Showing posts with label Latest News. Show all posts
Showing posts with label Latest News. Show all posts

ഓഫീസിൽ എത്തുന്ന ജനങ്ങളോട് മാന്യതയോടും സൗമ്യതയോടും പെരുമാറണമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി.

No comments
ഓഫീസിൽ എത്തുന്ന പൊതു ജനങ്ങളോട് മാന്യതയോടും സൗമ്യതയോടും പെരുമാറണം; തെക്കൻ മേഖല വിദ്യാഭ്യാസ ഓഫീസർമാരുടെ യോഗത്തിൽ മന്ത്രി വി ശിവൻകുട്ടി

ഓഫീസിൽ എത്തുന്ന ജനങ്ങളോട് മാന്യതയോടും സൗമ്യതയോടും പെരുമാറണമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. തെക്കൻ മേഖല വിദ്യാഭ്യാസ ഓഫീസർമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

 ഓഫീസുകൾ ജനസൗഹൃദമാകണം . സേവനം തേടിയെത്തുന്നവരോട് മോശമായി പെരുമാറുന്ന ഉദ്യോഗസ്ഥരെ ആദ്യഘട്ടത്തിൽ താക്കീത് നൽകുകയും തുടർന്ന് അച്ചടക്ക നടപടിക്ക് വിധേയമാക്കുകയും ചെയ്യും . പ്രവൃത്തി ദിനങ്ങളിൽ രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണി വരെ ഓഫീസ് കൃത്യമായി പ്രവർത്തിക്കണം.

 എല്ലാ വിദ്യാഭ്യാസ ഓഫീസുകളിലെയും സ്കൂളുകളിലെയും ടെലഫോൺ സംവിധാനം കാര്യക്ഷമമാക്കണം.  ഫയലുകൾ സമയബന്ധിതമായി തീർപ്പാക്കണം. പെൻഷൻ ആനുകൂല്യങ്ങൾ കൃത്യമായി നൽകാൻ സംവിധാനം ഒരുക്കണം . ഉച്ചഭക്ഷണ പദ്ധതി സംബന്ധിച്ച് ഓരോ വിദ്യാഭ്യാസ ഓഫീസർമാർക്കും വ്യക്തമായ ഉത്തരവാദിത്തമുണ്ട് .

 സ്കൂൾ പരിസരം ശുചിത്വം ഉള്ളതാണോ എന്ന് ഉറപ്പുവരുത്താൻ നടപടികൾ വേണം. ഒന്നാം പാദ പരീക്ഷയുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ നന്നായി നടത്തണം. ഒന്നാം വർഷ ഹയർ സെക്കൻഡറി അഡ്മിഷൻ ആർക്കും ബുദ്ധിമുട്ടില്ലാത്ത വിധം നടപ്പാക്കണം. അധ്യാപക - രക്ഷകർതൃ സമിതികൾ നിലവിലില്ലാത്ത സ്കൂളുകളിൽ അവ സംഘടിപ്പിക്കണം. സ്കൂൾ വാഹനങ്ങളുമായി ബന്ധപ്പെട്ട് നിരന്തര പരിശോധന വേണം .സ്കൂളുകൾക്ക് സമീപം കടകളിൽ ലഹരി വസ്തുക്കൾ വില്പന നടത്തുന്നുണ്ട് എന്നറിഞ്ഞാൽ തൽസമയം പോലീസിലും എക്സൈസിലും വിവരം നൽകണമെന്നും മന്ത്രി വി ശിവൻകുട്ടി നിർദേശിച്ചു.

യോഗത്തിൽ പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു കെ,തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിൽ നിന്നുള്ള വിദ്യാഭ്യാസ ഉപഡയറക്ടർമാർ, റീജിയണൽ ഡപ്യൂട്ടി ഡയറക്ടർമാർ, അസിസ്റ്റന്റ് ഡയറക്ടർമാർ, ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ തുടങ്ങിയവർ പങ്കെടുത്തു.

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി....

No comments
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പത്തനംതിട്ട,  തൃശൂർ, പാലക്കാട്, ആലപ്പുഴ, കോട്ടയം, വയനാട്, എറണാകുളം, ഇടുക്കി ജി്ല്ലകളിലെ പ്രൊഫഷണൽ കോളജുകൾ, അങ്കണവാടികൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.
         Post Date: 04-08-2022

സ്കൂളുകളില്‍ ഇനിമുതല്‍ ഹെഡ്‌മാസ്റ്റര്‍ പദവിയുണ്ടാകില്ല:വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി

No comments
സംസ്ഥാനത്ത് ഹയര്‍സെക്കന്ററി സ്കൂളുകളില്‍ ഇനിമുതല്‍ ഹെഡ്‌മാസ്റ്റര്‍ പദവിയുണ്ടാകില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. പ്രിന്‍സിപ്പല്‍മാരാകും ഇനി മേധാവി. ഹെഡ്‌മാസ്റ്ററിന് പകരം വൈസ്‌ പ്രിന്‍സിപ്പല്‍ പദവിയായിരിക്കും ഇനിയുണ്ടാവുക. വാര്‍ത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

മലയാളം പാഠപുസ്തകത്തില്‍ അക്ഷരമാല ഉള്‍പ്പെടുത്തും. സ്കൂള്‍ ക്യാമ്പ സിലും ക്ളാസ് മുറികളിലും വിദ്യാര്‍ത്ഥികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്. വിദ്യാര്‍ത്ഥികളുടെ അമിതമായ ഫോണ്‍ ഉപയോഗം അദ്ധ്യാപകരും രക്ഷിതാക്കളും ശ്രദ്ധിക്കണം. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഫോണ്‍ ഉപയോഗം വ്യാപകമായത് പഠനത്തിനപ്പുറം നിരവധി ആരോഗ്യപ്രശ്നങ്ങള്‍ക്കും സ്വഭാവവൈകല്യങ്ങള്‍ക്കും കാരണമാവുന്നു. ഇത് സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനായി എ ഇമാരടക്കമുള്ളവരുടെ മേഖലാ യോഗം ചേരും. ഓഗസ്റ്റ് നാലിന് തിരുവനന്തപുരത്തും ഒന്‍പതിന് തൃശൂരുമാണ് യോഗം ചേരുന്നത്.

ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാത്തവർ ഇനിയെന്ത് ചെയ്യും? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കുക

No comments
ആദായ നികുതി റിട്ടേൺ (Income Tax Return) ഫയൽ ചെയ്യാനുള്ള അവസാന തിയതി ഇന്നലെ അവസാനിച്ചു. ആദായ നികുതി വകുപ്പ് പറഞ്ഞ സമയത്തിനുള്ളിൽ നികുതി ഫയൽ ചെയ്യാൻ കഴിയാത്തവർ എന്ത് ചെയ്യും? സമയ പരിധി നീട്ടില്ലെന്ന് മന്ത്രാലയം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇനിയും റിട്ടേൺ ഫയൽ ചെയ്യാൻ സാധിക്കാത്തവർ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കുക. 

കൃത്യസമയത്ത് ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാൻ സാധിച്ചില്ലെങ്കിൽ ആദായ നികുതി വകുപ്പിന് പിഴ നൽകേണ്ടി വരും. 2022 ഡിസംബർ 31 വരെ ഐടിആർ ഫയൽ ചെയ്യാം. 5000 രൂപ പിഴ നൽകേണ്ടി വരും.  കഴിഞ്ഞ വർഷം വരെ  ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ വൈകിയാലുള്ള പരമാവധി പിഴ 10,000 രൂപയായിരുന്നു. എന്നാൽ 2020-21 സാമ്പത്തിക വര്‍ഷം മുതൽ പിഴയില്‍ ആദായ നികുതി വകുപ്പ് മാറ്റം വരുത്തി.

ഈ വർഷം റിട്ടേണ്‍ കൃതസമയത്ത് സമര്‍പ്പിക്കാത്തവര്‍ 5,000 രൂപ പിഴ അടച്ചാല്‍ മതിയാകും. മാത്രമല്ല ആദായ നികുതി പരിധി കടക്കാത്തവരാണെങ്കില്‍ റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ വൈകിയാല്‍ പിഴ നൽകേണ്ടതുമില്ല. കൂടാതെ ചെറുകിട നികുതി ദായകര്‍ക്ക് പിഴ നൽകുന്നതിലും ഇളവുകൾ ലഭിക്കും. വരുമാനം 5 ലക്ഷത്തില്‍ കുറവാണെങ്കിൽ വൈകി റിട്ടേൺ ഫയൽ ചെയ്താലും  1,000 രൂപ മാത്രമാണ് പിഴ ഈടാക്കുക.

കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ,സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി ആർ ബിന്ദു കയ്യിലെ സ്വർണ്ണ വള ഊരി, ഒരു ചെറുപ്പക്കാരന്റെ ചികിത്സാ ഫണ്ടിലേക്ക് ഏൽപ്പിച്ചത് ലോകർക്ക് മാതൃകയായി....

