പെരിങ്ങളം എൻ എസ് എസ് യൂണിറ്റിൻ്റെ നേത്യത്വത്തിൽ കുന്നമംഗലം ബസ്സ്റ്റാൻഡിൽ കോവിഡ് പ്രതിരോധ ക്യാപെയിൻ നടത്തി.
പെരിങ്ങളം ഗവ ഹയർസെക്കൻഡറി എൻ എസ് എസ് യൂണിറ്റിൻ്റെ നേത്യത്വത്തിൽ കുന്നമംഗലം ബസ്സ്റ്റാൻഡിൽ കോവിഡ പ്രതിരോധ ക്യാപെയിൻ നടത്തി. ബസ് സ്റ്റാൻഡിൽ നിർത്തിയിരുന്ന ബസുകളിൽ യാത്രകാർക്ക് കോവിഡ് അവബോധ നിർദേശങ്ങൾ നൽകുന്നതിന് ഒപ്പം N95 മാസ്ക്കും സാനിറ്റൈസറും നൽകി. കൂടാതെ ബസിൽ ഉപയോഗിക്കുന്നതിനായി സാനിറ്റൈസറും ഓട്ടോ ബസ് തൊഴിലാളികൾ N95 മാസ്ക്കും നൽകി. വർദ്ധിച്ചു വരുന്ന കോവിഡ് തടഞ്ഞു നിർത്താൻ കോവിഡ് പ്രോട്ടോക്കോൾ പാലിക്കേണ്ടതിൻ്റെ ആവശ്യകത വ്യക്തമാക്കുന്ന ലഘു പ്രസംഗങ്ങളൾക്ക് നല്ല പ്രതികരണമാണ് യാത്രക്കാരിൽ നിന്ന് ലഭിച്ചത്.. വോളൻ്റിയർ ലീഡർമാരായ നീഷ്മ ആനന്ദ് വോളൻ്റിയേഴ്സായ മാളവിക, ജെന്നി, സച്ചിൻ, ഷഭാക്, അഭിജിത്ത് എന്നിവർ പങ്കെടുത്തു.