പെരുമണ്ണ ഗ്രാമ പഞ്ചായത്തിന് ജില്ലാ ആസൂത്രണ സമിതിയുടെ ആദരവ്
പെരുമണ്ണ :
2021 -22 സാമ്പത്തിക വർഷത്തിൽ 100% ഫണ്ട് ചിലവഴിച്ച പെരുമണ്ണ ഗ്രാമ പഞ്ചായത്തിന് ജില്ലാ ആസൂത്രണ സമിതിയുടെ ആദരവ്. മൊമന്റോ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശിയിൽ നിന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷാജി പുത്തലത്തും സെക്രട്ടറി എൻ ആർ രാധികയും ചേർന്ന് ഏറ്റുവാങ്ങി. ചടങ്ങിൽ ജില്ലാ കലക്ടർ തേജ് ലോഹിത് നരസിംഹ റെഡ്ഡി, ജില്ലാ ആസൂത്രണ സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