No comments
മന്ത്രി ആർ ബിന്ദു മറ്റുള്ളവർക്ക് മാതൃക...
എ ആർ കൊടിയത്തൂർ

കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ,സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി ആർ ബിന്ദു കയ്യിലെ സ്വർണ്ണ വള ഊരി, ഒരു ചെറുപ്പക്കാരന്റെ ചികിത്സാ ഫണ്ടിലേക്ക് ഏൽപ്പിച്ചത് ലോകർക്ക് മാതൃകയായി.
കരുവന്നൂർ മൂർക്കനാട് വന്നേരിപറമ്പിൽ വിവേക് എന്ന ചെറുപ്പക്കാരന്റെ ദയനീയത മനസ്സിലാക്കിയ മന്ത്രിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു.
മൂർക്കനാട് വായനശാലയിൽ വെച്ചാണ് ഈ പരിപാടി സഘടിപ്പിച്ചത് എന്നറിയുമ്പോൾ അതിയായ സന്തോഷമുണ്ട്.ലൈബ്രറികൾ നാടുകളിലെ സാംസ്‌കാരിക കേന്ദ്രങ്ങളാണ്.
തൃശൂർ മുൻസിപ്പൽ കോർപറേഷന്റെ മുൻ മേയറായ മന്ത്രി ആർ ബിന്ദു ശ്രീ കേരളവർമ്മ കോളേജിൽ ഇംഗ്ലീഷ് പ്രൊഫസർ കൂടിയാണ്.കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ്‌ പാർട്ടിയുടെ അഖിലേന്ത്യാ നേതാവായ എ വിജയരാഘവന്റെ ഭാര്യയാണ്.ഇരിങ്ങാലക്കുട നിയമസഭാ മണ്ഡലത്തിൽ നിന്നാണ് അവർ നിയമസഭയിലെത്തിയത്.
ഈ വാർത്ത വായിച്ചപ്പോൾ മുമ്പുള്ള സംഭവം, പറയുന്നത് കേട്ടത് ഓർമ വന്നു.
ഞങ്ങളുടെ വലിയുപ്പമാരിൽ ഒരാളായ പള്ളിത്തൊടിക മൊയ്‌തീൻ ഹാജി (മുസ്‌ലിയാർ )മത പ്രഭാഷണം നടത്തുന്ന ആളായിരുന്നു. എന്തെങ്കിലും നല്ല കാര്യങ്ങൾ നടപ്പാക്കാൻ വേണ്ടി അദ്ദേഹം പ്രഭാഷണം നടത്തുമ്പോൾ, അത് കേട്ടു നിൽക്കുന്ന സ്ത്രീകൾ അവരുടെ ആഭരണങ്ങൾ ഊരി സംഭാവന നൽകുമായിരുന്നു.
നമുക്കിടയിൽ പ്രയാസം അനുഭവിക്കുന്നവർ ധാരാളമുണ്ട്. ഒരു നേരത്തെ ഭക്ഷണത്തിനു വകയില്ലാത്തവർ, ചോർന്നൊലിക്കുന്ന വീടുകളിൽ അന്തിയുറങ്ങുന്നവർ, ഉടുവസ്ത്രമില്ലാത്തവർ, രോഗം കൊണ്ട് കഷ്ടപ്പെടുന്നവർ.--ഇവരെയൊക്കെ കണ്ടില്ലെന്ന് നടിക്കാൻ നമുക്കവുമോ, ദുരിതം അനുഭവിക്കുന്നവരെ തിരിച്ചറിഞ്ഞു പ്രതികരിക്കാൻ നമുക്ക് കഴിയണം.
രോഗികൾക്ക് ആശ്വാസമായി പ്രവർത്തിക്കുന്ന പെയിൻ ആന്റ് പാലിയേറ്റീവ് സെന്ററുകൾ, അവയുടെ ദൗത്യം നിർവഹിക്കുന്നുണ്ട്. കൊടിയത്തൂർ പെയിൻ ആന്റ് പാലിയേറ്റീവ് സെന്റർ ഇക്കാര്യത്തിൽ മാതൃകാ പ്രവർത്തനങ്ങൾ നടപ്പാക്കുന്നുണ്ട്.
നന്മയുടെ പാതയിൽ നമുക്കൊത്തൊരുമിക്കാം.

മഴക്കാലത്തെ കുട്ടിക്കാലം....വിദ്യാർത്ഥികൾ ആടിപ്പാടി ഉല്ലസിച്ച് നടക്കുകയാണ്.....

No comments
മഴക്കാലത്തെ കുട്ടിക്കാലം


വിദ്യാർത്ഥികൾ ആടിപ്പാടി ഉല്ലസിച്ച് നടക്കുകയാണ്.....
അവരെ സംബന്ധിച്ചിടത്തോളം മഴയോ വെയിലോ യാതൊരു പ്രശ്നവുമില്ല....
ചില രക്ഷിതാക്കൾ പറയാറുണ്ട്....!
മഴയാണ് പുറത്തിറങ്ങാതെ അകത്തേക്ക് കയറു..,,,
എന്നാൽ കുട്ടികൾ അതൊന്നും വകവെക്കാതെ  ആടിപ്പാടി കളിച്ചു കൊണ്ടിരിക്കുകയാണ്.
കുട്ടികൾ അങ്ങനെയാണ്...
അവർ കളിക്കേണ്ട പ്രായമല്ലേ ഇത്..
കോരിച്ചൊരിയുന്ന മഴയത്തും അവർക്ക് കളിക്കുക എന്നത് സന്തോഷം നിറഞ്ഞ ദിവസങ്ങളാണ്. 
കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ചാടി കളിക്കുന്നത് നാം കാണാറില്ലേ....
അവരെ സംബന്ധിച്ചിടത്തോളം വളരെ സന്തോഷം നിറഞ്ഞ ഒരു അനുഭൂതി തന്നെയാണത്.
മഴക്കാലത്തെ കുട്ടിക്കാലം അവർക്ക് ഒരിക്കലും മറക്കാൻ കഴിയില്ല:
             Faisal Peruvayal 

ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറിയായി കുറ്റിക്കാട്ടൂരിലെ അമീൻ ജ്വല്ലേഴ്‌സ് ഉടമ മുഹമ്മദ് ഫൈസലിനെ തെരഞ്ഞെടുത്തു

No comments
ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ
സംസ്ഥാന ജോയിന്റ് സെക്രട്ടറിയായി കുറ്റിക്കാട്ടൂരിലെ അമീൻ ജ്വല്ലേഴ്‌സ് ഉടമ മുഹമ്മദ് ഫൈസലിനെ തെരഞ്ഞെടുത്തു 


കൊച്ചി:
ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ
സംസ്ഥാന ജോയിന്റ് സെക്രട്ടറിയായി മുഹമ്മദ് ഫൈസലിനെ(അമീൻ ജ്വല്ലേഴ്‌സ് കുറ്റിക്കാട്ടൂർ) തെരഞ്ഞെടുത്തു 
എറണാകുളം അബാദ് പ്ലാസയിൽ വെച്ചായിരുന്നു ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ
സംസ്ഥാന കൗൺസിലിൽ നടന്നത്.

2022-24 വർഷത്തേക്കുള്ള സംസ്ഥാന ജോയിന്റ് സെക്രട്ടറിയായിട്ടാണ് മുഹമ്മദ് ഫൈസലിനെ തെരഞ്ഞെടുക്കപ്പെട്ടത്.  
കഴിഞ ഇരുപത്തി അഞ്ച് വർഷത്തോളമായി അമീൻ ജ്വല്ലറി കുറ്റിക്കാട്ടൂരിൽ പ്രവർത്തിച്ചുപോരുന്നു.
 തൊട്ടടുത്ത മാസങ്ങളിലായി അമീൻ ജ്വല്ലേഴ്സിന്റെ ഇരുപത്തിയഞ്ചാം വാർഷികം ആഘോഷിക്കാൻ പോവുകയാണ്.
 നിലവിൽ ഒരുപാട് കസ്റ്റമേഴ്സ് ഇവർക്കുണ്ട്.
 കസ്റ്റമേഴ്സിനോടുള്ള ജ്വല്ലറി ഉടമകളുടെയും മറ്റു സ്റ്റാഫ് അംഗങ്ങളുടെയും പെരുമാറ്റവും സഹ പ്രവർത്തനങ്ങളും സ്നേഹബന്ധങ്ങളും കൊണ്ടുതന്നെയാണ് അമീൻ ജ്വല്ലേഴ്സിന് ഇത്രയധികം കസ്റ്റമേഴ്സ് കൂടാൻ കാരണമായത്. 

സെക്കൻഡറി തലത്തിലുള്ള ആശുപത്രികളിൽ സ്പെഷ്യാലിറ്റി സേവനങ്ങൾ നൽകുകയാണ് സർക്കാർ ലക്ഷ്യം- മന്ത്രി വീണാ ജോർജ്

No comments
സെക്കൻഡറി തലത്തിലുള്ള ആശുപത്രികളിൽ സ്പെഷ്യാലിറ്റി സേവനങ്ങൾ നൽകുകയാണ് സർക്കാർ ലക്ഷ്യം- മന്ത്രി വീണാ ജോർജ് 

ലക്ഷ്യ പദ്ധതി പ്രകാരം പൂർത്തീകരിച്ച ലേബർ റൂം മന്ത്രി ഉദ്ഘാടനം ചെയ്തു

സെക്കൻഡറി തലത്തിലുള്ള എല്ലാ ആശുപത്രികളിലും സ്പെഷ്യാലിറ്റി സേവനങ്ങൾ നൽകാനുള്ള പദ്ധതികളാണ് സർക്കാർ ആവിഷ്കരിക്കുന്നതെന്ന് ആരോഗ്യ - വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ്. ഓരോ ആശുപത്രിയിലേയും ആർദ്രം പദ്ധതിയുടെ പൂർത്തീകരണത്തിനനുസരിച്ച് ഇത് നടപ്പാക്കുമെന്നും അവർ പറഞ്ഞു. കോഴിക്കോട് സ്ത്രീകളുടെയും കുട്ടികളുടെയും സർക്കാർ ആശുപത്രിയിൽ ലക്ഷ്യ മാനദണ്ഡ പ്രകാരം പുതുക്കി പണിത ലേബർ റൂം, ശിശുരോഗ വിഭാഗം ഐ.സി.യു, 400 കെ.വി.എ ട്രാൻസ്ഫോർമർ എന്നിവയുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ചടങ്ങിൽ തുറമുഖം- മ്യൂസിയം- പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ മുഖ്യാതിഥിയായിരുന്നു.

പതിറ്റാണ്ടുകൾക്കു മുൻപുതന്നെ മാതൃ-ശിശു സൗഹൃദമായി ഐക്യരാഷ്ട്രസഭ അം​ഗീകരിച്ച സംസ്ഥാനമാണ് കേരളം. മാതൃ-ശിശു മരണ നിരക്ക് ഏറ്റവും കുറ‍ഞ്ഞ സംസ്ഥാനം കൂടിയാണ് കേരളം. എല്ലാ ആശുപത്രികളും മാതൃ- ശിശു സൗഹൃദമാക്കുകയാണ് നമ്മുടെ ലക്ഷ്യം. കോഴിക്കോട് സ്ത്രീകളുടെയും കുട്ടികളുടെയും സർക്കാർ ആശുപത്രി സർക്കാർ മാനദണ്ഡത്തിന്റെ 90 ശതമാനത്തിലധികം സ്കോർ നേടി മാതൃ- ശിശു സൗഹൃദ നിലവാരത്തിലെത്തിയതായി മന്ത്രി ചടങ്ങിൽ പ്രഖ്യാപിച്ചു.  സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയോടനുബന്ധിച്ച് വന്ധ്യതാ ചികിത്സാകേന്ദ്രം ആരംഭിക്കുന്ന കാര്യവും പരി​ഗണനയിലാണെന്ന് മന്ത്രി പറഞ്ഞു.

സാർവദേശീയ നഴ്സസ് ദിനത്തിൽ എല്ലാ നഴ്സുമാർക്കും ആദരമറിയിച്ചുകൊണ്ടാണ് മന്ത്രി ഉദ്ഘാടനപ്രസം​ഗം ആരംഭിച്ചത്. നിപ ഉൾപ്പെടെയുള്ള മഹാമാരികൾക്ക് മുൻപിൽ കരുത്തോടെ പ്രവർത്തിച്ച് മരണത്തിനു കീഴടങ്ങിയ ലിനി അടക്കമുള്ള എല്ലാ നഴ്സുമാരെയും മന്ത്രി ചടങ്ങിൽ അനുസ്മരിച്ചു. 

