Showing posts with label Latest News. Show all posts
Showing posts with label Latest News. Show all posts

പ്രീ-പ്രൈമറി വിഭാഗത്തിലെ ജീവനക്കാരുടെ 2022 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള ഓണറേറിയം തുക ഇനത്തില്‍ 14 കോടി 88 ലക്ഷം രൂപ അനുവദിച്ചു

No comments
പ്രീ-പ്രൈമറി വിഭാഗത്തിലെ ജീവനക്കാരുടെ 2022  ജനുവരി മുതല്‍  മാര്‍ച്ച് വരെയുള്ള   ഓണറേറിയം തുക ഇനത്തില്‍ 14 കോടി 88 ലക്ഷം രൂപ അനുവദിച്ചു

പ്രീ-പ്രൈമറി വിഭാഗത്തിലെ ജീവനക്കാരുടെ 2022  ജനുവരി മുതല്‍  മാര്‍ച്ച് വരെയുള്ള   ഓണറേറിയം തുക ഇനത്തില്‍ 14 കോടി 88 ലക്ഷം രൂപ അനുവദിച്ചു. ഉടൻ അര്‍ഹരായ ജീവനക്കാര്‍ക്ക്                ഓണറേറിയം തുക മാറി നല്‍കുന്നതിനുളള നിര്‍ദ്ദേശം വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍ക്ക് നല്‍കി.

സംസ്ഥാനത്തെ സര്‍ക്കാര്‍ സ്കൂളുകളോടനുബന്ധിച്ച് അദ്ധ്യാപക രക്ഷകര്‍ത്തൃ സമിതികളുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന അംഗീകൃത പ്രീ-പ്രൈമറി വിഭാഗത്തിലെ 2861 അദ്ധ്യാപകര്‍ക്കും 1970 ആയമാര്‍ക്കുമാണ് ഓണറേറിയം ലഭിക്കുക.

നിലവില്‍ ജീവനക്കാരുടെ     സേവന ദൈര്‍ഘ്യത്തിന്‍റെ അടിസ്ഥാനത്തില്‍ അദ്ധ്യാപകര്‍ക്ക് യഥാക്രമം 12,500/-, 12,000/- രൂപയും, ആയമാര്‍ക്ക് 7,500/-, 7,000/- രൂപ നിരക്കില്‍       പ്രതിമാസ ഓണറേറിയം നൽകുന്നുണ്ട്.

അടിയന്തിര പ്രാധാന്യത്തോടെ ഫണ്ട് അനുവദിച്ച ധനമന്ത്രി കെ എൻ ബാലഗോപാലിന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി നന്ദി അറിയിച്ചു.

ഇനി മോഡറേഷനില്ല:ഗ്രേസ് മാര്‍ക്ക് പ്രത്യേകം രേഖപ്പെടുത്തും

No comments
ഇനി മോഡറേഷനില്ല:
ഗ്രേസ് മാര്‍ക്ക് പ്രത്യേകം രേഖപ്പെടുത്തും


കേരള സിലബസ്സില്‍ മോഡറേഷന്‍ അവസാനിപ്പിക്കാനും ഗ്രേസ് മാര്‍ക്ക് പ്രത്യേകം രേഖപ്പെടുത്താനും കേരള ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഉത്തരവായി. 

കേരള സിലബസ്സില്‍ 10, 12 ക്ലാസ്സ് പൊതു പരീക്ഷയിലാണ് മോഡറേഷന്‍ പൂര്‍ണ്ണമായി ഒഴിവാക്കുന്നത്. കൂടാതെ ഗ്രേസ് മാര്‍ക്ക് തിയറി മാര്‍ക്കിനോടൊപ്പം ചേര്‍ക്കുന്ന രീതി മാറ്റി, പ്രത്യേകമായി രേഖപ്പെടുത്താനും ഉത്തരവായി. 90 ശതമാനത്തിലധികം മാര്‍ക്ക് നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് ലഭിക്കുകയുമില്ല. 

കേരള സിബിഎസ്‌സി സ്‌കൂള്‍ മാനേജ്‌മെന്റും ഏതാനും വിദ്യാര്‍ത്ഥികളുമാണ് പരാതിയുമായി ഹൈക്കോടതിയെ സമീപിച്ചത്.

പെണ്മക്കളെ കെട്ടിച്ചു വിടുമ്പോൾ ഏതൊരു മാതാപിതാക്കളുടെയും ആഗ്രഹമാണ് ഒരു തരി പൊന്ന്.

No comments
പെണ്മക്കളെ കെട്ടിച്ചു വിടുമ്പോൾ ഏതൊരു മാതാപിതാക്കളുടെയും ആഗ്രഹമാണ് 
ഒരു തരി പൊന്ന്.


 താങ്ങാവേണ്ടവർ ജീവിച്ചിരിപ്പില്ലാത്ത കുടുംബങ്ങളിലെ അവസ്ഥ വല്ലാത്ത പ്രയാസകരമാണ്.. നൂറുകണക്കിന് അപേക്ഷകളാണ്  നേരിട്ടും, അല്ലാതെയും ആണ് കേരളത്തിൽ അറിയപ്പെടുന്ന ചാരിറ്റി പ്രവർത്തകനായ അഡ്വ: ഷമീർ കുന്നമംഗലം നേതൃത്വം കൊടുക്കുന്ന ഗിവിങ് ഗ്രൂപ്പ് കേരളയുടെ ഓഫീസിൽ വരുന്നത്. ഇതിനു വേണ്ടി മാത്രം രൂപീകരിച്ച  പദ്ധതിയാണ് കല്യാണസൗഗന്ധികം എന്ന പദ്ധതി.
 സ്വർണ്ണമായും  അരിയായും, വസ്ത്രങ്ങൾ ആയും, പച്ചക്കറികളും, മസാല സാധനങ്ങൾ ആയും കൂടെയുള്ള പ്രിയപ്പെട്ടവർ അപേക്ഷ തരുന്ന പല കുടുംബങ്ങളിലേക്കും എത്തിച്ചുകൊണ്ടിരിക്കുന്നു. 
ഈ മാസംതന്നെ നാല് കുടുംബങ്ങൾക്ക് ഓരോ പവൻ വീതം കൊടുക്കാൻ കഴിഞതായി ഗിവിങ് ഗ്രൂപ്പ് കേരള ചെയർമാൻ അഡ്വ: ഷമീർ കുന്നമംഗലം അപിപ്രായപ്പെട്ടു.
 വളരെ സന്തോഷത്തോടെ കൊല്ലം ജില്ലയിലെ നെടുമ്പനയിൽ അർഹതപ്പെട്ട കുടുംബത്തിൽ നാളെ നടക്കുന്ന കല്യാണത്തിലേക്ക് ഒരു പവൻ സ്വർണ്ണം കൊടിക്കുന്നിൽ സുരേഷ് എംപിയുടെ സാന്നിധ്യത്തിൽ  മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി യുടെ കൈകൾകൊണ്ട് നൽകി.

