കോവിഡ് ജനങ്ങൾ ജാഗ്രത പാലിക്കണം : മെഡിക്കൽ ഓഫീസർ
പെരുവയൽ പഞ്ചായത്തിൽ കോവിഡ് കേസുകൾ വീണ്ടും റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് പെരുവയൽ പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോക്ടർ അമ്പിളി അരവിന്ദ് അറിയിച്ചു.നിർബന്ധമായും മാസ്ക് ഉപയോഗിക്കുകയും സോപ്പും സാനിറ്റൈസറും ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുകയും ചെയ്യണം. സാമൂഹിക അകലം പാലിക്കാൻ ശ്രദ്ധിക്കണമെന്നും മെഡിക്കൽ ഓഫീസർ അറിയിച്ചു.
