എളമരം കടവ് പാലം മെയ് 23 ന് തുറക്കും..
2021 മെയ് 20 ന് ചുമതലയേറ്റശേഷം പൊതുമരാമത്ത് വകുപ്പിൽ പ്രവൃത്തി പുരോഗമിച്ചുകൊണ്ടിരിക്കുന്ന പദ്ധതികൾ പ്രത്യേകമായി പരിശോധിച്ചിരുന്നു. ഈ പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കാനുള്ള ശ്രമങ്ങളാണ് തുടർന്ന് നടത്തിവന്നത്. അതിൽ പ്രധാനപ്പെട്ടതായിരുന്നു എളമരം കടവ് പാലം.
രാജ്യസഭാംഗം എളമരം കരീം, എംഎൽഎമാരായ പിടിഎ റഹീം, ടി വി ഇബ്രാഹിം മറ്റ് ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി നേതൃത്വം തുടങ്ങിയവർ ഈ പാലം നിർമ്മാണം സംബന്ധിച്ച് ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.
മലപ്പുറം കോഴിക്കോട് ജില്ലകളെ ബന്ധിപ്പിച്ചുകൊണ്ട് ചാലിയാറിനുകുറുകെ നിർമ്മിക്കുന്ന എളമരം കടവ് പാലം അതിന്റെ അവസാനഘട്ട പ്രവൃത്തികളിലേക്ക് കടക്കുകയാണ്. 2019 ൽ പ്രവൃത്തി ആരംഭിച്ചെങ്കിലും പ്രളയവും കോവിഡും നിർമ്മാണത്തെ ബാധിച്ചിരുന്നു.
