മുഴുവൻ വിദ്യാർത്ഥികളിലും നീന്തൽ പരിശീലനം സജീവമാക്കണം
ഹൈടെക് സ്പോർട്സ് സെന്റർ നീന്തൽ പരിശീലന ക്യാമ്പിന്റെ Step 2 കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷിൽന ഷിജു ഉദ്ഘാടനം ചെയ്തു, പുതിയ കാലഘട്ടത്തിൽ മുഴുവൻ വിദ്യാർത്ഥികളും നീന്തൽ പഠിച്ചിരിക്കൽ അനിവാര്യമാണെന്നും ആവശ്യമായ സൗകര്യങ്ങൾ സർക്കാർ സഹകരണത്തോടെ നടപ്പിലാക്കണമെന്നും ശ്രീമതി ഷിൽന ഷിജു ആവശ്യപ്പെട്ടു.
മടവൂർ എ യു പി സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ അസീസ് മാസ്റ്റർ മുഖ്യാഥിതിയായി പങ്കെടുത്തു , എ പി യൂസഫ് അലി അധ്യക്ഷ്യം വഹിച്ചു.
ശ്രീ വിജിത്ത് മാസ്റ്റർ, അമൽ സർ പി റസാഖ് എന്നിവർ സംസാരിച്ചു .