ഹിജാബ് വിവാദം മുസ്ലിം പെൺകുട്ടികളുടെ വിദ്യാഭ്യാസം തടയാൻ:ഡോ.ഹുസൈൻ മടവൂർ

No comments
ഹിജാബ് വിവാദം മുസ്ലിം പെൺകുട്ടികളുടെ വിദ്യാഭ്യാസം തടയാൻ:
ഡോ.ഹുസൈൻ മടവൂർ
കുവൈറ്റ്:
ഇന്ത്യയിൽ ഹിജാബ് വിവാദമുയർത്തുന്നവർ ലക്ഷ്യമാക്കുന്നത് മുസ്ലിം വിദ്യാർത്ഥിനികളുടെ വിദ്യാഭ്യാസം തടയലാണെന്ന് ഡോ.ഹുസൈൻ മടവൂർ പറഞ്ഞു.
തുർക്കിയിലേക്കുള്ള യാത്രാമദ്ധ്യേ കുവൈറ്റ് വിമാനത്താവളത്തിൽ മാധ്യമ സുഹൃത്തുക്കളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസ പരമായി പിന്നോക്കമായിരുന്ന ഇന്ത്യയിലെ മുസ്ലിം പെൺകുട്ടികൾ പ്രൊഫഷനൽ കോളെജുകളിലും യൂണിവേഴ്സിറ്റികളിലും വിദേശ ഗവേഷണ സ്ഥാപനങ്ങളിലും നല്ല നിലയിൽ പഠിച്ച് കൊണ്ടിരിക്കുകയാണ്. സിവിൽ സർവ്വീസ് മേഖലകളിലും അവർ മുന്നിലാണ്. ശിരോവസ്ത്രം ധരിച്ച് കൊണ്ട് തന്നെയാണവർ ഈ നേട്ടങ്ങളെല്ലാം കൈ വരിച്ചിട്ടുള്ളത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇസ്ലാമിക വസ്ത്രധാരണ രീതി നിരോധിച്ചാൽ മുസ്ലിം പെൺകുട്ടികൾ പഠനം നിർത്തുമെന്നാണവർ കണക്ക് കൂട്ടുന്നത്. മാന്യവും സുരക്ഷിതവുമായ വസ്ത്രം ധരിക്കുന്നതിന്നെതിൽ നിയമമുണ്ടാക്കുന്നത് സംസ്കാര ശൂന്യതയാണ്. ഭരണഘടനാവിരുദ്ധമാണ്. നമ്മുടെ മഹത്തായ ബഹുസ്വര സംസ്കാരത്തിന്നെ തിരുമാണ്.
ഇത്തരം നിയമങ്ങൾക്കെതിരെ നിയമ പരമായ പോരാട്ടം തുടരണം. വൈകാരികമായി സമീപിക്കേണ്ട  വിഷയമല്ല ഇത്.
വർഗ്ഗീയ ശക്തികൾക്ക് ഗുണം ചെയ്യുന്ന വിധം പ്രശ്നങ്ങൾ കൈകാര്യം ചെയ്യരുത്.
അദ്ദേഹം വിശദീകരിച്ചു.
നാളെ തുർക്കിയിലെ പുരാതന നഗരിയായ ഇസ്തംബൂളിൽ ചേരുന്ന ആഗോള ഇസ്ലാമിക സമ്മേളനത്തിൽ പങ്കെടുക്കാനായി ഡോ.മടവൂർ തുർക്കിയിലേക്ക് തിരിച്ചു

മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് സുമനസ്സുകൾ കൈകോർത്തപ്പോൾ കിട്ടിയത് 35 ലക്ഷം രൂപ

No comments
മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് 
സുമനസ്സുകൾ കൈകോർത്തപ്പോൾ കിട്ടിയത് 35 ലക്ഷം രൂപ



 സുമനസ്സുകൾ കൈകോർത്തപ്പോൾ പതിനാറുകാരനായ ചട്ടഞ്ചാലിലെ  മുഹമ്മദ് സൈദിന്റെ മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് ലഭിച്ചത് 35 ലക്ഷം രൂപ. കേരളത്തിലങ്ങോളമിങ്ങോളം അറിയപ്പെടുന്ന ചാരിറ്റി പ്രവർത്തകനായ ഗിവിങ് ഗ്രൂപ്പ് കേരളയുടെ ചെയർമാൻ അഡ്വ ഷമീർ കുന്നമംഗലം തിന്റെ നേതൃത്വത്തിലായിരുന്നു ഇതിനുവേണ്ടി ഫണ്ട് സ്വരൂപിക്കാൻ നേതൃത്വം നൽകിയത്. നാട്ടിലുള്ള കലാകായിക സാമൂഹിക സാംസ്കാരിക സംഘടനകളും ഇതിനു വേണ്ടി കൈകോർത്തു. ഇതിൽ നിന്നും മിച്ചം വന്ന 8 ലക്ഷം രൂപ 30 പേർക്ക് വീതം വെക്കുകയും ചെയ്തു. ചട്ടഞ്ചാലിൽ വച്ചായിരുന്നു ചടങ്ങുകൾ എല്ലാം തന്നെ സംഘടിപ്പിച്ചിരുന്നത്.
ഇതിനായി പ്രത്യേകം കമ്മറ്റിയും രൂപികരിച്ചിരുന്നു.
 മുൻമന്ത്രി സി ടി അഹമ്മദലി, ചികിത്സ കമ്മറ്റി ചെയർപേഴ്സൺ ചെമ്മനാട് പഞ്ചായത്ത് പ്രസിഡണ്ട് സുഫൈജ  അബൂബക്കർ, മേൽപ്പറമ്പ് ഇൻസ്പെക്ടർ ടി ഉത്തംദാസ് മുൻ ഡിസിസി പ്രസിഡണ്ട് ഹക്കീം കുന്നിൽ തുടങ്ങിയവർ ചടങ്ങിൽ നിറസാന്നിധ്യമായിരുന്നു

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ വഫാത്തിയി

No comments

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ വഫാത്തിയി

മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വൈസ് പ്രസിഡന്റുമായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ (74) അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. മാസങ്ങളായി ചികിത്സയിലായിരുന്ന അദ്ദേഹത്തിൻ്റെ ആരോഗ്യനില കഴിഞ്ഞ കുറച്ചു ദിവസമായി മോശം നിലയിൽ തുടരുകയായിരുന്നു. 

പിഎംഎസ്എ പൂക്കോയ തങ്ങളുടെ മൂന്നാമത്തെ മകനായി ഹൈദരലി തങ്ങൾ 1947 ജൂൺ 15 പാണക്കാടാണ് ജനിച്ചത്. പരേതനായ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ, പാണക്കാട് ഉമറലി ശിഹാബ് തങ്ങൾ എന്നിവരും സാദിഖലി ശിഹാബ് തങ്ങൾ, ഹമീദലി ശിഹാബ് തങ്ങൾ എന്നിവരും സഹോദരങ്ങളാണ്. ഇസ്‍ലാമിക പണ്ഡിതനും സംസ്ഥാനത്തെ അനേകം മഹല്ലുകളുടെ ഖാസിയുമായിരുന്നു.18 വർഷത്തോളം മുസ്‍ലിംലീഗ് ജില്ലാ പ്രസിഡന്റായിരുന്നു. മുഹമ്മദലി ശിഹാബ് തങ്ങളുടെ മരണത്തെത്തുടർന്ന് 2009 ഓഗസ്റ്റ് ഒന്നിന് സംസ്ഥാന പ്രസിഡന്റായി.