സംസ്ഥാന സർക്കാരിൻ്റെ നൂറു ദിന കർമ പദ്ധതിയിൽ ഉൾപ്പെടുത്തി, നാഷണൽ ഹെൽത്ത് മിഷൻ അനുവദിച്ച ഫണ്ട് വിനിയോഗിച്ചാണ് ആശുപത്രിയിലെ മൂന്ന് പ്രവർത്തികളും പൂർത്തീകരിച്ചത്. ലക്ഷ്യ മാനദണ്ഡ പ്രകാരം ലേബർ റൂം പുതുക്കിപ്പണിയുന്നതിന് 1.4 കോടി രൂപയാണ് എൻ.എച്ച്.എം ആർ.ഒ.പി പദ്ധതി പ്രകാരം അനുവദിച്ചിരുന്നത്. എച്ച്.എൻ.എൽ ലൈഫ് കെയർ ലിമിറ്റഡനായിരുന്നു നിർമാണ ചുമതല. ശിശുരോഗ വിഭാഗം അത്യാഹിത വിഭാ​ഗം നിർമാണത്തിനായി എൻ.എച്ച്.എം ഇ.സി.ആർ.പി 11 പദ്ധതി പ്രകാരം1.8 കോടി രൂപയാണ്  വകയിരുത്തിയത്. നിലവിൽ ആറു ബെഡ്ഡുകളാണ് അത്യഹിത വിഭാ​ഗത്തിൽ‌ സജ്ജീകരിച്ചിരിക്കുന്നത്. 400 കെ.വി.എ ട്രാൻസ്ഫോർമർ പ്രവർത്തനക്ഷമമാക്കുന്നതിന് 72.2 ലക്ഷംരൂപയാണ് ആവശ്യമായി വന്നത്. എൻ.എച്ച്.എം ഇ.സി.ആർ.പി 1 പദ്ധതി പ്രകാരമാണ് തുക അനുവദിച്ചത്.

ആശുപത്രി പരിസരത്ത് നടന്ന ചടങ്ങിൽ മേയർ ഡോ. ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ചു. ആരോഗ്യ വകുപ്പ് ഡയറക്ടർ ഇൻചാർജ് ഡോ. വി ആർ രാജു റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വി. ഉമ്മർ ഫാറൂഖ്, എൻ.കെ.കെ.പി നോഡൽ ഓഫീസർ ഡോ. സി.കെ. ഷാജി, വാർഡ് കൗൺസിലർ എസ്.കെ. അബൂബക്കർ തുടങ്ങിയവർ പങ്കെടുത്തു. കോട്ടപ്പറമ്പ് ആശുപത്രി സൂപ്രണ്ട് ഡോ. എം. സുജാത സ്വാ​ഗതവും ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. കെ. അബ്ബാസ് നന്ദിയും പറഞ്ഞു.

ഭാര്യയെ ശ്വാസം മുട്ടിച്ചുകൊന്നു; ഭര്‍ത്താവ് കസ്റ്റഡിയില്‍

No comments
ഭാര്യയെ ശ്വാസം മുട്ടിച്ചുകൊന്നു; ഭര്‍ത്താവ് കസ്റ്റഡിയില്‍

പനമരം: 
ബന്ധുവീട്ടിൽ താമസത്തിനെത്തിയ യുവ ദമ്പ തികളിൽ ഭർത്താവ് ഭാര്യയെ ശ്വാസം മുട്ടിച്ചു കൊന്നു. കോഴിക്കോട് കൊളത്തറ വാകേരി മുണ്ടിയാർ വയൽ അബൂബക്കർ സിദ്ദിഖിന്റെ ഭാര്യ നിതാ ഷെറിൻ (22) ആണ് കൊല്ലപ്പെട്ടത്. 

കഴുത്ത് ഞെരിച്ചു കൊന്നതാ ണെന്നാണ് സൂചന. നിതയുടെ ബന്ധുവായ പനമരം കുണ്ടാല മൂന്നാം പ്രവൻ അബ്ദുൾ റഷീദിന്റെ വീട്ടിൽ 2 വയസ്സുള്ള മകനുമായി ഇന്നലെ എത്തിയതായിരുന്നു ഇവർ. മുകളിലെ മുറിയിലാണ് ഇവർ താമസിച്ചത്.തുടർർന്ന് രാത്രിയിൽ കൃത്യം നടത്തിയ ശേഷം സിദ്ദീഖ് കോ ഴിക്കോടുള്ള സഹോദരൻ വഴി പോലീസിനെ വിവരമറി യച്ചതായാണ് വിവരം. പോലീസെത്തി വീട്ടുകാരെ വിളി ച്ചുണർത്തിയപ്പോഴാണ് റഷീദും കുടുംബവും വിവരമറിയുന്നത്.പ്രതി ഇപ്പോൽ പനമരം പോലീസ് കസ്റ്റഡിയിൽ ആണ്.

വ്ളോഗര്‍ റിഫയുടെ മൃതദേഹം പുറത്തെടുത്ത് ഇന്ന് പോസ്റ്റ്മോര്‍ട്ടം നടത്തും

No comments
വ്ളോഗര്‍ റിഫയുടെ മൃതദേഹം പുറത്തെടുത്ത് ഇന്ന് പോസ്റ്റ്മോര്‍ട്ടം നടത്തുംമലയാളി വ്ളോഗര്‍ റിഫ മെഹ്നുവിന്റെ മരണത്തിലെ ദുരൂഹത നീക്കാന്‍ മൃതദേഹം പുറത്തെടുത്ത് ഇന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തും. റിഫ മെഹ്നുവിന്റെ മൃതദേഹം രാവിലെയാകും പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തുക. തഹസില്‍ദാരുടെ സാന്നിധ്യത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഫോറന്‍സിക് സര്‍ജന്‍മാരാണ് പോസ്റ്റ്മോര്‍ട്ടം നടത്തുക. കഴിഞ്ഞ ദിവസം ആര്‍ഡിഒ ഇതിനായി അന്വേഷണ സംഘത്തിന് അനുമതി നല്‍കിയിരുന്നു. റിഫയുടെ മാതാപിതാക്കളുടെ പരാതിയില്‍ ഭര്‍ത്താവിനെതിരെ കാക്കൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസന്വേഷത്തിന്റെ ഭാഗമായാണ് നടപടി.
മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ അനുമതി വേണമെന്ന അന്വേഷണസംഘത്തിന്റെ ആവശ്യം ആര്‍ഡിഒ കഴിഞ്ഞ ദിവസമാണ് അംഗീകരിച്ചത്. റിഫ മെഹ്നുവിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്താന്‍ അന്വേഷണ സംഘം ആര്‍ഡിഒയ്ക്ക് അപേക്ഷ നല്‍കിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ താമരശേരി ഡിവൈഎസ്പിയാണ് അപേക്ഷ നല്‍കിയത്. ഭര്‍ത്താവ് മെഹ്നാസിനെതിരായ കേസന്വേഷണത്തിന്റെ ഭാഗമായാണ് നടപടി. റിഫയുടെ വീടിന് സമീപത്തെ പള്ളി കബറിസ്ഥാനില്‍ സംസ്‌കരിച്ച മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്താനാണ് അന്വേഷണ സംഘത്തിന് ഇപ്പോള്‍ അനുമതി ലഭിച്ചിരിക്കുന്നത്.

തഹസില്‍ദാറുടെ സാന്നിധ്യത്തില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്നുള്ള ഡോക്ടര്‍മാരെത്തിയാകും പോസ്റ്റ്മോര്‍ട്ടം നടത്തുക. പോസ്റ്റ്മോര്‍ട്ടത്തിലെ കണ്ടെത്തല്‍ കേസന്വേഷണത്തില്‍ നിര്‍ണായകമാണ്. റിഫയുടെ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തിയ അന്വേഷണ സംഘം കഴിഞ്ഞ ദിവസം മെഹനാസിന്റെ രണ്ട് സുഹൃത്തുക്കളെ ചോദ്യം ചെയ്തിരുന്നു. പോസ്റ്റ്മോര്‍ട്ടം നടത്തിയില്ലെന്ന വിവരം മറച്ചുവെച്ചെന്ന് ബന്ധുക്കള്‍ നേരത്തെ പരാതിപ്പെട്ടിരുന്നു. റിഫയുടെ അമ്മ നല്‍കിയ പരാതിയില്‍ ഭര്‍ത്താവ് മെഹനാസിനെതിരെ ആത്മഹത്യ പ്രേരണ കുറ്റമടക്കം ചുമത്തി പൊലീസ് കേസും എടുത്തിരുന്നു. തുടര്‍ന്നാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്താനായി അനുമതി വാങ്ങിയത്.

മാര്‍ച്ച് ഒന്നിന് ദുബായ് ജലാലിയയിലെ ഫ്ലാറ്റിലാണ് റിഫയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നും മരണത്തില്‍ അസ്വാഭാവികതയില്ലെന്നുമുള്ള ദുബായ് പൊലീസിന്റെ നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ പോസ്റ്റ്മോര്‍ട്ടം നടത്താതെയാണ് മൃതദേഹം നാട്ടിലേക്ക് വിട്ട് നല്‍കിയത്. റിഫയ്ക്ക് അവിഹിത ബന്ധമുള്ളതായി ആരോപിച്ച് മെഹ്നാസ് മര്‍ദ്ദിച്ചെന്നും ഇയാളുടെ പീഡനം സഹിക്കാനാവാതെയാണ് റിഫയുടെ ആത്മഹത്യയെന്നും ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പിന്നാലെ ഭര്‍ത്താവ് മെഹനാസിനെതിരെ പൊലീസ് കെസെടുത്തു. ആത്മഹത്യാ പ്രേരണയ്ക്കും, മാനസികമായും ശാരീരികമായും ഉപദ്രവിച്ചതിനുമാണ് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസ് എടുത്തിരിക്കുന്നത്.

എസ്എസ്എല്‍സി പരീക്ഷാഫലം ജൂണ്‍ 15 ന് മുമ്പ് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി

No comments
എസ്എസ്എല്‍സി പരീക്ഷാഫലം ജൂണ്‍ 15 ന് മുമ്പ് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി
എസ്എസ്എല്‍സി പരീക്ഷാഫലം ജൂണ്‍ 15 ന് മുമ്പ് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. പ്ലസ്ടു കെമിസ്ടി പുതിയ ഉത്തര സൂചികയിൽ അപാകതയില്ലെന്നും മന്ത്രി വ്യക്തമാക്കി. വിദ്യാർത്ഥികളും രക്ഷിതാക്കളും ആശങ്കപ്പെടേണ്ടതില്ല. ശരിയുത്തരമെഴുതിയ എല്ലാവർക്കും മാർക്ക് ഉറപ്പാക്കും. എന്നാൽ വാരിക്കോരി മാർക്ക് നൽകുന്നത് സർക്കാരിന്‍റെ നയമല്ലെന്നും മന്ത്രി വിശദീകരിച്ചു. നൂറ് ശതമാനം വിജയം ഉറപ്പാക്കാൻ പരീക്ഷാ സംവിധാനത്തിൽ വെള്ളം ചേർക്കാനാവില്ല. ചിലരുടെ സ്ഥാപിത താൽപര്യങ്ങളാണ് നിലവിലെ വിവാദങ്ങൾക്ക് പിന്നിലെന്ന് മന്ത്രി ആരോപിച്ചു.

