വെള്ളന്നൂർ ഗവ. എൽ.പി സ്കൂൾ കെട്ടിടം എം.എൽ.എ ഉദ്ഘാടനം ചെയ്തു
വെള്ളന്നൂർ ഗവ. എൽ.പി സ്കൂൾ കെട്ടിടം എം.എൽ.എ ഉദ്ഘാടനം ചെയ്തു
വെള്ളന്നൂർ ഗവ. എൽ.പി സ്കൂളിന് വേണ്ടി പുതുതായി നിർമ്മിച്ച കെട്ടിടത്തിൻ്റെ ഉദ്ഘാടനം പി.ടി.എ റഹീം എം.എൽ എ നിർവ്വഹിച്ചു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 15 ലക്ഷം രൂപ ചെലവിലാണ് പുതിയ കെട്ടിടം നിർമ്മിച്ചത്.
ചാത്തമംഗലം ഗ്രാമപഞ്ചായത്ത് വിലക്കെടുത്ത സ്ഥലത്താണ് ഈ സ്കൂൾ പ്രവർത്തിച്ചുവരുന്നത്. എൽ.കെ.ജി, യു.കെ.ജി ഉൾപ്പെടെ ആറ് ക്ലാസുകളാണ് ഇവിടെ നിലവിലുള്ളത്.
ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഒളിക്കൽ ഗഫൂർ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം സുഷമ, പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ വി.പി.എ സിദ്ധീഖ്, മെമ്പർ പ്രീതി വാലത്തിൽ, എ.ഇ.ഒ കെ.ജെ പോൾ, ടി.എ രമേശൻ, കെ രാധാകൃഷ്ണൻ നായർ, ഗോപാലകൃഷ്ണൻ ചൂലൂർ, ഗോപാലകൃഷ്ണൻ വെള്ളന്നൂർ സംസാരിച്ചു. ഹെഡ്മാസ്റ്റർ വി.എം അബ്ദുൽ ലത്തീഫ് സ്വാഗതവും പി.ടി.എ പ്രസിഡണ്ട് പി.എം രാജേശ്വരി നന്ദിയും പറഞ്ഞു.