വയനാട് ജില്ലയുടെ ഖാസി, എസ്്‌വൈഎസ് പ്രസിഡന്റ്, സുന്നി മഹല്ല് ഫെഡറേഷൻ സെക്രട്ടറി, ഇസ്‌ലാംമത വിദ്യാഭ്യാസ ബോർഡിന്റെ ട്രഷറർ, ജാമിഅ നൂരിയ്യ അറബിക് കോളജ് ജനറൽ സെക്രട്ടറി, ചെമ്മാട് ദാറുൽഹുദാ ഇസ്‌ലാമിക് അക്കാദമി പ്രസിഡന്റ്, താനൂർ വരക്കൽ മുല്ലക്കോയ തങ്ങൾ സ്‌മാരക യതീംഖാന പ്രസിഡന്റ് തുടങ്ങിയ സ്‌ഥാനങ്ങൾ വഹിച്ചിരുന്നു. മുപ്പതാം വയസ്സിൽ പൂക്കൊളത്തൂർ മഹല്ല് പള്ളി, മദ്രസ എന്നിവയുടെ പ്രസിഡന്റായതാണ് ആദ്യ സ്‌ഥാനം. രണ്ടു വർഷത്തിനകം കരുവാരകുണ്ട് ദാറുന്നജാത്ത് അറബിക് കോളജ് പ്രസിഡന്റായി. നെടിയിരിപ്പ് പഞ്ചായത്തിലെ പോത്തുവെട്ടിപ്പാറയിലാണ് ആദ്യമായി ഖാസിയാകുന്നത്. സുന്നി വിദ്യാർഥി സംഘടനയുടെ സ്‌ഥാപക പ്രസിഡന്റാണ്.

കോഴിക്കോട് എംഎം ഹൈസ്‌കൂളിൽനിന്ന് എസ്‌എസ്‌എൽസി പാസായി. കാന്നല്ലൂർ, പട്ടർനടക്കാവ്, പൊന്നാനി മഊനത്തുൽ ഇസ്‌ലാം എന്നിവിടങ്ങളിൽ മതപഠനത്തിനു ശേഷം പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളജിൽനിന്ന് 1975ൽ ഫൈസി ബിരുദം നേടി.

കർക്കശ നിലപാടുകൾക്ക് പ്രസിദ്ധനായിരുന്നു ഹൈദരലി ശിഹാബ് തങ്ങൾ. മുസ്‌ലിം ലീഗിനെ നിർണായകമായ ഘട്ടങ്ങളിൽ നയിക്കുന്നതിൽ ശ്രദ്ധിച്ചു. സുന്നി സംഘടനകളുടെ നേതൃസ്‌ഥാനവും മുസ്‌ലിം ലീഗിന്റെ അധ്യക്ഷ സ്‌ഥാനവും ഒരുമിച്ചു കൊണ്ടുപോകാൻ ഹൈദരലിക്കു സാധിച്ചു.

കൊയിലാണ്ടിയിലെ അബ്‌ദുല്ല ബാഫഖി തങ്ങളുടെ മകൾ ശരീഫ ഫാത്തിമ സുഹ്‌റയാണു ഭാര്യ. സാജിദ, ഷാഹിദ, നഈം അലി ശിഹാബ്, മുഈൻ അലി ശിഹാബ് എന്നിവരാണു മക്കൾ. സാജിദയും ഷാഹിദയും ഇരട്ടകളാണ്. ഇളയ മകൻ മുഈനലി. മരുമക്കൾ: സയ്യിദ് നിയാസ് ജിഫ്രി തങ്ങൾ, സയ്യിദ് ഹസീബ് സഖാഫ് തങ്ങൾ.

പ്രാദേശിക പത്രപ്രവർത്തക്കാരുടെ ഏക ട്രേഡ് യൂനിയൻ സംഘടനയായ കെ.ആർ എം.യുവിൻ്റെ അംഗങ്ങൾക്ക് തിരിച്ചറിയൽ കാർഡുകൾ വിതരണം ചെയ്തു.

No comments

പ്രാദേശിക പത്രപ്രവർത്തക്കാരുടെ ഏക ട്രേഡ് യൂനിയൻ സംഘടനയായ
കെ.ആർ എം.യുൻ്റെ അംഗങ്ങൾക്ക്  തിരിച്ചറിയൽ കാർഡുകൾ വിതരണം ചെയ്തു. 
കാഞ്ഞങ്ങാട്: 
പ്രാദേശിക പത്രപ്രവർത്തക്കാരുടെ ഏക ട്രേഡ് യൂനിയൻ സംഘടനയായ കേരള റിപ്പോർട്ടേഴ്സ് ആന്റ് മീഡിയ പേഴ്സൺസ് യൂനിയന്റെ അംഗങ്ങൾക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം  കാഞ്ഞങ്ങാട് എമിറേറ്റ്സ് ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്നു.  തിരിച്ചറിയൽ കാർഡ് വിതരണ യോഗം കെ.ആർ എം യു സംസ്ഥാന പ്രസിഡന്റ് മനു ഭരത് ഉദ്ഘാടനം ചെയ്തു - കാസർകോട് കെ.ആർ എം യു ജില്ലാ പ്രസിഡന്റ് ടി.കെ.നാരായണൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ രഗീഷ് രാജ സംസ്ഥാന വൈസ് പ്രസിഡന്റ് ഉറുമീസ് തൃക്കരിപ്പൂർ സംസ്ഥാന കൗൺസിൽ അംഗങ്ങളായ  റാസി പട്ടാമ്പി ,പ്രസാദ് പയ്യന്നൂർ ജെയിംസ് ഇടപ്പള്ളി വിനീഷ രാജൻ  എം വി ഭരതൻ നീലേശ്വരം  സംസ്ഥാന മീഡിയ കൺവീനർ റഫീഖ് തോട്ടുമുക്കം എന്നിവർ പ്രസംഗിച്ചു. കാസർകോട് ജില്ലാ സെക്രട്ടറി ഏവി സുരേഷ് കുമാർ സ്വാഗതവും ജില്ലാ ട്രഷറർ ബാബു കോട്ടപ്പാറ നന്ദിയും പറഞ്ഞു. തിരിച്ചറിയൽ കാർഡുകൾ ഒ മനു ഭരതിൽ നിന്ന് കെ.ആർ എം യു കാസർകോട് ജില്ലാ  സെക്രട്ടറി എ.വി. സുരേഷ് കുമാർ  ഏറ്റുവാങ്ങി . ജില്ലയിലെ വിവിധ മേഖല കമിറ്റി ഭാരവാഹികളായ ഫസലു റഹ്മാൻ ഡാജി ഓടയ്ക്കൽ സുരേഷ് പയ്യങ്ങാനം ജയരാജൻ കുണ്ടംകുഴി അനിൽ പുളിക്കാൽ രാഘവൻ വെള്ളരിക്കുണ്ട് സുധീഷ് പുങ്ങംചാൽ വിവി ഗംഗാധരൻ സർഗം വിജയൻ ശ്വേത മേലത്ത് എന്നിവർ പങ്കെടുത്തു.
പടം കെ.ആർ എം.യു  അംഗങ്ങളുടെ തിരിച്ചറിയൽ കാർഡുകൾ സംസ്ഥാന പ്രസിഡന്റ്  ഒ മനു ഭരതിൽ നിന്ന് കെ.ആർ എം യു കാസർകോട് ജില്ലാ  സെക്രട്ടറി എ.വി. സുരേഷ് കുമാർ  ഏറ്റുവാങ്ങുന്നു 

