റിപ്പബ്ലിക് ദിനത്തിൽ ഭരണഘടനയുടെ ആമുഖം വായിച്ച് പുത്തൂർമഠം എ എം യു പി സ്കൂളിലെ വിദ്യാർത്ഥികൾ
പുത്തൂർമഠം എ.എം.യു.പി.സ്കൂൾ സാമൂഹ്യ ശാസ്ത്ര ക്ലബിന്റെ ആഭിമുഖ്യത്തിൽ നടന്ന റിപ്പബ്ലിക് ദിന പരിപാടി കളിൽ കുട്ടികൾ ഭരണഘടന വായിച്ചത് ശ്രദ്ധേയമായി. ഇന്ത്യൻ ജനാധിപത്യവും, മതനിരപേക്ഷതയും വെല്ലുവിളിക്കപ്പെടുന്ന വർത്തമാന കാലത്ത് ഭരണഘടന ഉയർത്തിപ്പിടിക്കുന്ന ജനാധിപത്യ ഭരണക്രമവും , സാമൂഹ്യ ബന്ധങ്ങളും സംസ്കാരവും കുട്ടികളിലും, പൊതു സമൂഹത്തിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിപാടി സംഘടിപ്പിച്ചതെന്ന് സാമൂഹ്യ ശാസ്ത്ര ക്ലബ് കൺവീനർ എ.പി. അബ്ദുൾ സമദ് മാസ്റ്റർ പറഞ്ഞു
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രസംഗ മത്സരം, ക്വിസ്, പതാക നിർമ്മാണം തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു.