ടീച്ചർക്ക് വിദ്യാർത്ഥികളുടെ സ്നേഹാദരം
കോഴിക്കോട്:
കോഴിക്കോട് ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കണ്ടറി സ്കൂളിൽ മുപ്പത്തിമൂന്ന് വർഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന ഇ. ഫാത്തിമ ടീച്ചർക്ക് വിദ്യാർത്ഥികളുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് സമ്മേളനം നടത്തി. യാത്രയയപ്പ് സമ്മേളനം കോഴിക്കോട് കോർപ്പറേഷൻ ആരോഗ്യ സ്ഥിരം സമിതി ചെയർ പേഴ്സൺ ഡോ: ജയശ്രീ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പ്രിൻസിപ്പൾ ടി.പി. മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ചു.അഷ്റഫ് കല്ലോട് രചിച്ച യാത്ര മംഗളഗാനം അധ്യാപകർ അവതരിപ്പിച്ചു. എ.കെ.അഷ്റഫ്, എ.എം നുറുദ്ധീൻ മുഹമ്മദ്, പി.കെ. സലാം, എം ഹസീന, കെ.മുഹമ്മദ് റോഷൻ , ഇ വഹീദ വിദ്യാർത്ഥി പ്രതിനിധികളായ ഫാത്തിമ നജാ , ലാമിയ, ഖയാൻ , ഫാത്തിമ മെഹറിൻ പ്രസംഗിച്ചു. ഹെഡ് മാസ്റ്റർ വി.കെ. ഫൈസൽ സ്വാഗതവും കെ.പി.സാജിദ് നന്ദിയും പറഞ്ഞു