നോൺസ്റ്റോപ് ഫസ്റ്റ് എയ്ഡ് ട്രെയിനിങ് പ്രോഗ്രാം പ്രോജക്റ്റിന് രൂപം നൽകി:

No comments

നോൺസ്റ്റോപ് ഫസ്റ്റ് എയ്ഡ് ട്രെയിനിങ് പ്രോഗ്രാം പ്രോജക്റ്റിന് രൂപം നൽകി:

ജിവകാരുണ്ണ്യ പ്രവർത്തകൻ മഠത്തിൽ അബ്ദുൽ അസിനെ ആദരിച്ചു
പാലക്കാട് ജില്ലാ പോലീസും ട്രോമാ കെയർ സൊസൈറ്റി പാലക്കാടും സംയുക്തമായി കരുതൽ എന്ന നോൺസ്റ്റോപ് ഫസ്റ്റ് എയ്ഡ് ട്രെയിനിങ് പ്രോഗ്രാം പ്രോജക്റ്റിനെ രൂപം നൽകി ഡിപിഓ അനക്സിൽ നടന്ന ചടങ്ങിൽ ആദരണീയനായ പാലക്കാട് ജില്ലാ പോലീസ് ചീഫ്  വിശ്വനാഥ ആർ ഐപിഎസ് ഉദ്ഘാടന കർമ്മം നിർവഹിച്ചു ചടങ്ങിൽ പ്രൊജക്റ്റ് ഹെഡ ഡിവൈഎസ്പി സി ഡി ശ്രീനിവാസൻ ഈ പ്രോജക്ടിനെക്കുറിച്ച് സംസാരിച്ചു .. എവിടെ ഇനിയൊരു റോഡപകടം നടന്നാലും അവിടെ ട്രെയിനിങ് ലഭിച്ച ഒരു ട്രോമാകെയർ വളണ്ടിയർ എങ്കിലും ഉണ്ടാവണം എന്നതാണ് ലക്ഷ്യമിടുന്നത് എന്ന് ട്രോമാകെയർ പ്രസിഡണ്ട് ടി എം ചഷിൽകുമാറിൻ്റേ അധ്യക്ഷതയിൽ ഉദ്ഘാടകൻ അഭിപ്രായപ്പെട്ടു ട്രോമാ കെയർ സൊസൈറ്റി പാലക്കാടി ൻ്റേ അഭിമാന പ്രൊജക്ടായ കരുതൽ എന്ന പ്രൊജക്ട ഏറ്റെടുത്ത ജില്ലാ പോലീസിന് ട്രോമാ കെയർ രക്ഷാധികാരികളായ  ശ്രീ ഡോക്ടർ .തോമസ് ജോർജ് .. ഗണേഷ് കൈലാസ് എന്നിവർ ചേർന്ന്  ഉപഹാരം സമർപ്പിച്ചു. മുങ്ങി മരണത്തെക്കുറിച്ച് കേരള ഫയർ ആൻഡ് റെസ്ക്യൂ യിലെ സ്കൂബ ടീമിലെ ട്രെയിനർ കണ്ണദാസ് ക്ലാസുകൾ എടുത്തു . ഫസ്റ്റ് എയ്ഡ് ക്കുറിച്ച് ഡോക്ടർ അമീൻ  എംബിബിഎസ് എമർജൻസി ഫിസിഷൻ അവൈറ്റിസ് ഹോസ്പിറ്റൽ ക്ലാസുകൾ എടുത്തു മോട്ടിവേഷൻ ട്രെയിനർ ഗണേഷ് കൈലാസും കോഴിക്കോട് ട്രോമാകെയർ യുടെ സജീവ പ്രവർത്തകൻ മഠത്തിൽ അബ്ദുൽ അസീസും അനുഭവങ്ങൾ പങ്കിട്ടു.. സെക്രട്ടറി സന്ദീപ് എസ് മോഡറേറ്ററായിരുന്നു വൈസ് പ്രസിഡണ്ട് സാജാ ഷാജി നന്ദി പറഞ്ഞു.
ചടങ്ങിൽ ജിവകാരുണ്ണ്യ പ്രവർത്തകൻ മഠത്തിൽ അബ്ദുൽ അസിനെ ആദരിക്കുകയും ചെയ്തു

കരാര്‍ ജീവനക്കാരായ പത്രപ്രവര്‍ത്തകര്‍ ചൂഷണത്തിന് വിധേയമാകുന്നു: ഇ .ചന്ദ്രശേഖന്‍ എം.എൽ .എ