പ്ലസ്ടു കെമിസ്ട്രി ഉത്തര സൂചിക വിഷയത്തില്‍ അധ്യാപകര്‍ മൂല്യ നിര്‍ണ്ണയം ബഹിഷ്കരിച്ചത് മുന്‍ കൂട്ടി അറിയിക്കാതെയാണ്. പ്രതിഷേധം നടത്തും മുന്‍പ് അറിയിക്കാതിരുന്നത് അധ്യാപകരുടെ വീഴ്ചയാണെന്നും മന്ത്രി കുറ്റപ്പെടുത്തി. അധ്യാപകരുടെ നടപടിക്ക് പിന്നില്‍ ഗൂഡാലോചന ഉണ്ടോയെന്ന് സംശയിക്കുന്നതായും മന്ത്രി പറഞ്ഞു. അധ്യാപകര്‍ക്കെതിരെ നടപടി വേണോ എന്ന കാര്യം പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ട് വന്ന ശേഷം തീരുമാനിക്കുമെന്ന് മന്ത്രി അറിയിച്ചു.

7077 സ്കൂളിലെ 9,58,067 വിദ്യാർത്ഥികൾക്കുള്ള സ്കൂൾ യൂണിഫോം വിതരണം നാളെ നടക്കും. 120 കോടി രൂപയാണ് ഇതിനായി ചെലവിടുന്നത്. ജൂൺ ഒന്നിന് സ്കൂൾ തുറക്കും മുൻപ് തന്നെ എല്ലാ വിദ്യാർത്ഥികൾക്കും പാഠപുസ്തകം വിതരണം ചെയ്യും. സ്കൂൾ തുറക്കുമ്പോൾ പാലിക്കേണ്ട കാര്യങ്ങൾ ഉൾപ്പെടുത്തി പ്രത്യേക മാന്വൽ ഇത്തവണ തയ്യാറാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. നോൺ അക്കാദമിക്ക് കാര്യങ്ങൾക്കായാണിത്. എല്ലാ സ്കൂളുകളിലും പൂർവ്വ വിദ്യാർത്ഥി സംഘടന രൂപീകരിക്കാനുള്ള നിർദേശം ഈ മാന്വലിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

രണ്ട് കിലോ കഞ്ചാവുമായി ആസാം സ്വദേശി പിടിയില്‍

No comments
രണ്ട് കിലോ കഞ്ചാവുമായി ആസാം സ്വദേശി പിടിയില്‍


രണ്ട് കിലോ കഞ്ചാവുമായി ആസാം സ്വദേശി താമരശ്ശേരിയില്‍ എക്സൈസിന്റെ പിടിയിലായി. ആസാം സ്വദേശി നൂറുല്‍ ഹഖ് (26) ആണ് പിടിയിലായത്. കോഴിക്കോട് എക്സൈസ് ഇന്റലിജന്‍സ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ താമരശ്ശേരി എക്സൈസ് റെയിഞ്ച് ഇന്‍സ്പെക്ടര്‍ ടി ഷറഫുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘം ഈര്‍പ്പോണ ഭാഗത്ത് വെച്ചാണ് കഞ്ചാവ് പിടികൂടിയത്. താമരശ്ശേരി മേഖലയില്‍ ചില്ലറ വില്‍പ്പനക്കായി എത്തിച്ചതാണ് കഞ്ചാവെന്നാണ് സൂചന. ഐ ബി പ്രിവന്റീവ് ഓഫീസര്‍ ചന്ദ്രന്‍ കുഴിച്ചാല്‍, താമരശ്ശേരി റെയ്ഞ്ചിലെ പ്രിവന്റീവ് ഓഫീസര്‍ പി പ്രിയരഞ്ജന്‍ ദാസ്, സിവില്‍ എക്സെസ് ഓഫീസര്‍മാരായ ശ്യാം പ്രസാദ്, സി ജി ഷാജു, കെ പ്രസാദ്, എന്‍ പി വിവേക്, ടി വി നൗഷീര്‍, ഡ്രൈവര്‍ പി കെ കൃഷ്ണന്‍ എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് പിടികൂടിയത്. താമരശ്ശേരി കോടതിയില്‍ ഹാജറാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാണ്ട് ചെയ്തു.

മെഡ്ക്കോ ലാഭവിഹിത വിതരണവും, ഇഫ്താർ സ്നേഹവിരുന്നും

No comments
മെഡ്ക്കോ ലാഭവിഹിത വിതരണവും, ഇഫ്താർ സ്നേഹവിരുന്നും

റിയാദ്: 
മാസ് എക്സ് പാക്റ്റ് ഡെവലപ്പ്മെൻ്റ് കമ്പനി (മെഡ്ക്കോ) ബിസിനസ്സ് പങ്കാളികൾക്കുള്ള ലാഭവിഹിത വിതരണവും ഇഫ്താർ സ്നേഹവിരുന്നും നടത്തി.

സുലൈമാനിയ മലാസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ അശ്റഫ് മേച്ചേരി അധ്യക്ഷനായി. റസാഖ് കൊളായി ഖിറാഅത്ത് നിർവ്വഹിച്ചു.
ബിസിനസ്സ് അംഗങ്ങൾക്കായുള്ള ലാഭവിഹിത വിതരണോ ഉദ്ഘാടനം മെഡ്ക്കോ ഫിനാൻസ് കൺട്രോളർ മുസ്തഫ നെല്ലിക്കാപറമ്പ് പി.സി അബ്ദു മാസ്റ്റർക്ക് നൽകി കൊണ്ട് നിർവ്വഹിച്ചു.
ബിസിനസ്സ് സംബന്ധമായ വാർഷിക കണക്കുകൾ ഷംസു കാരാട്ട് അവതരിപ്പിച്ചു. എ.പി മുഹമ്മദ്, കാസിം കക്കാട്, സലാം കാരക്കുറ്റി, വിനോദ് നെല്ലിക്കാപറമ്പ്, ശിഹാബ് മാളിയേക്കൽ ഷംസീർ കാരശ്ശേരി എന്നിവർ ആശംസകൾ നേർന്നു. മൻസൂർ എടക്കണ്ടി സ്വഗതവും മുഹമ്മദ് കൊല്ലളത്തിൽ നന്ദിയും പറഞ്ഞു. കുട്ട്യാലി പന്നിക്കോട്,അസീസ് ടി.പി, സുബൈർ ചക്കിങ്ങൽ, ഇബ്രാഹിം, ഫഹദ്, ഹൈദർ അലി പെരിലക്കാട്, അസയിൻ എടത്തിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

കോവിഡ് മഹാമാരിയ്ക്കിടെ സജീവമായ ഒരു അദ്ധ്യയനവര്‍ഷമാണ് ജൂണ്‍ 1 മുതല്‍ നാം പ്രതീക്ഷിക്കുന്നത്.

No comments
കോവിഡ് മഹാമാരിയ്ക്കിടെ സജീവമായ ഒരു 
അദ്ധ്യയനവര്‍ഷമാണ് ജൂണ്‍ 1 മുതല്‍ നാം 
പ്രതീക്ഷിക്കുന്നത്. 
അതിനുതകും വിധമുള്ള പദ്ധതികളാണ് 
പൊതുവിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച് 
നടപ്പാക്കുന്നത്. 
 

1. മിക്സഡ് സ്കൂള്‍

ലിംഗസമത്വം, ലിംഗാവബോധം, ലിംഗനീതി 
എന്നിവ മുന്‍നിര്‍ത്തി ഗേള്‍സ്/ബോയ്സ് 
സ്കൂളുകള്‍ മിക്സഡ് സ്കൂളുകള്‍ ആക്കുന്നതിന് സര്‍ക്കാരിന് വളരെയധികം അപേക്ഷകള്‍ 
ലഭിക്കുന്നുണ്ട്. 
ലിംഗതുല്യത സംബന്ധിച്ച് പുരോഗമന 
ആശയങ്ങള്‍ മുന്‍ നിര്‍ത്തിയുള്ള തീരുമാന
ങ്ങളാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. 
ഏതെങ്കിലും സ്കൂള്‍ അധികൃതര്‍ സ്കൂളിനെ 
മിക്സഡ് സ്കൂള്‍ ആക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ പി.ടി.എ., സ്കൂള്‍ നിലകൊള്ളുന്ന തദ്ദേശ 
സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയോടുകൂടി 
ആലോചിച്ച് യോജിച്ച തീരുമാനം എടുത്ത് 
സര്‍ക്കാരിലേക്ക് ശുപാര്‍ശ ചെയ്യാവുന്നതാണ്. 


2. സ്കൂള്‍ പ്രവേശനം

ഒന്നാം ക്ലാസു മുതല്‍ ഒമ്പതാം ക്ലാസുവരെയുള്ള 2022-23 അദ്ധ്യയന വര്‍ഷത്തെ പ്രവേശനം 
ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. 
ജൂണ്‍ 1 ന് സംസ്ഥാന വ്യാപകമായി 
പ്രവേശനോത്സവം സംഘടിപ്പിച്ചുകൊണ്ടാവും 
പുതിയ അദ്ധ്യയന വര്‍ഷത്തിലേക്ക് കടക്കുന്നത്. 
സംസ്ഥാനതല ഉത്ഘാടനം തിരുവനന്തപുരത്ത് 
വച്ച് നടക്കും. 
 

3. പ്ലസ് വണ്‍ പരീക്ഷ

പ്ലസ് വണ്‍ മാതൃകാ പരീക്ഷ ജൂണ്‍ 2 മുതല്‍ 
7 വരെയും പൊതുപരീക്ഷ ജൂണ്‍ 13 മുതല്‍ 
30 വരെയും നടക്കും. 

4. പ്ലസ് ടു ക്ലാസുകള്‍

രണ്ടാം വര്‍ഷ ഹയര്‍ സെക്കണ്ടറി ക്ലാസുകള്‍ 
ജൂലൈ 1 ന് ആരംഭിക്കും. 

