിയുടെ കിണർ കുഴിച്ചത്.
ഗുണഭോക്തൃ വിഹിതം, എം.പി ഫണ്ട്, ഗ്രാമപഞ്ചായത്ത് അനുവദിച്ച ഫണ്ട് എന്നിവ ഉൾപെടെ 20 ലക്ഷം രൂപ വിനിയോഗിച്ചാണ് 75 ഓളം കുടുംബങ്ങൾക്ക് പ്രയോജനം ലഭിക്കുന്ന പദ്ധതി പൂർത്തീകരിച്ചത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ഉമ്മർ മാസ്റ്റർ അധ്യക്ഷനായി. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ രഞ്ജിത്ത്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായഫാത്തിമ ഉണിക്കൂർ,ടി.ടി ഖാദർ, പദ്ധതി ചെയർമാൻ എ.കെ മുഹമ്മദലി, നസീർ, വി.എസ് രഞ്ജിത്ത്, യു.എ ഗഫൂർ, കെ.എം അബ്ദുള്ള, ടി. മജീദ്, കെ.എം ഷമീർ സംസാരിച്ചു.