No comments

കരാര്‍ ജീവനക്കാരായ പത്രപ്രവര്‍ത്തകര്‍ ചൂഷണത്തിന് വിധേയമാകുന്നു:  ഇ .ചന്ദ്രശേഖന്‍ എം.എൽ .എ
കാഞ്ഞങ്ങാട് :
മാധ്യമ പ്രവര്‍ത്തന രംഗത്ത് ഇന്ന് നടക്കുന്നത് വലിയ ചൂഷണമാണെന്ന് ഇ ചന്ദ്രശേഖരന്‍ എം.എല്‍ എ. കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്റ് എംപ്ലോയ്‌മെന്റ് കെ.ആര്‍. എം യു മായി ചേര്‍ന്ന് നടത്തുന്ന മാധ്യമ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഇ. ചന്ദ്രശേഖരന്‍.
പണ്ട് കാലത്ത് വളരെ കഷ്ടപ്പെട്ടാണ് മാധ്യമ പ്രവര്‍ത്തകര്‍ വാര്‍ത്തകള്‍ കണ്ടെത്തിയിരുന്നത്. അതിന് സമൂഹത്തിന്റെ അടിത്തട്ടിലുള്ള കാര്യങ്ങള്‍ പുറത്ത് കൊണ്ടുവരാന്‍ കഴിഞ്ഞിരുന്നു. എന്നാലിന്ന് പുതിയ കാലത്ത് ഒരാള്‍ ചെയ്ത വാര്‍ത്ത തന്നെ എല്ലാവരും ആവര്‍ത്തിക്കുന്നു. സൗകര്യങ്ങള്‍ ഏറെയുണ്ടെങ്കിലും വാര്‍ത്തകള്‍ അതിവേഗം എല്ലായിടത്തും എത്തുന്നുവെങ്കിലും അതൊന്നും സമൂഹത്തിന്റെ അടിത്തട്ടിലേക്ക് എത്തുന്നില്ല. അല്ലെങ്കില്‍ മാറ്റങ്ങള്‍ കൊണ്ടുവരാനാവുന്നില്ല .കാരണം ഇന്ന് മാധ്യമ പ്രവര്‍ത്തകര്‍ ഡിജിറ്റല്‍ മൂലധനത്തിന്റെ ഇരകളാണ് . അതിനാല്‍ ഇന്നത്തെ കരാര്‍ ലേഖകര്‍ക്ക് അതിന്റെതായ പരിധിയുണ്ട്. എന്തൊക്കെയായാലും മാധ്യമ പ്രവര്‍ത്തകരില്‍ സമൂഹത്തിന് വലിയ പ്രതീക്ഷയുണ്ട്. പക്ഷെ പലരും സ്വയം പരിശോധന നടത്തുന്നില്ല. കരാര്‍ തൊഴിലാളികള്‍ക്കും പ്രാദേശിക ലേഖകര്‍ക്കും തൊഴിലിന് അനുസൃതമായ വേതനവും ഉണ്ടാവണം. അതിന് കൂട്ടമായ പരിശ്രമം ഉണ്ടാവണം അതിന് ശില്പശാല സഹായകമാവട്ടെ എന്നും അദ്ദേഹം പറഞ്ഞു.

കിലെ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗം ടി.കെ. രാജന്‍ അധ്യക്ഷനായി. കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് വലിയ അവബോധമുണ്ടാക്കാന്‍ സഹായകമാവും. ജില്ല പി ആര്‍ ഡി ഓഫീസര്‍ എം.മധുസൂദനന്‍, കെ.ആര്‍ എം യു സംസ്ഥാന പ്രസിഡന്റ് ഒ മനു ഭരത്, കിലെ ഫെലോ വിജയ് വില്‍സ് , ജില്ല ക്ഷേമനിധി ഓഫീസര്‍ വി.അബ്ദുള്‍ സലാം, കെ ആര്‍ എം യു ജില്ലാ പ്രസിഡന്റ് ടി.കെ.നാരായണന്‍ സെക്രട്ടറി എ.വി.സുരേഷ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു.  കിലെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സുനില്‍ തോമസ് സ്വാഗതവും കിലെ സീനിയര്‍ ഫെലോ കിരണ്‍ ജെ.എന്‍ നന്ദിയും പറഞ്ഞു.

എസ്എസ്എൽസി, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി മോഡൽ പരീക്ഷാ ടൈംടേബിൾ; മാർച്ച്‌ 16മുതൽ 21വരെ

No comments

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി മോഡൽ പരീക്ഷകൾ മാർച്ച് 16മുതൽ 21വരെ നടക്കും. എസ്എൽഎൽസി, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ വിശദമായ ടൈം ടേബിൾ പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി.
രാവിലെ 9.45ന് ആരംഭിച്ച് 12.30ന് അവസാനിക്കുന്ന തരത്തിലും ഉച്ചയ്ക്ക് 2.30ന് ആരംഭിച്ച് വൈകിട്ട് 4.45ന് അവസാനിക്കുന്ന തരത്തിലുമാണ് വിവിധ പരീക്ഷകൾ ക്രമീകരിച്ചിരിക്കുന്നത്.

പരീക്ഷകളുടെ ടൈം ടേബിൾ താഴെ കൊടുക്കുന്നു.

ഇനിമുതൽ 45 മിനിറ്റിനുള്ളിൽ പലചരക്ക് സാധനങ്ങൾ വീട്ടിലെത്തും…

No comments
            Business News
ഫ്ലിപ്കാർട്ടിന്റെ പുതിയ തന്ത്രങ്ങൾ; ഇനിമുതൽ 45 മിനിറ്റിനുള്ളിൽ പലചരക്ക് സാധനങ്ങൾ വീട്ടിലെത്തും…



ഓൺലൈൻ കച്ചവടങ്ങൾ പൊടിപൊടിക്കുന്ന കാലമാണ്. മിക്കവരും എല്ലാ ആവശ്യങ്ങൾക്കും ഓൺലൈൻ സംവിധാനമാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. ബാങ്കിങ്ങും ഷോപ്പിങ്ങും തുടങ്ങി ഓൺലൈനായി ഡോക്ടർ കൺസൾട്ടൻസി വരെ ഇന്ന് സാധ്യമാണ്. അതുകൊണ്ട് തന്നെ ഈ മേഖലയിൽ പിടിച്ച് നിൽക്കണമെങ്കിൽ കമ്പനികൾക്ക് പുതിയ തന്ത്രങ്ങൾ മെനഞ്ഞെ മതിയാകു. നമുക്ക് അറിയാം ഓൺലൈൻ ഷോപ്പിങ്ങാനായി ഇന്ന് ഏറ്റവും പ്രചാരത്തിലുള്ള സംവിധാനങ്ങളാണ് ആമസോണും ഫ്‌ളിപ്കാര്‍ട്ടും റിലയന്‍സിന്റെ ജിയോമാര്‍ട്ടും എല്ലാം. ഈ മേഖലയിൽ മുന്നിട്ട് നിൽക്കാൻ പരസ്പരം ഓട്ടത്തിലാണ് എല്ലാ കമ്പനികളും.

വിപണിയിൽ മുന്നേറാൻ പുതിയ തന്ത്രങ്ങൾ പരീക്ഷിക്കാൻ ഒരുങ്ങുകയാണ് ഫ്ലിപ്പ്കാർട്ട്. ഫ്ലിപ്പ്കാർട്ടിന്റെ ഹോം ഡെലിവറി സർവീസായ ‘ഫ്ലിപ്പ്കാർട്ട് ക്വിക്ക് ഡെലിവറി സർവീസ്’. വെറും 45 മിനിറ്റിനുള്ളിൽ പലചരക്ക് സാധനങ്ങൾ ഡോർ ഡെലിവറി ചെയ്യും. ഉപഭോക്താക്കൾക്ക് പെട്ടെന്ന് സാധനങ്ങൾ എത്തിച്ച് ഇങ്ങോട്ടേക്ക് ആളുകളെ ആകർഷിക്കാൻ വേണ്ടിയാണ് 90 മിനുട്ടിൽ നിന്ന് കുറച്ച് 45 മിനിറ്റായി ഡെലിവറി സമയം കുറച്ചിരിക്കുന്നത്. ഇപ്പോൾ ബെംഗളൂരുവിലാണ് സർവീസ് ഉള്ളത്. വരും മാസങ്ങളിൽ കൂടുതൽ നഗരങ്ങളിലേക്ക് ഇത് ലഭിക്കും.