 
5. അധ്യാപക പരിശീലനം

അക്കാദമികമായ മെച്ചപ്പെടലിന് വളരെയധികം 
പ്രാധാന്യം നല്‍കിക്കൊണ്ടാണ് അടുത്ത അദ്ധ്യയന വര്‍ഷം മുന്നോട്ടു പോവുക. 
അദ്ധ്യയനത്തില്‍ മാറ്റങ്ങള്‍ കാലാനുസൃതമായി 
വരേണ്ടതുണ്ട്. 
വിജ്ഞാനത്തിന്‍റെ ഈ ലോകത്ത് അപ്പപ്പോള്‍ ഉള്ള അറിവുകള്‍ കുട്ടികളില്‍ അപ്പപ്പോള്‍ തന്നെ 
എത്തിച്ചേരേണ്ടതുണ്ട്. 
അതിനായി അധ്യാപകര്‍ അനുദിനം അറിവ് 
പുതുക്കേണ്ടതുണ്ട്. 
കാലികമായ അറിവുകള്‍ ആര്‍ജ്ജിക്കുവാനും 
പകര്‍ന്നു കൊടുക്കുവാനും ഉതകും വിധം 
അധ്യാപകരെ പ്രാപ്തരാക്കുന്ന പരിശീലന 
പരിപാടി ആവിഷ്കരിച്ച് നടപ്പാക്കും. 
മെയ്  രണ്ടാമത്തെ ആഴ്ച മുതല്‍ മെയ് 
അവസാന ആഴ്ച വരെ  അധ്യാപകര്‍ക്ക് 
പരിശീലനം നല്‍കും. 
പരിശീലനത്തിന് മൊഡ്യൂള്‍ തയ്യാറാക്കാന്‍ കോര്‍ സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പില്‍ 150 ഓളം പേരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. 
ഇവര്‍ സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പില്‍പ്പെട്ട തൊള്ളായിരത്തില്‍പ്പരം പേര്‍ക്ക് പരിശീലനം നല്‍കും. 
ഇവര്‍ ജില്ലകളിലെ ആറായിരത്തി ഇരുന്നൂറ് പേര്‍ക്ക് പരിശീലനം നല്‍കും. 
തുടര്‍ന്ന് എല്‍.പി. വിഭാഗത്തില്‍പ്പെട്ട അമ്പത്തിയെണ്ണായിരം അധ്യാപകര്‍ക്കും യു.പി. വിഭാഗത്തില്‍പ്പെട്ട നാല്‍പ്പതിനായിരത്തില്‍പ്പരം 
അധ്യാപകര്‍ക്കും ഹൈസ്കൂള്‍ വിഭാഗത്തില്‍പ്പെട്ട നാല്‍പ്പത്തിനാലായിരത്തില്‍പ്പരം അധ്യാപകര്‍ക്കും പരിശീലനം നല്‍കും. 

6. അധ്യാപക പരിശീലന ക്രമീകരണങ്ങള്‍ക്ക് ഓണ്‍ലൈന്‍ സംവിധാനം

അധ്യാപക പരിശീലനത്തിന്‍റെ സമഗ്രമായ 
വിശദാംശങ്ങള്‍ രേഖപ്പെടുത്തുന്നതിന് 
പ്രത്യേകമായ ഓണ്‍ലൈന്‍ ട്രെയിനിംഗ് 
മാനേജ്മെന്‍റ് സിസ്റ്റം കൈറ്റ് തയ്യാറാക്കുന്നതാണ്. 
പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള 
രജിസ്ട്രേഷന്‍, ഷെഡ്യൂളിംഗ്, അറ്റന്‍റന്‍സ്, 
ബാച്ചു തിരിക്കല്‍, പങ്കെടുത്തവര്‍ക്കുള്ള 
സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കല്‍ എന്നിങ്ങനെയുള്ള 
സൗകര്യങ്ങള്‍ക്കു പുറമെ പരിശീലനത്തിന്‍റെ 
ഫീഡ്ബാക്ക് ശേഖരിക്കാനും ഇതില്‍ 
സൗകര്യമുണ്ടാകും. 
സ്കൂള്‍, സബ് ജില്ല, ജില്ല, സംസ്ഥാന തലങ്ങളിലെ തത്സമയ റിപ്പോര്‍ട്ടുകള്‍ ഓണ്‍ലൈനായി 
കൈറ്റിന്‍റെ ഈ പോര്‍ട്ടലിലൂടെ ലഭിക്കും.
ആകെ 1 മുതല്‍ 10 വരെയുള്ള ഒരു ലക്ഷത്തി 
മുപ്പത്തിനാലായിരം അധ്യാപകര്‍ക്കാണ് 
പരിശീലനം നല്‍കുക. 
ഹയര്‍ സെക്കണ്ടറി / വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി അധ്യാപകര്‍ക്ക് സ്കൂള്‍ തുറക്കുന്ന മുറയ്ക്ക് പരിശീലനം നല്‍കും. 

7. അദാലത്ത്

ഫയലുകള്‍ കെട്ടിക്കിടക്കുന്ന സാഹചര്യം പല 
ഓഫീസുകളിലുമുണ്ടെന്ന പരാതികള്‍ 
ഉയര്‍ന്നിട്ടുണ്ട്. 
മുന്നിലുള്ളത് മനുഷ്യരാണ് എന്ന 
പരിഗണനയോടെ ഫയലുകള്‍ കൈകാര്യം 
ചെയ്യേണ്ടതുണ്ട്. 
ഓഫീസുകളിലെ ഫയലുകള്‍ അടിയന്തിരമായി തീര്‍പ്പാക്കാന്‍ കര്‍മ്മപദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. 
ഇതിനായി ഫയല്‍ അദാലത്തിന് തുടക്കം 
കുറിക്കുകയാണ്. 
ഇതിന്‍റെ സംസ്ഥാനതല ഉത്ഘാടനം മെയ് 9 ന് 
പരീക്ഷാഭവനില്‍ നടക്കും. 
തുടര്‍ന്ന് എല്ലാ ജില്ലാ ഓഫീസുകളിലും 
സെക്രട്ടറിയേറ്റിലെ പൊതുവിദ്യാഭ്യാസ 
സെക്ഷനുകളിലും വകുപ്പിലെ കേന്ദ്ര 
ഓഫീസുകളിലും ഫയല്‍ അദാലത്തുകള്‍ 
നടത്തും. 
എയിഡഡ് സ്കൂളുകളിലെ നിയമാനംഗീകാരം 
സംബന്ധിച്ച് നിരവധിയായ പരാതികള്‍ ഉയര്‍ന്നു 
വരുന്നുണ്ട്. 
ഇത് പരിഹരിക്കുന്നതിനു വേണ്ടി എയിഡഡ് 
നിയമനങ്ങള്‍ നിലവില്‍ കൈകാര്യം ചെയ്തു 
വരുന്ന സമന്വയ സോഫ്റ്റ് വെയറില്‍ അടിമുടി 
പരിഷ്കരണം ലക്ഷ്യമിടുന്നു. 
അംഗീകാരം ലഭിക്കാതെ വര്‍ഷങ്ങളായി വിവിധ ഓഫീസുകളില്‍ തീര്‍പ്പാക്കാതെ ഫയലുകള്‍ സൂക്ഷിച്ചിരിക്കുന്നവരോട് വിശദീകരണം തേടണം. 
ജില്ലാതലത്തില്‍ ഇത്തരം വിഷയങ്ങള്‍ക്ക് നിയമപരമായി പരിഹാരം കാണണം. 
 
8. പാഠപുസ്തക വിതരണം

2022-23 അദ്ധ്യയന വര്‍ഷത്തെ ഒന്നാം വാല്യം 
പാഠപുസ്തകങ്ങളുടെ  അച്ചടി കെ.ബി.പി.എസ്സ്-ല്‍   
നടന്നുകൊണ്ടിരിക്കുന്നതും ജില്ലാ ഹബ്ബുകളിൽ വിതരണത്തിനായി 
എത്തിക്കുകയും ചെയ്തിട്ടുണ്ട്.  
നിലവിലെ കോവിഡ് സാഹചര്യങ്ങളിലും വളരെ മുന്‍കൂട്ടി തന്നെ പാഠപുസ്തകങ്ങള്‍ കുട്ടികള്‍ക്ക് 
ലഭ്യമാകുന്ന സാഹചര്യം വകുപ്പ് 
കൈകൊണ്ടിട്ടുണ്ട്. 
288 റ്റൈറ്റിലുകളിലായി രണ്ട് കോടി എണ്‍പത്തി നാല് ലക്ഷത്തി ഇരുപത്തിരണ്ടായിരത്തി 
അറുപത്തി ആറ് എണ്ണം (2,84,22,066) ഒന്നാം 
വാല്യം പാഠപുസ്തകങ്ങളാണ് ഇപ്പോള്‍ 
വിതരണത്തിനായി തയ്യാറാകുന്നത്.  
നിലവില്‍ ജില്ലാ ഹബ്ബുകള്‍ക്ക്  ലഭ്യമായ 
പാഠപുസ്തകങ്ങള്‍ 2022-23 അദ്ധ്യയന വര്‍ഷം 
ആരംഭിക്കുന്നതിന് മുന്നേ സ്കൂള്‍ 
സൊസൈറ്റികള്‍ വഴി കുട്ടികള്‍ക്ക് വിതരണം 
നടത്തുന്നതിന് എല്ലാ തയ്യാറെടുപ്പുകളും വകുപ്പ് 
മുഖേന ചെയ്തു കഴിഞ്ഞിട്ടുണ്ട്.
നിലവില്‍ വിതരണം നടത്തുന്ന 
പാഠപുസ്തകങ്ങളില്‍ മൈനര്‍ വിഷയങ്ങള്‍ 
ഉള്‍പ്പെടെയുള്ള എല്ലാ വിഷയങ്ങളും ആക്ടിവിറ്റി പുസ്തകങ്ങളും ഉള്‍പ്പെട്ടിട്ടുണ്ട്.  
സര്‍ക്കാര്‍/എയ്ഡഡ് സ്കൂളുകള്‍ക്ക് പുറമേ 
തുകയൊടുക്കി ചെലാന്‍ ഹാജരാക്കുന്ന 
അംഗീകൃത അണ്‍ എയ്ഡഡ് സ്കൂളുകള്‍ക്കും 
തങ്ങള്‍ നല്‍കിയ ഇന്‍ഡന്‍റ് അടിസ്ഥാനപ്പെടുത്തി പാഠപുസ്തകം വിതരണം നടത്തുന്നതാണ്. 
പാഠപുസ്തക വിതരണത്തിന്‍റെ സംസ്ഥാനതല 
ഉത്ഘാടനം ഏപ്രില്‍ 28 ന് രാവിലെ 10 മണിക്ക് 
തിരുവനന്തപുരം കരമന ഹയര്‍ സെക്കന്‍ററി 
സ്കൂളില്‍ നടക്കും. 


9. സ്കൂള്‍ യൂണിഫോം

2022-23 അധ്യയന വര്‍ഷം ഇനി പറയുന്ന 
സ്കൂളുകളിലാണ് കൈത്തറി യുണിഫോം 
നല്‍കുന്നത്.

സര്‍ക്കാര്‍ സ്കൂള്‍
1 മുതല്‍ 4 വരെയുള്ള എല്‍.പി സ്കൂള്‍ 
1 മുതല്‍ 5 വരെയുള്ള എല്‍.പി സ്കൂള്‍ 
1 മുതല്‍ 7 വരെയുള്ള യുപി സ്കൂള്‍ 
5 മുതല്‍ 7 വരെയുള്ള യുപി സ്കൂള്‍

എയിഡഡ് സ്കൂള്‍
1 മുതല്‍ 4 വരെയുള്ള എല്‍.പി സ്കൂള്‍
മൂവായിരത്തി എഴുന്നൂറ്റി പന്ത്രണ്ട് (3712)
സര്‍ക്കാര്‍ സ്കൂളുകളിലും മൂവായിരത്തി മുന്നൂറ്റി അറുപത്തിയഞ്ച് (3365) എയിഡഡ് സ്കൂളുകളിലും അടക്കം ആകെ ഏഴായിരത്തി എഴുപത്തിയേഴ് (7077) സ്കൂളുകളിലെ ഒമ്പത് ലക്ഷത്തി അമ്പത്തിയെട്ടായിരത്തി അറുപത് (9,58,060) കുട്ടികള്‍ക്കാണ് കൈത്തറി യുണിഫോം നല്‍കുന്നത്. 
ആകെ 42.08 ലക്ഷം മീറ്റര്‍ തുണിയാണ് വിതരണം ചെയ്യുന്നത്.
നൂറ്റി ഇരുപത് കോടി രൂപയാണ് കൈത്തറി 
യൂണിഫോം പദ്ധതിക്കായി ഈ വര്‍ഷം 
ചെലവഴിക്കുന്നത്. 
സ്കൂള്‍ യൂണിഫോം വിതരണം സംസ്ഥാനതല 
ഉദ്ഘാടനം മെയ് 6 ന് കോഴിക്കോട് വച്ച് നടത്തും.


