PSFA സംഘടിപ്പിച്ച ബാഡ്മിന്റൺ ടൂർണമെന്റിൽ ഫിമലും ഗൗതമും വിജയികളായി.
പൂനൂർ:
റിപ്പബ്ലിക് ദിനത്തിൽ പൂനൂർ മോകായിയിൽ ഗാഥ കോളേജ് വിന്നേഴ്‌സ് പ്രൈസ് മണിക്കും റൂബി ടവർ റണ്ണേഴ്‌സ് പ്രൈസ് മണിക്കും വേണ്ടി പൂനൂർ സ്പോർട്സ് & ഫിറ്റ്നസ് അക്കാദമി സംഘടിപ്പിച്ച പ്രാദേശിക ബാഡ്മിന്റൺ ടൂർണമെന്റ് സമാപിച്ചു.
ആവേശകരമായ ഫൈനൽ മത്സരത്തിൽ ഫിമൽ & ഗൗതം ടീം വിജയികളായി. റണ്ണറപ്പ് സ്ഥാനം ശിഹാബ് & അഖിൽ കരസ്ഥമാക്കി.
Dr ജാഫർ NP യുടെ അധ്യക്ഷതയിൽ നടന്ന സമാപന ചടങ്ങിൽ NK മുഹമ്മദ് മാസ്റ്റർ, അബ്ദുൽ ജബ്ബാർ VP, ഷറീജ് KP, സാജിദ് തലയാട്, മുഹമ്മദ് ആസിഫ് അലി KK, സജ്ജാദ് KK, ഷമീർ CP, അഫ്‌സൽ, അർജുൻ സേട്ടു, ഷഫീക് MK, അക്ബർ വില്ലൻ, OP മുജീബ്, ഷനോജ് KP, തുടങ്ങിയവർ സംബന്ധിച്ചു.