മറ്റു കമ്പനികൾ 15-20 മിനുട്ടിനുള്ളിൽ ഡെലിവറി നടത്തുമ്പോഴാണ് ഫ്‌ളിപ്പ്ക്കാർട്ട് ഇത് 45 മിനുട്ടായി കുറിച്ചിരിക്കുന്നത്. തങ്ങളുടെ ഉപഭോക്താക്കൾക്ക് ഗുണമേന്മയുള്ള സേവനങ്ങൾ നൽകാനാണ് കമ്പനി ഡെലിവറി സമയം 45 മിനുട്ടായി നിശ്ചയിച്ചിരിക്കുന്നത്. 10-20 മിനിറ്റിനുള്ളിൽ ഡോർ ഡെലിവറി മോഡലല്ലെന്ന് വിലയിരുത്തി കൊണ്ടാണ് കമ്പനി ഇങ്ങനെയൊരു തീരുമാനം കൈക്കൊണ്ടതെന്ന് ഫ്ലിപ്പ്കാർട്ട് സിഇഒ കല്യാൺ കൃഷ്ണമൂർത്തി പറഞ്ഞു.

നിലവിൽ 14 നഗരങ്ങളിൽ 90 മിനുട്ട് ദൈർഘ്യമുള്ള സേവനം ലഭ്യമാണ്. 2022 അവസാനത്തോടെ ഇത് 200 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് പദ്ധതി. ഹൈദരബാദ്, ബാംഗ്ലൂർ എന്നിവിടങ്ങളിൽ മാത്രമാണ് ഇപ്പോൾ ഫ്രഷ് വെജിറ്റബിൾ, പഴയങ്ങൾ എന്നിവ വീടുകൾ എത്തിക്കുന്നത്. അധികം വൈകാതെ തന്നെ ഇത് മറ്റ് നഗരങ്ങളിലേക്കും വ്യാപിപ്പിക്കും. രണ്ട് വർഷം മുമ്പ് ബെംഗളൂരുവിലാണ് ആദ്യമായി ‘ഫ്‌ളിപ്കാര്‍ട്ട് ക്വിക്’ അവതരിപ്പിച്ചത്.

ഡൽഹിയിൽ HRDF ഹോസ്റ്റൽ ആരംഭിച്ചു.ചെയർമാൻ ഡോ. ഹുസൈൻ മടവൂർ ഉദ്ഘാടനം ചെയ്തു

No comments
ഡൽഹിയിൽ HRDF ഹോസ്റ്റൽ ആരംഭിച്ചു.

ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന
ഹ്യൂമൻ റിസോഴ്സ് ഡവലപ്മെൻറ് ഫൗണ്ടേഷൻ ( HRDF ) ഡൽഹിയിൽ ആരംഭിച്ച വനിതാ ഹോസ്റ്റൽ ചെയർമാൻ ഡോ. ഹുസൈൻ മടവൂർ ഉദ്ഘാടനം ചെയ്തു. സി.ഇ.ഒ. ഡോ. സർഫറസ് നവാസ് ഖാൻ , മുഹ്സിന .ടി .കെ, അഫ്സൽ യൂസുഫ്, കെ. സിറാജുദ്ദീൻ, നിഷാന കെ, തുടങ്ങിയവർ സംബന്ധിച്ചു. പ്രധാനപ്പെട്ട കേന്ദ്ര സർവ്വകലാശാല കളോടനുബന്ധിച്ച് മലയാളി വിദ്യാർത്ഥികൾക്കായി കൂടുതൽ  ഹോസ്റ്റലുകൾ തുടങ്ങാൻ HRDF പദ്ധതികൾ തയ്യാറാക്കി വരുന്നുണ്ടെന്ന് ഹുസൈൻ മടവൂർ പറഞ്ഞു.

നടൻ കോട്ടയം പ്രദീപ് അന്തരിച്ചു; അന്ത്യം ഹൃദയാഘാതം മൂലം

No comments

നടൻ കോട്ടയം പ്രദീപ് അന്തരിച്ചു; അന്ത്യം ഹൃദയാഘാതം മൂലം



കോട്ടയം: നടൻ കോട്ടയം പ്രദീപ് അന്തരിച്ചു. ഹൃദയാഘാതം മൂലം വ്യാഴാഴ്ച പുലര്‍ച്ചെ 4.15-ഓടെ ആയിരുന്നു അന്ത്യം. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് സുഹൃത്തിനൊപ്പം ആശുപത്രിയില്‍ എത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഐവി ശശി സംവിധാനം ചെയ്ത 'ഇ നാട് ഇന്നലെ വരെ' എന്ന ചിത്രത്തിലൂടെയാണ് ജൂനിയർ ആർട്ടിസ്റ്റായി കരിയർ ആരംഭിച്ച പ്രദീപ്  അഭിനയ രംഗത്തെത്തുന്നത്. വിണ്ണൈത്താണ്ടി വരുവായാ, തട്ടത്തിൻ മറയത്ത്, ആട്, വടക്കന്‍ സെല്‍ഫി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, തോപ്പില്‍ ജോപ്പന്‍, കുഞ്ഞിരാമായണം തുടങ്ങിയവ പ്രധാന ചിത്രങ്ങളായിരുന്നു.

നിയമസഭാ സമ്മേളനം വെള്ളിയാഴ്ച തുടങ്ങും,

No comments

നിയമസഭാ സമ്മേളനം വെള്ളിയാഴ്ച തുടങ്ങും, മാര്‍ച്ച്‌ 11-ന് ബജറ്റ്
തിരുവനന്തപുരം: കേരള നിയമസഭയുടെ ബജറ്റ് സമ്മേളനം വെള്ളിയാഴ്ച തുടങ്ങും. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാവും ബജറ്റ് സമ്മേളനം ആരംഭിക്കുക. രണ്ട് ദിവസത്തെ അവധിക്ക് ശേഷം തിങ്കളാഴ്ച സഭ വീണ്ടും ചേരും. അന്തരിച്ച തൃക്കാക്കര എംഎല്‍എ പി.ടി.തോമസിന് അനുശോചനം അര്‍പ്പിച്ച്‌ സഭ അന്നേക്ക് പിരിയും. ഫെബ്രുവരി 22,23,24 തീയതികളില്‍ ഗവണര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് മേലുള്ള ചര്‍ച്ച സഭയില്‍ നടക്കും. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമടക്കമുള്ളവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കും.

മാര്‍ച്ച്‌ 11-നാണ് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ ധനബജറ്റ് അവതരിപ്പിക്കുന്നത്. 14,15,16 തീയതികളില്‍ ബജറ്റിലുള്ള പൊതുചര്‍ച്ച സഭയില്‍ നടക്കും. വോട്ട് ഓണ്‍ അക്കൗണ്ട് 22-നാണ്. നടപടികള്‍ പൂ‍ര്‍ത്തിയാക്കി ഫെബ്രുവരി 23-ന് സഭ പിരിയും. കൊവിഡ് കാലത്തും രാജ്യത്തേറ്റവും ദിവസം സമ്മേളിച്ചത് കേരള നിയമസഭയാണെന്നും ആകെ പാ‍ര്‍ലമെന്‍്റ ദിനങ്ങളേക്കാള്‍ ഒരു ദിവസം അധികം കേരള നിയമസഭ ചേ‍ര്‍ന്നിട്ടുണ്ട് സ്പീക്ക‍ര്‍ എംബി രാജേഷ് പറഞ്ഞു.

