ഭരിക്കുന്നവരുടെ ഇംഗിതം നടപ്പിലാക്കാൻ ഇടതു സർക്കാർ ജനങ്ങളെ വെല്ലുവിളിക്കുന്നു: പി കെ ഫിറോസ്
കോഴിക്കോട്:
അധികാരമുപയോഗിച്ച് ഇഷ്ടപ്പെടുന്നവ നടപ്പിലാക്കുന്ന കൊളോണിസ കാലഘട്ടത്തെ അനുസ്മരിപ്പിക്കുന്ന പ്രവർത്തനമാണ് കേരളത്തിൽ നടപ്പിലാക്കി വരുന്നത്, ഇത് ജനത്തിനോടുള്ള വെല്ലുവിളിയാണ്.
സാധാരണക്കാരന് പോലും നാട്ടിലെ അധികാര കേന്ദ്രങ്ങളിലെ അഴിമതികൾക്കെതിരെ ലോകായുക്തയെ സമീപിക്കാനാകുമായിരുന്നു,
എന്നാൽ ഇപ്പോഴിതാ ലോകായുക്തയുടെ അധികാര ചിറകുകൾ വെട്ടി ഭരിക്കപ്പെടുന്നവരുടെ ഇംഗിതങ്ങൾ മാത്രം നടപ്പിലാക്കുന്ന പാവകളായി ലോകായുക്തയെ മാറ്റുന്നതിന് ഇടതുപക്ഷ സർക്കാർ ശ്രമിക്കുന്ന ഈ നടപടികൾ രാഷ്ടീയ കേരളത്തിലെ വരാനിരിക്കുന്ന പ്രധാന ചർച്ചയാണന്നും മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ.ഫിറോസ് പറഞ്ഞു. 'സ്വത്വം തേടുന്ന പൊതു വിദ്യാഭ്യാസം' എന്ന പ്രമേയത്തിൽ കേരളാ സ്കൂൾ ടീച്ചേഴ്സ് യൂണിയൻ (കെഎസ്ടി യു)കോഴിക്കോട് വിദ്യാഭ്യാസ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അധ്യാപകർ പുതിയ കാലത്തെ ജനാധിപത്യ ബോധമുള്ള, സഹിഷ്ണതയുള്ളവരാക്കി മാറ്റാൻ പരിശ്രമിക്കണമെന്നും കൂട്ടി ചേർത്തു. ചടങ്ങിൽ കോഴിക്കോട് വിദ്യാഭ്യാസ ജില്ലാ പ്രസിഡണ്ട് കെ.പി സാജിദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി പി.കെ. അസീസ് 'സ്വത്യം തേടുന്ന പൊതു വിദ്യാഭ്യാസം ' എന്ന പ്രമേയ പ്രഭാഷണം നടത്തി. സംസ്ഥാന ഭാരവാഹികളായ കല്ലൂർ മുഹമ്മദലി, സി ഇ റഹീന, ജില്ലാ പ്രസിഡണ്ട്,കെ.എം എ നാസർ, ജനറൽ സിക്രട്ടറി കിളിയിമ്മൽ കുഞ്ഞബ്ദുള്ള, പി.പി. ജാഫർ, അബ്ദുൽ നാസർ ടി, ടി.സുഹൈൽ, കെ.സി ബഷീർ, കെ സി ഫസലുറഹ്മാൻ,എം ടി മുഹമ്മദ്, ടി.കെ. ഫൈസൽ, പി പി മൂസ്സക്കുട്ടി ,കെ മുഹമ്മദ് ബഷീർ, സി കെ മുഹമ്മദ് അമീർ, ടി പി നജുമുദ്ദീൻ, ടി പി ജഹാംഗീർ കബീർ, സി പി സൈഫുദ്ധീൻ പ്രസംഗിച്ചു വിദ്യാഭ്യാസ ജില്ലാ ജനറൽ സെക്രട്ടറി വി.പി.എ ജലീൽ സ്വാഗതവും സെക്രട്ടറി മുഹമ്മദ് അസ്ലം കെ. നന്ദിയും പറഞ്ഞു.