മഴക്കാല ദുരിതം പേറുന്ന ചക്കാലം കുന്നത്ത് പെരുവാട്ടിൽ
കുനിച്ചിപ്പിലാക്കൽ റോഡ് പഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ ഗഫൂറും പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയറും സന്ദർശിച്ചു.
ചെറിയ മഴക്ക് പോലും റോഡിൽ വെള്ളം കയറുന്നത് കാരണം ആ പ്രദേശത്ത്ക്കാർ വളരെയധികം പ്രയാസത്തിലാണ്. ആ പ്രയാസം എന്തൊക്കെ മാർഗ്ഗം ഉപയോഗിച്ച് അവർക്ക് മഴക്കാലത്തും പൂർണ്ണമായും ഉപയോഗിക്കാൻ സാധിക്കുന്ന രീതിയിൽ എന്ത് ചെയ്യുവാൻ പറ്റുമോ എന്ന്
പരിശോധിക്കാനാണ് പഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ ഗഫൂറും , അസിസ്റ്റന്റ് എഞ്ചിനീയറും എത്തിയത്.
ഇപി രാമന് .മൻസുർ നാരങ്ങാളി.സുബൈർപെരുവാട്ടിൽ.ഷഹീർ പാഴുർ.നിഷാദ് പെരുവാട്ടിൽ.കുട്ടിഹസ്സൻ എന്നിവർ സന്നിഹിതരായിരുന്നു.