ഓടിക്കൊണ്ടിരുന്നു ട്രെയിനിൽ നിന്നും ചാടിയ എഞ്ചിനീയറിങ് വിദ്യാർഥി മരിച്ചു

No comments

ഓടിക്കൊണ്ടിരുന്നു ട്രെയിനിൽ നിന്നും ചാടിയ എഞ്ചിനീയറിങ് വിദ്യാർഥി മരിച്ചു




ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും ചാടിയ എഞ്ചിനീയറിങ് വിദ്യാർഥി മരിച്ചു. കോഴിക്കോട് വേങ്ങേരി സ്വദേശി അനന്തു ആണ് മരിച്ചത്. കായംകുളം ചേരാവള്ളി ലെവൽക്രോസിന് സമീപമാണ് അനന്തു ട്രെയിനിൽ നിന്നും ചാടിയത്.

തിരുവനന്തപുരത്തു നിന്നും കോഴിക്കോട്ടേക്കുള്ള ജനശതാബ്ദി എക്സ്പ്രസിൽ കൊല്ലത്തുനിന്നും കയറിയ അനന്തു കായംകുളം ചേരാവള്ളി ലെവൽക്രോസിന് സമീപം ട്രെയിൻ എത്തിയപ്പോൾ പുറത്തേക്കു ചാടുകയായിരുന്നു.

കൊല്ലം ടികെഎം എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥിയാണ് അനന്ദു. സുഹൃത്തുക്കളുമൊത്ത് വീട്ടിലേക്ക് മടങ്ങുന്നതിനിടയിൽ ആണ് അനന്തു ട്രെയിനിൽ നിന്നും ചാടി ആത്മഹത്യ ചെയ്തത്.

 സുഹൃത്തുക്കളോട് ബാത്റൂമിൽ പോകണം എന്നുപറഞ്ഞ് സീറ്റിൽ നിന്നും എണീക്കുകയും ട്രെയിനിന്റെ വാതിൽ എത്തിയപ്പോൾ പെട്ടെന്ന് തന്നെ പുറത്തേക്കു ചാടുകയായിരുന്നു.
ഉടൻതന്നെ സുഹൃത്തുക്കൾ ചങ്ങല വലിച്ചു. തുടർന്ന് ട്രെയിൻ കായംകുളം റെയിൽവേ സ്റ്റേഷനിൽ നിർത്തി. തുടർന്ന് സുഹൃത്തുക്കൾ കായംകുളം പോലീസിൽ വിവരം അറിയിക്കുകയും ചെയ്തു. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം കായംകുളം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു എന്നും അനന്തുവിന് പരീക്ഷയെ തുടർന്ന് മാനസികമായ അസ്വാസ്ഥ്യം ഉണ്ടായിരുന്നുവെന്നും സുഹൃത്തുക്കൾ പോലീസിൽ പറഞ്ഞു.

 കോഴിക്കോട് നിന്നും ബന്ധുക്കൾ കായംകുളത്തേക്ക് തിരിച്ചിട്ടുണ്ട്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

മതത്തിന്റെ പേര് പറഞ്ഞ് രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് രാഷ്ട്രീയ ജനത ദൾ ദേശീയ സെക്രട്ടറി അനു ചാക്കോ .

No comments

മതത്തിന്റെ പേരിൽ കേന്ദ്ര സർക്കാർ ഇന്ത്യയെ വിഭജിക്കാൻ ശ്രമിക്കുന്നു അനു ചാക്കോ

പാറ്റ്ന

മതത്തിന്റെ പേര് പറഞ്ഞ് രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നത് എന്ന് രാഷ്ട്രീയ ജനത ദൾ ദേശീയ സെക്രട്ടറി  അനു ചാക്കോ .

ഇന്ത്യൻ ഭരണഘടനയിൽ പൗരന്റെ മൗലികമായ അവകാശങ്ങളിൽ ജാതിയും മതവും ചേർത്ത് മതേതര ഇന്ത്യയുടെ സൗഹാർദ്ദം തകർക്കുന്ന വർഗീയ ഫാസിസ്റ്റ് ശക്തികൾക്ക് കുട പിടിക്കുന്ന നിലപാടാണ് നരേന്ദ്ര മോദി ചെയ്യുന്നത്.

ഭരണപരമായ പരാജയവും, കർഷക സമരവും, ദാരിദൃവും, തൊഴിലില്ലാഴ്മയും , ആരോഗ്യ മേഖലയിലെ വൻ പരാജയവും
  മറച്ച് വെക്കുന്നതിനും ചർച്ച ചെയ്യാതിരിക്കാനും വേണ്ടി  വർഗീയത പറഞ്ഞ് ജനങ്ങളെ പരസ്പരം തമ്മിലടിപ്പിക്കുകയാണ് കേന്ദ്രസർക്കാർ , 

ഒരോ സംസ്ഥാനത്തും തിരത്തെടുപ്പ് അടുക്കുബോയേക്കും.
ഭക്ഷണത്തിന്റെയും വസ്ത്രത്തിന്റെയും ഭാഷയുടെയും പേരിൽ വിവാദങ്ങൾ ഉണ്ടാക്കി ജനദ്രോഹ നയങ്ങളിൽ നിന്നും ,
വികസന മുരടിപ്പിൽ നിന്നും സർക്കാർ ജനങ്ങളുടെ ശ്രദ്ധ തിരിക്കാൻ ശ്രമിക്കുകയാണ് ,
ഭരണകൂട ഭീകരതയും  അഴിമതിയും ജനങ്ങളുടെ മുന്നിൽ എത്തിക്കാൻ ശ്രമിക്കുന്ന
ദൃശ്യ പത്ര മാധ്യമങ്ങളെ ഭീഷണിപ്പെടുത്തിയും  വഴങ്ങാത്തവർക്കെതിരെ വിലക്ക് ഏർപ്പെടുത്തിയും ജനാധിപത്യ അവകാശങ്ങളെ തകർക്കുന്ന ക്രൂരമായ ചെയ്തികളുമായാണ് കേന്ദ്ര സർക്കാറും നരേന്ദ്ര മോദിയും മുന്നോട്ട് പോയി കൊണ്ടിരിക്കുന്നത് .

