പറവകൾക്കൊരു തണ്ണീർ കുടം പദ്ധതി തുടങ്ങി
കൂളിമാട് :
മണാശ്ശേരി എം. കെ. എച്. എം. ഒ എച്. എസിൽ ഹരിതസേനയുടെ നേതൃത്വത്തിൽ പറവകൾക്കൊരു തണ്ണീർകുടം പദ്ധതി ആരംഭിച്ചു. വാർഡ് കൗൺസിലർ ബിജുനമോഹൻ ഉദ്ഘാടനം ചെയ്തു.
ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ഓംകാരനാഥൻ, ഹെഡ് മാസ്റ്റർ എം. പി ജാഫർ, പി. മൈമൂന, ടി.പി.ൻസൂർ അലി , പി.മുഹമ്മദ് ഇക്ബാൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. വിദ്യാർത്ഥികൾ അവരുടെ വീടുകളിലും തണ്ണീർ കുടം ഒരുക്കി.