സ്പോര്‍ട്സ് കിറ്റ് വിതരണം ചെയ്തു
പെരുമണ്ണ :
ഇ.എം.എസ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിന് ജില്ലാ പഞ്ചായത്തിന്റെ സമഗ്ര കായികാരോഗ്യ പദ്ധതിയുടെ ഭാഗമായി ലഭിച്ച സ്പോര്‍ട്സ് കിറ്റിന്റെ വിതരണം ജില്ലാ പഞ്ചായത്തംഗം രാജീവ് പെരുമണ്‍പുറ നിര്‍വ്വഹിച്ചു. പി.ടി.എ പ്രസിഡന്റ് രാമകൃഷ്ണന്‍ മല്ലിശ്ശേരി അധ്യക്ഷനായി. വാര്‍ഡ് മെമ്പര്‍ കെ കെ ഷമീര്‍, സീനിയര്‍ അസിസ്റ്റന്റ് ആര്‍
രാഗേഷ് എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ ഇ വത്സരാജ് സ്വാഗതവും കായിക അധ്യാപക സി എം ഷബ്‌ന നന്ദിയും പറഞ്ഞു.
