ഇരുചക്രവാഹനത്തിലെത്തിയ രണ്ടുപേർ യുവതിയുടെ സ്വർണമാല കവര്‍ന്നു
പെരുമണ്ണ: ഇരുചക്രവാഹനത്തിലെത്തിയ രണ്ടുപേർ യുവതിയുടെ സ്വർണമാല പൊട്ടിച്ചെടുത്തു. ചെമ്മലത്തൂർ നന്ദാനത്ത് കുഴിയിൽ സജിയുടെ മകൾ അനന്യ(20)യുടെ ഒരുപവനോളം തൂക്കം വരുന്ന മാലയാണ് പൊട്ടിച്ചെടുത്തത്. കൂട്ടുകാരിയോടൊപ്പം നടന്നുപോകുന്നതിനിടെ അറത്തിൽപറമ്പ് ചെമ്മലത്തൂർ റോഡിൽ മുതുവനത്താഴത്ത് വെച്ച് ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30-നാണ് സംഭവം. വാഹനത്തിന്റെ പിന്നിലിരുന്ന ആളാണ് മാലപൊട്ടിച്ചെടുത്ത തെന്ന് പന്തീരാങ്കാവ് പോലീസ് പറഞ്ഞു. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