ഇതിനെതിരെ മതേതര ശക്തികൾ ഒറ്റകെട്ടായി പ്രതികരിക്കണമെന്നും , വർഗീയ ഫാസിസ്റ്റ് ശക്തികൾക്കെതിരെ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുന്നതിന് രാഷ്ട്രീയ ജനത ദൾ നേതൃത്വം  നൽകുമെന്നും അനു ചാക്കോ പ്രസ്താവനയിൽ പറഞ്ഞു

വര്‍ക്ക് ഫ്രം ഹോം വേണ്ട; എല്ലാ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരും ഇന്ന് മുതല്‍ ഓഫീസിലെത്തണം

No comments

വര്‍ക്ക് ഫ്രം ഹോം വേണ്ട; 
എല്ലാ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരും ഇന്ന്  മുതല്‍ ഓഫീസിലെത്തണം

ന്യൂഡല്‍ഹി: 
എല്ലാ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുംഇന്ന്  (ഫെബ്രുവരി 7) മുതല്‍ ജോലിക്കായി ഓഫീസില്‍ ഹാജരാകണമെന്ന് നിര്‍ദ്ദേശിച്ച് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്. കോവിഡ് കേസുകളില്‍ കുറവ് വന്നതിനാല്‍ വര്‍ക്ക് ഫ്രം ഹോം നിര്‍ത്തലാക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. 

രോഗികളുടെ എണ്ണത്തിലുണ്ടായ കുറവും പോസിറ്റിവിറ്റി നിരക്കിലെ കുറവും കണക്കിലെടുത്ത് നാളെ മുതല്‍ ഓഫീസുകള്‍ പൂര്‍വസ്ഥിതിയിലാക്കാന്‍ തീരുമാനിച്ചു. എല്ലാ വിഭാഗം ജീവനക്കാരും ഓഫീസുകളില്‍ നേരിട്ടെത്തണം. യാതൊരു ഇളവുകളും അനുവദിക്കില്ല. ഫെബ്രുവരി ഏഴ് മുതല്‍ ഈ ഉത്തരവ് പ്രാബല്യത്തില്‍ വരും'- മന്ത്രി പറഞ്ഞു.

ജീവനക്കാര്‍ മാസ്‌ക് ധരിക്കുന്നുവെന്ന് വകുപ്പ് മേധാവികള്‍ ഉറപ്പാക്കണമെന്ന് മന്ത്രി ഓര്‍മിപ്പിച്ചു. കോവിഡ് പ്രോട്ടോക്കോളില്‍ വിട്ടുവീഴ്ച പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോവിഡ് ബാധിതരുടെ എണ്ണം പെരുകിയതോടെ ജനുവരി മൂന്നിനാണ് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം സംവിധാനം കൊണ്ടുവന്നത്. അണ്ടര്‍ സെക്രട്ടറി തലത്തിന് താഴെയുള്ള 50 ശതമാനം ജീവനക്കാര്‍ക്കും വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുമതി നല്‍കിയിരുന്നു. 

ആദ്യം ജനുവരി 31 വരെയായിരുന്നു ഈ സംവിധാനം അനുവദിച്ചിരുന്നത്. എന്നാല്‍, രോഗികളുടെ എണ്ണത്തിലുള്ള വര്‍ധന കണക്കിലെടുത്ത് വര്‍ക്ക് ഫ്രം ഹോം ക്രമീകരണം ഫെബ്രുവരി 15 വരെ നീട്ടിയിരുന്നു. നിലവില്‍ കോവിഡ് കുറഞ്ഞതോടെ ഉത്തരവ് പിന്‍വലിക്കുകയായിരുന്നു.

ലതാ മങ്കേഷ്കര്‍ അന്തരിച്ചു: ഇന്ത്യയുടെ വാനമ്പാടി ഇനി ഓര്‍മ

No comments
ലതാ മങ്കേഷ്കര്‍ അന്തരിച്ചു:
 ഇന്ത്യയുടെ വാനമ്പാടി ഇനി ഓര്‍മ

ഗായിക ലതാ മങ്കേഷ്കർ അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ന്യൂമോണിയ ബാധയെ തുടർന്ന് ഗുരുതരാവസ്ഥയിലായതോടെയാണ് അന്ത്യം സംഭവിച്ചത്. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. 92 വയസായിരുന്നു.


ജനുവരി ആദ്യവാരമാണ് ലതാ മങ്കേഷ്കറെ കോവിഡ് ബാധിച്ചതിനെ തുടർന്ന് മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനിലയിൽ മാറ്റം വന്നതോടെ ദിവസങ്ങൾക്ക് മുമ്പാണ്‌ ഐ.സി.യുവിൽ നിന്ന് മാറ്റിയത്. എന്നാൽ വീണ്ടും ആരോഗ്യനില മോശമായെന്നും ഐ.സി.യുവിലേക്ക് നിരീക്ഷണത്തിനായി മാറ്റിയിട്ടുണ്ടെന്നും കഴിഞ്ഞ ദിവസം ആശുപത്രി വൃത്തങ്ങൾ അറിയിക്കുകയായിരുന്നു. ലതാമങ്കേഷ്കർ മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചിരുന്നു. അതിനിടെയാണ് അന്ത്യം സംഭവിച്ചത്.

ഫെബ്രുവരി 20 നകം മസ്റ്ററിങ് നടത്തണം

No comments

2019 ഡിസംബര്‍ 31 വരെയുള്ള സാമൂഹ്യ സുരക്ഷാ/ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ മസ്റ്ററിങ് പൂര്‍ത്തിയാക്കാത്തവര്‍ അക്ഷയ കേന്ദ്രങ്ങള്‍ മുഖേന 20നകം നടത്തണം. കിടപ്പു രോഗികളായ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ ഹോം മസ്റ്ററിങും 20നകം പൂര്‍ത്തിയാക്കണം. ബയോമെട്രിക് മസ്റ്ററിങ് നടത്താന്‍ കഴിയാതിരുന്നവര്‍ക്ക് 28 വരെ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച് മസ്റ്ററിങ് പൂര്‍ത്തിയാക്കാം. മസ്റ്ററിങ് ചെലവ് സര്‍ക്കാര്‍ തന്നെ വഹിക്കും.

ബ്ലൂടൂത്ത് ഹെഡ് ഫോണില്‍ മയക്കുമരുന്ന് കടത്ത്: യുവാക്കള്‍ എക്‌സൈസ് പിടിയിൽ

No comments

ബ്ലൂടൂത്ത് ഹെഡ് ഫോണില്‍ മയക്കുമരുന്ന് കടത്ത്: യുവാക്കള്‍ എക്‌സൈസ് പിടിയിൽ

 ഹൈടെക് രീതിയില്‍ ബ്ലൂടൂത്ത് ഹെഡ് ഫോണില്‍ മയക്കുമരുന്ന് കടത്തുന്നതിനിടെ യുവാക്കള്‍ എക്‌സൈസ് പിടിയില്‍. കോഴിക്കോട് മലാപ്പറമ്പ് സ്വദേശി വിഷ്ണു, മലപ്പുറം വള്ളിക്കുന്ന് സ്വദേശി വൈശാഖ് എന്നിവരാണ് പിടിയിലായത്. 55 ഗ്രാം എം ഡി എം എ ഇവരില്‍ നിന്ന് പിടികൂടി.
Don't Miss
© all rights reserved and made with by pkv24live