10. എസ്.എസ്.എല്‍.സി പരീക്ഷാ മാന്വല്‍

കഴിഞ്ഞ അദ്ധ്യയനവര്‍ഷം ഹയര്‍ സെക്കണ്ടറി 
പരീക്ഷാ മാന്വല്‍ പരിഷ്കരിച്ച് പ്രസിദ്ധീക
രിച്ചിരുന്നു. 
പതിനാറ് വര്‍ഷങ്ങള്‍ക്കുശേഷമാണ് ഇത്തരത്തില്‍ പരീക്ഷാ മാന്വല്‍ പരിഷ്കരിച്ച് പുറത്തിറക്കിയത് . 
ഹയര്‍ സെക്കണ്ടറി പരീക്ഷാ മാതൃകയില്‍ 
വരും വര്‍ഷം എസ്.എസ്.എല്‍.സി.  പരീക്ഷാ 
മാന്വല്‍ പ്രസിദ്ധീകരിക്കുന്നതിനുള്ള നടപടികള്‍ 
പുരോഗമിക്കുകയാണ്. 
 
11.  സ്കൂള്‍ മാന്വല്‍

സ്കൂളുകളുടെ നടത്തിപ്പിനെയും പ്രവര്‍ത്ത
നത്തെയും സംബന്ധിച്ച കൃത്യമായ ഒരു മാന്വല്‍ 
ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. 
വിദ്യാലയങ്ങളുടെ പ്രവര്‍ത്തനം സമഗ്രമായി 
പ്രതിപാദിക്കുന്ന ആധികാരിക രേഖയായിരിക്കണം അത്. 
പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ തലത്തില്‍ മാന്വല്‍ തയ്യാറാക്കുകയും വിശദമായി ചര്‍ച്ചകള്‍ക്ക് ഇവ 
വിധേയമാക്കുകയും ചെയ്യും. 
സ്കൂള്‍തലത്തില്‍ അധ്യാപകര്‍, പി.റ്റി.എ., 
ജനപ്രതിനിധികള്‍, തുടങ്ങിയവര്‍ ചര്‍ച്ചകളില്‍ 
പങ്കെടുക്കും. 
സ്കൂള്‍ മാന്വലിന്‍റെ ഭാഗമായി പി.റ്റി.എ., 
എസ്.എം.സി., മദര്‍ പി.റ്റി.എ. എന്നിവയുടെ 
പ്രവര്‍ത്തനങ്ങളെക്കുറിച്ച് കൃത്യമായ മാര്‍ഗ്ഗ 
നിര്‍ദ്ദേശങ്ങള്‍ ഉണ്ടാകും. 
ഈ മാര്‍ഗ്ഗരേഖ സംസ്ഥാന സിലബസ് പിന്തുടരുന്ന എല്ലാ സ്കൂളുകള്‍ക്കും ബാധകമായിരിക്കും.
എന്നാല്‍ ഇതര സിലബസ് പിന്തുടരുന്ന 
സ്കൂളുകള്‍ക്കും വിവിധ ഘട്ടങ്ങളില്‍ 
അവലംബിക്കാവുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സ്കൂള്‍ എന്ന് പറഞ്ഞാല്‍ എന്താണ്? 
ഒരു സ്കൂളിന് എന്തെല്ലാം ഘടകങ്ങള്‍ ഉണ്ടാകും? 
ഓരോ ഘടകവും വിഭാവനം ചെയ്തിരിക്കുന്നത് 
എങ്ങനെയാണ്? 
ഓരോ ഘടകത്തിന്‍റെ യും പ്രവര്‍ത്തനം 
എങ്ങനെയാണ്?
എന്നു തുടങ്ങി സ്കൂളിന്‍റെ സമഗ്രമായ 
പ്രവര്‍ത്തനങ്ങളെ ആധികാരികമായി വിവരിക്കുന്നതായിരിക്കും സ്കൂള്‍ മാന്വല്‍. 


12.  അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍

അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ സ്കൂള്‍ തലത്തിലുള്ള പ്രവര്‍ത്തന രേഖയാണ്. 
ഇത് ഓരോ സ്കൂളിന്‍റെയും സവിശേഷതകളുമായി ഉള്‍ച്ചേര്‍ന്ന് കിടക്കും. 
പ്രാദേശിക സവിശേഷതകള്‍ ഉള്‍ക്കൊണ്ടു
കൊണ്ടുള്ള ദീര്‍ഘ വീക്ഷണ പദ്ധതിയാണ് 
അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍. 
മുമ്പ് തയ്യാറാക്കിയ മാസ്റ്റര്‍ പ്ലാനുകള്‍ സമഗ്രമായി പരിഷ്കരിക്കപ്പെടുകയും വരും വര്‍ഷങ്ങളിലെ 
വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് വഴി കാട്ടിയാകും വിധത്തില്‍ ദീര്‍ഘവീക്ഷണത്തോടു കൂടി 
തയാറാക്കപ്പെടുന്നത് ആകണം അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍.
സ്കൂള്‍ കേന്ദ്രീകരിച്ച് ജനകീയ കൂട്ടായ്മ ഉണ്ടാക്കാന്‍ ലക്ഷ്യമിടുന്നു. 
ഈ കൂട്ടായ്മയില്‍ അക്കാദമിക് മാസ്റ്റര്‍ പ്ലാനും ചര്‍ച്ച ചെയ്യും. 
ഓരോ സ്കൂളിന്‍റെയും സാഹചര്യം ഉള്‍ക്കൊണ്ടു കൊണ്ടാകണം അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ 
തയ്യാറാക്കേണ്ടത്. 
പ്രാദേശികമായ പ്രത്യേകതകള്‍ പ്രതിഫലിക്കുന്ന തനത് അക്കാദമിക് മാസ്റ്റര്‍ പ്ലാനായാരിക്കും ഓരോ 
സ്കൂളിനും ഉണ്ടാകുക. 

 
13.  സ്കൂള്‍ കെട്ടിടങ്ങള്‍

അഞ്ച് കോടി കിഫ് ബി സഹായത്തോടെ 
കൈറ്റ് സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ 
ആയി നിര്‍മ്മിക്കുന്ന നൂറ്റി നാല്‍പത്തിയൊന്ന് 
സ്കൂള്‍ കെട്ടിടങ്ങള്‍ നൂറ്റി ഇരുപത്തിയഞ്ചണ്ണം 
പൂര്‍ത്തീകരിച്ചു. 
പതിനാറ് കെട്ടിടങ്ങള്‍ നിര്‍മ്മാണ ഘട്ടത്തിലാണ്. 
അതില്‍ പതിമൂന്ന് കെട്ടിടങ്ങള്‍ ജൂണ്‍ 
മാസത്തോടെ പൂര്‍ത്തീകരിക്കാന്‍ കഴിയും. 
മൂന്ന് കോടി രൂപ കിഫ് ബി സഹായത്തോടെ 
നിര്‍മ്മിക്കുന്ന മുന്നൂറ്റി എണ്‍പത്തിയാറ് സ്കൂള്‍ കെട്ടിടങ്ങളില്‍ നൂറ്റി പതിനാല് എണ്ണം 
പൂര്‍ത്തീകരിച്ചു. 
എഴുപത് കെട്ടിടങ്ങള്‍ നിര്‍മ്മാണത്തിന്‍റെ വിവിധ ഘട്ടങ്ങളിലാണ്. 
ഇരുന്നൂറ്റി രണ്ട് കെട്ടിടങ്ങളുടെ നിര്‍മ്മാണം 
ഇനിയും ആരംഭിക്കേണ്ടിയിരിക്കുന്നു.
 
14.  ഉച്ചഭക്ഷണ പദ്ധതി

മുന്‍ വര്‍ഷങ്ങളിലെ പോലെ 2022-23 വര്‍ഷവും 
കൂടുതല്‍ മികവാര്‍ന്ന രീതിയില്‍ സ്കൂള്‍ 
ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പ് മുന്നോട്ട് 
കൊണ്ടുപോകുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ആസൂത്രണം 
ചെയ്തിട്ടുണ്ട്.
ډ സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയില്‍ വരുന്ന പന്ത്രണ്ടായിരത്തി മുന്നൂറ്റി ആറ് (12306) സ്പെഷ്യല്‍ സ്കൂളുകള്‍, എം.ജി.എല്‍.സി കള്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍/എയ്ഡഡ് 
സ്കൂളുകളിലെ ഏകദേശം മുപ്പത് 
ലക്ഷത്തോളം വരുന്ന എട്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് പോഷകപ്രദവും ഗുണ
മേډയുള്ളതുമായ ഉച്ചഭക്ഷണം 
നല്‍കുന്നതോടൊപ്പം ആഴ്ചയില്‍ രണ്ടു 
ദിവസം പാല്‍, ഒരു ദിവസം മുട്ട/നേന്ത്രപ്പഴം 
എന്നിവ നല്‍കുന്ന സമഗ്ര പോഷകാഹാര 
പദ്ധതിയും ഏറെ മികവാര്‍ന്ന രീതിയിലും 
കാര്യക്ഷമമായും 2022-23 വര്‍ഷം 
നടപ്പിലാക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ 
പൂര്‍ത്തീകരിച്ചിട്ടുണ്ട്.
ډ വിഷരഹിത പച്ചക്കറികള്‍ ഉച്ചഭക്ഷണ 
മെനുവില്‍ ഉള്‍പ്പെടുത്തുക എന്ന 
ലക്ഷ്യത്തോടും കാര്‍ഷിക സംസ്ക്കാരം 
ജീവിതത്തിന്‍റെ ഭാഗമാക്കുവാന്‍ കുട്ടികളെ 
പഠപ്പിക്കുന്നതിനുമായി കൃഷി വകുപ്പിന്‍റെ 
സഹായ സഹകരണത്തോടെ ഉച്ചഭക്ഷണ 
പദ്ധതിയുടെ പരിധിയില്‍ വരുന്ന 
സംസ്ഥാനത്തെ മുഴുവന്‍ സ്കൂളുകളിലും, 
ലഭ്യമായ സ്ഥല സൗകര്യം 
പ്രയോജനപ്പെടുത്തി, അടുക്കള പച്ചക്കറി 
തോട്ടങ്ങള്‍ സജ്ജീകരിക്കുന്നതിനുള്ള 
നടപടികള്‍ സ്വീകരിക്കുന്നതാണ്.

