സ്തുത്യർഹമായ രാഷ്ട്ര സേവനത്തിന് ജെസിഐ മാവൂരിന്റെ സ്നേഹാദരം :
ജെസിഐ മാവൂരും, ജെസിഐ മാവൂർ ഡയമണ്ട്സ് സംയുക്തമായി സംഘടിപിച്ച ജയ്ഹോ പരിപാടിയുടെ ഭാഗമായി സ്തുത്യർഹമായ രാഷ്ട്ര സേവനത്തിന് സൈനികരെ ആദരിച്ചു .ചാത്തമംഗലം സ്വദേശി എൻ ശ്രീനിവാസൻ, മാവൂർ സ്വദേശി ജയബാലൻ പി എന്നിവർക്കു Salute the Patriot പുരസ്കാരം നൽകി ആദരിച്ചു .ജെസിഐ മാവൂർ പ്രസിഡന്റ് ജെഎഫ്എം സനീഷ്. പി,ജെസിഐ മാവൂർ ഡയമണ്ട്സ് പ്രസിഡന്റ് ജെ സി സായ് കൃഷ്ണ വേണി ,ഐ പി പി ജെസി അനൂപ് തുവ്വക്കാട് ,ജെസി രാമമൂർത്തി ,ജെസി ബിജു,ജെ ജെ നന്ദന,ജെസി അനുശ്രീ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.