മുണ്ടക്കൽ ശബരിയുടെ നോമ്പുകാലം
കോഴിക്കോട് ജില്ലയിലെ പെരുവയൽ ഗ്രാമപഞ്ചായത്ത് പരിധിയിൽ താഴെ വെളുത്തേടത്ത് താമസിക്കുന്ന ശബരി മുണ്ടക്കൽ.
വളരെ വിചിത്രമായ രീതിയിലാണ് ഇദ്ദേഹത്തിന്റെ ജീവിതശൈലി.
മുസ്ലിം സമുദായം ഒന്നടങ്കം ഈ പുണ്യമാക്കപ്പെട്ട റമളാൻ മാസത്തിൽ നോമ്പനുഷ്ഠിച്ചു കൊണ്ടിരിക്കുകയാണ്. എന്നാൽ അതുപോലെ തന്നെയാണ് മുണ്ടക്കൽ ശബരി.
കഴിഞ്ഞ 2021 വർഷത്തിൽ മുണ്ടക്കൽ ശബരി പതിനാറോളം നോമ്പുകൾ എടുത്തു
എന്നാൽ ഇപ്പോൾ അദ്ദേഹം 13 നോമ്പുകൾ എടുത്തു കഴിഞ്ഞിരിക്കുകയാണ്.
ഇനിയും എടുക്കാൻ സാധിക്കും എങ്കിൽ എടുക്കുമെന്നാണ് അദ്ദേഹം പറയുന്നത്. ശബരി മുണ്ടക്കൽ എന്ന വ്യക്തി സാധാരണക്കാരിൽ സാധാരണക്കാരനായ ഒരു കൂലിപ്പണിക്കാരനാണ്. ടൈൽസ് മാർബിൾ തുടങ്ങിയ വർക്കുകൾ ആണ് അദ്ദേഹം ചെയ്തു പോരുന്നത്.
ഇദ്ദേഹം പ്രകൃതിയെ സ്നേഹിക്കുന്ന ഒരു വ്യക്തി കൂടിയാണ്. പരിസ്ഥിതി സാമൂഹിക പ്രവർത്തകൻ എന്ന് തന്നെ പറയാം.
മാത്രവുമല്ല ഇദ്ദേഹം ഒരു അമ്പലവാസി കൂടിയാണ്. ശ്രീ വയനാളികാവ് മൂകാംബിക ദേവീക്ഷേത്രം ഇത് തറവാട് അമ്പലം ആണ്. അമ്പലത്തിലെ പരിചരണത്തിന് യാതൊരുവിധത്തിലുള്ള കോട്ടവും തട്ടാതെ
അദ്ദേഹം മുസ്ലിം സമുദായത്തിൽ പെട്ടവർ റമളാൻ മാസത്തിൽ നോമ്പനുഷ്ഠിക്കുന്നത് പോലെ ഇദ്ദേഹവും നോമ്പ് നോറ്റു പോരുന്നു.
കോഴിക്കോട് ജില്ല നദി സംരക്ഷണ സമിതി ജില്ലാ സെക്രട്ടറി കൂടിയാണ് ശബരി മുണ്ടക്കൽ.
ഭാര്യ ഗിരിജ, മകൾ മാളവിക, ഇവർ രണ്ടുപേരും ശബരിയുടെ ഓരോ പ്രവർത്തനങ്ങൾക്കും
നല്ല രീതിയിൽ സപ്പോർട്ട് നൽകി പോരുന്നു.
കലാകായിക സാമൂഹിക സാംസ്കാരിക മേഖലകളിൽ സമൂഹത്തിനു വേണ്ടി എന്തെല്ലാം നല്ല കാര്യങ്ങൾ ചെയ്യാൻ സാധിക്കുമോ അതെല്ലാം തന്നെ ശബരി മുണ്ടക്കൽ ചെയ്തു പോരുന്നു.
അങ്ങിനെ വ്യത്യസ്തനായി മാറിക്കൊണ്ടിരിക്കുകയാണ് മുണ്ടക്കൽ ശബരിയുടെ ജീവിതശൈലി
