കെ എം സീതി സാഹിബ് അനുസ്മരണവും
ഇഫ്താർ സംഗമവും
മുസ്ലിം യൂത്ത് ലീഗ് ഫറോക്ക് മുനിസിപ്പൽ കമ്മിറ്റി കെ എം സീതി സാഹിബ് അനുസ്മരണവും ഇഫ്താറും സംഘടിപ്പിച്ചു
ചുങ്കം ത്രീ എം ഓഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിച്ച പരിപാടിയിൽ
മുസ്ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി ടീ മൊയ്തീൻ കോയ ഉദ്ഘാടനം ചെയ്തു
യുവ പ്രഭാഷകൻ റാഷിദ് സെബാൻ മുഖ്യപ്രഭാഷണം നടത്തി
മുനിസിപ്പൽ പരിധിയിൽ ഫജർ യൂത്ത് സംഗമങ്ങൾ വിജയകരമായി പൂർത്തീകരിച്ച ഫജർ യൂത്ത് ക്ലബ്ബുകൾക്കുള്ള അനുമോദനം നഗരസഭാ ചെയർമാൻ എൻ സി റസാക്ക് നിർവഹിച്ചു
യൂത്ത് ലീഗ് മുൻസിപ്പൽ പ്രസിഡണ്ട് പി വി അൻവർ ശാഫി അധ്യക്ഷത വഹിച്ചു
മുൻസിപ്പൽ മുസ്ലിം ലീഗ് പ്രസിഡണ്ട് വി ബഷീർ
ആസിഫ് പുളിയാളി, ബീരാൻ വേങ്ങാട്,
അഡ്വക്കേറ്റ് കെ എം ഹനീഫ, കെ പി യാസർ, ഷഫീഖ് അരക്കിണർ,
എം ഇബ്രാഹിം, മൻസൂർ മാസ്റ്റർ, ജംഷീദ് ബാബു, യാസിദ് വൈലാട്ട്, ഷാഫി ചുങ്കം
എന്നിവർ സംസാരിച്ചു...
