കേരള എയിഡഡ് സ്കൂൾ നോൺ ടീച്ചിങ്ങ് സ്റ്റാഫ് അസോസിയേഷൻ അനദ്ധ്യാപക ദിനം ആചരിച്ചു


കേരള എയിഡഡ് സ്കൂൾ നോൺ ടീച്ചിങ്ങ് സ്റ്റാഫ് അസോസിയേഷൻ
അനദ്ധ്യാപക ദിനം ആചരിച്ചു

കേരള എയിഡഡ് സ്കൂൾ നോൺ ടീച്ചിങ്ങ് സ്റ്റാഫ് അസോസിയേഷൻ (KASNTSA) കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നേതാജി സുഭാഷ് ചന്ദ്രബോസ് ജന്മദിനം അനദ്ധ്യാപക ദിനമായി ആചരിച്ചു. കോഴിക്കോട് ജില്ലാ HM ഫോറം കൺവീനർ  സി.സി.ഹസ്സൻ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രസ്തുത ചടങ്ങിൽ കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേശൻ സംസ്ഥാന കമ്മറ്റി പുറത്തിറക്കിയ  2022 ലെ ഡയറി കോഴിക്കോട് ജില്ലാ നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ പ്രസിഡന്റ് അസ്കർ.വി.പി ഹസ്സൻ മാഷിന് കൈമാറി. അനദ്ധ്യാപകദിന സന്ദേശം ജനറൽ സെക്രട്ടറി ആന്റണി ജെയിംസ് നൽകി. ചടങ്ങിൽ മുഹമ്മദ് ആസാദ്, റോഷൻ, അജ്മൽ റഹ്മാൻ, ആസിഫ്, അജ്മൽ, ജൈസൽ, ജവാദ്, ഉബൈസ് തുടങ്ങിയവർ സംസാരിച്ചു.
അസ്കർ വി.പി യുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ അസ്ഹർ എൻ.എം സ്വാഗതവും ഫസലുൽ ഹഖ് നന്ദിയും പറഞ്ഞു. തുടർന്ന് എല്ലാവർക്കും മധുര പലഹാരം വിതരണം ചെയ്തു.