ډ ആരോഗ്യ വകുപ്പ്, ദേശീയ ആരോഗ്യ മിഷന്‍ എന്നിവയുടെ സഹകരണത്തോടെ സ്കൂള്‍ 
ആരോഗ്യ പരിപാടിയുടെ ഭാഗമായി  അയണ്‍ഫോളിക് ആസിഡ്, വിരനിവാരണ 
ഗുളികകളുടെ വിതരണം എന്നിവ 
കാര്യക്ഷമമാക്കുന്നതിനുള്ള നടപടികളും 
സ്വീകരിക്കുന്നതാണ്.
ډ ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയില്‍ വരുന്ന മുഴുവന്‍ സ്കൂളുകളിലേയും ഭക്ഷണ, 
കുടിവെള്ള സാമ്പിളുകള്‍ മൈക്രോ
ബയോളജിക്കല്‍/ കെമിക്കല്‍ 
പരിശോധനകള്‍ക്ക് വിധേയമാക്കുന്നതാണ്.
ډ ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയില്‍ വരുന്ന മുഴുവന്‍ പാചകതൊഴിലാളികള്‍ക്കും സ്റ്റേറ്റ് 
ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടുകളുടെ 
സഹായത്തോടെ പരിശീലനം നല്‍കുന്നതാണ്.

ډ സ്കൂള്‍ പ്രഥമാദ്ധ്യാപകര്‍, ഉച്ചഭക്ഷണ 
പദ്ധതിയുടെ ചാര്‍ജ്ജുള്ള അദ്ധ്യാപകര്‍, പി.ടി.എ, എസ്.എം.എസ്.സി ഭാരവാഹികള്‍ 
എന്നിവര്‍ക്കും ജില്ലാ ഉപജില്ലാ തലങ്ങളില്‍ 
ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പു ചുമതലയുളള 
ഉദ്യോഗസ്ഥര്‍ക്കും പദ്ധതി നടത്തിപ്പു 
സംബന്ധിച്ച് കൃത്യമായ പരിശീലനം 
നല്‍കുന്നതാണ്.
ډ സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി സംബന്ധിച്ച് 
രക്ഷകര്‍തൃ സമൂഹത്തിനും വിശിഷ്യ 
പൊതു സമൂഹത്തിനും മികച്ച അറിവും 
അവബോധവും ലഭിക്കുന്നതിനാവശ്യമായ ബോധവല്‍ക്കരണ പരിപാടികള്‍ 
നടപ്പാക്കുന്നതാണ്.
 
15.  വ്യാജവാര്‍ത്ത

വ്യാജവാര്‍ത്തകള്‍ക്ക് എതിരെ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും രക്ഷകര്‍ത്താക്കളെയും 
ബോധവല്‍ക്കരിക്കുന്നതിനുള്ള സംവിധാനം 
ഉണ്ടാകും. 
 
16.  ബോധവല്‍ക്കരണം

വിദ്യാര്‍ത്ഥികള്‍ക്കിടയിലുള്ള ആത്മഹത്യാ നിരക്ക് സീറോ പേഴ്സെന്‍റേജിലേക്ക് എത്തിക്കാന്‍ ബോധവല്‍ക്കരണം നടത്തും. 
ഇക്കാര്യത്തില്‍ പി.റ്റി.എ. യുടെ ആഭിമുഖ്യത്തില്‍ രക്ഷകര്‍ത്താക്കളെയും വിദ്യാര്‍ത്ഥികളെയും ഉള്‍പ്പെടുത്തി സംയുക്ത പ്രവര്‍ത്തനങ്ങള്‍ നടത്തും. 
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ 
പങ്കാളിത്തത്തോടു കൂടിയാകണം പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടത്. 
വിദ്യാലയങ്ങളില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകളുടെ സഹകരണം ഉറപ്പാക്കാനുള്ള പരിശ്രമം 
നടത്തണം. 

17.  മൂല്യനിർണ്ണയം

ഹയർ സെക്കണ്ടറി പരീക്ഷാ മൂല്യനിർണ്ണയത്തിനായി പുതുക്കിയ പരീക്ഷാ മാന്വൽ പ്രകാരം ഓരോ അധ്യാപകനും മൂല്യനിർണ്ണയം നടത്തേണ്ട ഉത്തരക്കടലാസുകളുടെ എണ്ണത്തിൽ മാറ്റം
വരുത്തിയിട്ടുണ്ട്.
ബോട്ടണി, സുവോളജി, മ്യൂസിക് ഒഴികെയുള്ള വിഷയങ്ങൾക്ക് ഓരോ ദിവസവും നോക്കേണ്ട ഉത്തരക്കടലാസുകളുടെ എണ്ണം ഉച്ചയ്ക്ക് മുമ്പ് പതിമൂന്ന് ഉച്ചയ്ക്ക് ശേഷം പതിമൂന്ന്
എന്നിങ്ങനെ ആകെ ഇരുപത്തിയാറായിരുന്നു.
ബോട്ടണി, സുവോളജി, മ്യൂസിക് എന്നീ വിഷയങ്ങൾക്ക് ഉച്ചയ്ക്ക് മുമ്പ് ഇരുപതും ഉച്ചയ്ക്ക് ശേഷം ഇരുപതും എന്നിങ്ങനെ നാൽപത്
ആയിരുന്നു.
അത് യഥാക്രമം 17 + 17 = 34, 25 + 25 = 50 ആയി വർദ്ധിപ്പിച്ചിരുന്നു.
പരമാവധി മാർക്ക് 150 ആയിരുന്നപ്പോൾ
നിശ്ചയിച്ചതാണ്  ഉത്തരക്കടലാസുകളുടെയും എണ്ണം 26, 40 എന്നത്.
നിലവിൽ പരമാവധി മാർക്ക് 80/60/30 ആയി
കുറഞ്ഞപ്പോഴും നോക്കേണ്ട ഉത്തരക്കടലാ
സുകളുടെ എണ്ണത്തിൽ വർദ്ധനവ്
വരുത്തിയിട്ടുണ്ടായിരുന്നില്ല.
ഒരു വിദഗ്ദ്ധ സമിതിയുടെ പഠനത്തിന്റെ
അടിസ്ഥാനത്തിലാണ് മൂല്യനിർണയം നടത്തേണ്ട ഉത്തരക്കടലാസുകളുടെ എണ്ണം
പുനർനിശ്ചയിച്ചത്.
എന്നാൽ മൂല്യനിർണ്ണയം ആരംഭിക്കാൻ
ഇരിക്കുന്ന വേളയിൽ ചില അധ്യാപക
കൂട്ടായ്മകൾ വ്യത്യസ്തമായി അഭിപ്രായങ്ങൾ പ്രകടിപ്പിച്ചു.

അതുംകൂടി കണക്കിലെടുത്ത് ഓരോ ദിവസവും മൂല്യനിർണയം നടത്തേണ്ട ഉത്തരക്കടലാസുകളുടെ എണ്ണം 15 + 15 = 30 ഉം 22 + 22 = 44 ഉം ആയി പുനർനിശ്ചയിക്കുന്നു.
ഇതേ പാറ്റേണിലുള്ള തുല്യതാ പരീക്ഷകൾക്ക് ഇതേ അധ്യാപകർ നിശ്ചയിക്കപ്പെട്ടതിലധികം  ഉത്തരക്കടലാസുകൾ മൂല്യനിർണ്ണയം നടത്താൻ തയ്യാറാകുന്നുണ്ട്.

മൂല്യനിർണ്ണയ പ്രതിഫലം
ഒരു ദിവസം രണ്ടു സെഷനുകളിലായി 30 പേപ്പർ മൂല്യനിർണ്ണയം നടത്തുമ്പോൾ പേപ്പർ ഒന്നിന് 8 രൂപ നിരക്കിൽ 240/- രൂപ ലഭിക്കും.
ഓരോ ദിവസവും 600 രൂപ ഡി.എ. ഇനത്തിൽ ലഭിക്കും.
കൂടാതെ ക്യാമ്പുകളിൽ എത്തുന്നതിന് നിയമപ്രകാരം ട്രാവലിംഗ് അലവൻസും ലഭിക്കും.
മൂല്യനിർണ്ണയ ക്യാമ്പിൽ പങ്കെടുക്കുമ്പോൾ
ശമ്പളത്തിനുപുറമെ ഓരോ ദിവസവും ഏതാണ്ട് രണ്ടായിരത്തി അഞ്ഞൂറിലധികം രൂപയുടെ അധിക ആനുകൂല്യം ലഭിക്കുന്നതാണ്.
ഇതിനു പുറമെ ഉത്തരക്കടലാസുകൾ മൂല്യനിർണ്ണയം നടത്തുന്നതിനുള്ള പ്രതിഫലത്തുക ഉയർത്തുന്നതിനുള്ള പ്രൊപ്പോസൽ സർക്കാരിന്റെ പരിഗണനയിലാണ്.

മറക്കാൻ കഴിയുമോ ആ കുട്ടിക്കാലം

No comments
മറക്കാൻ കഴിയുമോ ആ കുട്ടിക്കാലം

നമ്മുടെയൊക്കെ ആ കുട്ടിക്കാലം.... എന്തു മനോഹരമായിരുന്നു അത്.
 നമ്മൾ ചെറുപ്രായത്തിൽ പലതരത്തിലുള്ള കുസൃതികൾ കാണിച്ച വരാണ്.
 ചെറുതും വലുതുമായ കുസൃതികൾ അതിൽ പെടുന്നു.
 അന്ന് ഒരുപാട് കുട്ടികൾ തമ്മിൽ കുശലം പറഞവരും തമ്മിൽ തമ്മിൽ ഗുസ്തി കൂടിയവരും ഉണ്ട്.
 ഇന്ന് അവരൊക്കെ ഉറ്റ സുഹൃത്തുക്കളാണ്...
 വിദ്യ അഭ്യസിക്കുവാൻ വേണ്ടി സ്കൂൾ എന്ന കലാലയത്തിൽ എന്തെല്ലാം കാര്യങ്ങൾ നമ്മൾ ചെയ്തു കൂട്ടിയിട്ടുണ്ട്..
 നല്ലതും ചീത്തയുമായ പല കാര്യങ്ങൾ നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിൽ കടന്നു പോയിട്ടുണ്ടാവാം.....
 ഇന്ന് എല്ലാ വിദ്യാലയങ്ങളിലും കണ്ടു പോരുന്ന ഒരു സംവിധാനമാണ് ഗെറ്റുഗദർ പാർട്ടി...
 എനിക്ക് തോന്നുന്നത് ക്ലാസ്മേറ്റ് എന്ന ചിത്രത്തിനു ശേഷമാണ് ഗെറ്റുഗദർ പാർട്ടി വിദ്യാലയങ്ങളിൽ ആവട്ടെ മറ്റു എല്ലാ മേഖലകളിലും ഗെറ്റുഗദർ പാർട്ടി സജീവമായിട്ടുള്ളത്.
 ഒരുപക്ഷേ ഇത്തരം പാർട്ടികൾ നല്ലതുമാണ് ചീത്തയും ആണ്.
 പോസിറ്റീവായ കാര്യങ്ങൾ മാത്രം നമുക്ക് എടുക്കാം.
 അത്തരം കൂടിച്ചേരലിലൂടെ ഒരുപാട് കാര്യങ്ങൾ നമുക്കെല്ലാവർക്കും ചെയ്യാൻ കഴിഞ്ഞിട്ടില്ലെ.... നമ്മോടൊപ്പം കൂടെ പഠിച്ചവർ അതുമല്ലെങ്കിൽ ജോലി ചെയ്യുന്നവർ അവർക്കൊക്കെ എന്തെങ്കിലും ആവശ്യങ്ങൾ വരുന്ന സമയത്ത് അത്തരം ഗെറ്റുഗദർ പാർട്ടിയോട് കൂടി പലതരത്തിലുള്ള വാട്സാപ്പ് ഗ്രൂപ്പുകൾ ക്രിയേറ്റ് ചെയ്തിട്ടുണ്ടാവാം.....
 പല ആവശ്യങ്ങളും ഗ്രൂപ്പിലൂടെ തന്നെ ഉന്നയിച്ചുകൊണ്ട് ആവശ്യങ്ങൾ നിറവേറ്റി പോരുന്നു. അതൊരു വലിയ വിജയം തന്നെയാണ്.
 പണ്ട് കാലത്ത് നമ്മൾ എന്തോ ആയിരുന്നു.....
 എന്നാൽ ഇപ്പോൾ അതൊന്നുമല്ല,,,,
 ഇപ്പോൾ സ്വന്തമായി കുടുംബമായി മക്കളായി മറ്റുചിലർ മുത്തച്ഛനും ആയി..
 അത്തരം സന്ദർഭങ്ങളിലാണ് നമ്മൾ ഓരോരുത്തരും ചെറുപ്പകാലത്തെ കുറിച്ച് ആലോചിക്കുന്നത്....
 നമ്മൾ പണ്ട് എന്തായിരുന്നു...!!
 എന്നാൽ അതിൽ നിന്നും തികച്ചും വ്യത്യസ്തമായ രീതിയിലാണ് നമ്മളോരോരുത്തരും മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്....!!
 നമുക്കോരോരുത്തർക്കും മറക്കാൻ കഴിയാത്ത ഒരു കുട്ടിക്കാലം തന്നെയായിരുന്നു അത്...
 പലപ്പോഴും നാം ഓരോരുത്തരും ചിന്തിക്കാറില്ലേ നമ്മുടെ ആ പഴയ കുട്ടിക്കാലം.....
 എന്തു സുന്ദരമായിരുന്നു ആ പഴയ കുട്ടിക്കാലം..!!
 തിരിച്ചു വരാത്ത രീതിയിലാണ് അത്തരം കാലം കടന്നു പോയത്......
ഇനിയും വരുമോ ആ സുന്തരമായ കുട്ടിക്കാലം

സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും, മുൻ വനിതാ കമ്മീഷൻ അധ്യക്ഷയുമായ എം സി ജോസഫൈൻ(74) അന്തരിച്ചു.

No comments
എം. സി ജോസഫൈൻ അന്തരിച്ചു

കണ്ണൂർ: 
സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും, മുൻ വനിതാ കമ്മീഷൻ അധ്യക്ഷയുമായ എം സി ജോസഫൈൻ അന്തരിച്ചു. 74 വയസായിരുന്നു. പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാൻ കണ്ണൂരിലെത്തിയ ജോസഫൈന് ഒമ്പതാം തീയതിയാണ് ഹൃദയാഘാതമുണ്ടായത്. വൈകുന്നേരം സമ്മേളന വേദിയിൽ കുഴഞ്ഞുവീഴുകയായിരുന്നു. ആരോഗ്യനില വഷളായതോടെ ഉടനെ കണ്ണൂരിലെ എകെജി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെൻ്റിലേറ്ററിലായിരുന്നു. നേരത്തെയും ഹൃദയസംബന്ധമായ അസുഖത്തിന് ജോസഫൈൻ ചികിത്സ തേടിയിരുന്നു. 

യേശുവിൻറെ ജറൂസലം പ്രവേശനത്തി​ൻറെ ഓർമപുതുക്കി ക്രൈസ്തവർക്ക്​ ഇന്ന്​ ഓശാന ഞായർ ആചരിക്കും.

No comments
വിശുദ്ധവാരത്തിന് തുടക്കം; 
ഇന്ന് ഓശാന ഞായർ

യേശുവിൻറെ ജറൂസലം പ്രവേശനത്തി​ൻറെ ഓർമപുതുക്കി ക്രൈസ്തവർക്ക്​ ഇന്ന്​ ഓശാന ഞായർ ആചരിക്കും. രാവിലെ 6.30നു ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനയും സുവിശേഷവായനയും കുരുത്തോല ആശീർവാദവും കുരുത്തോല പ്രദക്ഷിണവും നടക്കും. വിശുദ്ധ കുർബാന, പ്രസംഗം എന്നിവയും ഉണ്ടാകും. ക്രിസ്തുവിനെ ജറുസലേമിലേക്ക് കഴുതപ്പുറത്ത് ആനയിച്ചപ്പോൾ ജനങ്ങൾ ഒലിവ് മരച്ചില്ലകൾ വീശി സ്വീകരിച്ചതിന്റെ ഓർമ്മ പുതുക്കലാണ് ഓശാന ഞായർ.

വാഴ്ത്തിയ കുരുത്തോലകൾ വിശ്വാസികൾക്ക്​ വിതരണം ചെയ്യും. ഇതുമായാകും വീടുകളിലേക്കുള്ള ഇവരുടെ മടക്കം. വിശുദ്ധ വാരാചരണത്തിനും ഇതോടെ തുടക്കമാകും. കൊവിഡ് നിയന്ത്രണങ്ങൾ നീക്കിയതിനാൽ ഇത്തവണ ദേവാലയങ്ങൾ കൂടുതൽ സജീവമാകുമെന്ന കണക്കുകൂട്ടലിലാണ്​ സഭ നേതൃത്വങ്ങൾ.

ഇനിയുള്ള ഒരാഴ്ച കൈസ്ത്രവ വിശ്വാസികൾക്ക്​ പ്രാർഥനാദിനങ്ങളാണ്​​. അന്ത്യ അത്താഴ സ്മരണ പുതുക്കുന്ന പെസഹ വ്യാഴം, കുരിശുമരണ ദിനമായ ദുഃഖവെള്ളി എന്നീ ആത്മീയ ദിനങ്ങളിലൂടെ കടന്ന് യേശുവിൻറെ ഉയിർത്തെഴുന്നേൽപിൻറെ ഓർമപുതുക്കുന്ന ഈസ്റ്ററോടെ ഇത്​ പൂർത്തിയാകും. പകൽ മുഴുവൻ നീളുന്ന തീരുകർമങ്ങളാണ്​ ദുഃഖവെള്ളി ദിനത്തിലുണ്ടാകുക. ഈസ്റ്ററോടെ അമ്പതിന്​ നോമ്പിനും സമാപനമാകും. വലിയ നോമ്പിൻറെ ഭാഗമായി കുരിശുമല തീർഥാടന കേന്ദ്രങ്ങളിൽ വലിയ തിരക്കും​ അനുഭവപ്പെടുന്നുണ്ട്​​.

ഗ്ലോബൽ പ്രിൻസിപ്പൽ അവാർഡ് നേടിയ മൈമൂന ബീവി

No comments
ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന അലർട്ട് നോളജ് സർവ്വീസ് ഗ്രൂപ്പ് ഏർപ്പെടുത്തിയ ഗ്ലോബൽ പ്രിൻസിപ്പൽ അവാർഡ് നേടിയ മൈമൂന ബീവി
സൗദി ജിസാൻ സയൻസ് കോളേജ് മുൻ അധ്യാപിയും, കൊടുവള്ളി പി.വി.എസ്. പബ്ലിക് സ്കൂൾ പ്രിൻസിപ്പലുമാണ്. മാവൂർ ആശാരി പുൽ പറമ്പിൽ അലിയുടെ ഭാര്യയാണ്

എസ്. എസ്. എൽ. സി മൂല്യനിർണയം: ഓൺലൈൻ അപേക്ഷ 21 വരെ

No comments
എസ്. എസ്. എൽ. സി മൂല്യനിർണയം: ഓൺലൈൻ അപേക്ഷ 21 വരെ

2022 മാർച്ചിലെ എസ്.എസ്.എൽ.സി. പരീക്ഷയുടെ ഉത്തരക്കടലാസുകൾ മൂല്യനിർണ്ണയം ചെയ്യുന്നതിന് സർക്കാർ, എയിഡഡ് സ്‌കൂൾ എച്ച്.എസ്.റ്റിമാർക്ക് 21 ന് വൈകിട്ട് നാലുവരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. പ്രഥമാദ്ധ്യാപകർ ഐ എക്‌സാം പോർട്ടലിലെ എച്ച്. എം. ലോഗിൻ വഴി അപേക്ഷകൾ ലഭ്യമാകുന്ന മുറക്ക് വിവരങ്ങൾ പരിശോധിച്ച് അപേക്ഷകൾ കൺഫേം ചെയ്യണം.  21ന് വൈകിട്ട് 5 മണിയ്ക്ക് മുമ്പ് എല്ല അപേക്ഷകളും പ്രഥമാദ്ധ്യാപകർ കൺഫേം ചെയ്യണം. സ്‌കൂളുകളിലെ യോഗ്യരായ എല്ലാ അദ്ധ്യാപകരും അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്ന് പ്രഥമാദ്ധ്യാപകർ ഉറപ്പു വരുത്തണം. വിശദവിവരങ്ങൾക്ക്: www.pareekshabhavan.kerala.gov.in.

പ്രീ-പ്രൈമറി വിഭാഗത്തിലെ ജീവനക്കാരുടെ 2022 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള ഓണറേറിയം തുക ഇനത്തില്‍ 14 കോടി 88 ലക്ഷം രൂപ അനുവദിച്ചു

No comments
പ്രീ-പ്രൈമറി വിഭാഗത്തിലെ ജീവനക്കാരുടെ 2022  ജനുവരി മുതല്‍  മാര്‍ച്ച് വരെയുള്ള   ഓണറേറിയം തുക ഇനത്തില്‍ 14 കോടി 88 ലക്ഷം രൂപ അനുവദിച്ചു

പ്രീ-പ്രൈമറി വിഭാഗത്തിലെ ജീവനക്കാരുടെ 2022  ജനുവരി മുതല്‍  മാര്‍ച്ച് വരെയുള്ള   ഓണറേറിയം തുക ഇനത്തില്‍ 14 കോടി 88 ലക്ഷം രൂപ അനുവദിച്ചു. ഉടൻ അര്‍ഹരായ ജീവനക്കാര്‍ക്ക്                ഓണറേറിയം തുക മാറി നല്‍കുന്നതിനുളള നിര്‍ദ്ദേശം വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍ക്ക് നല്‍കി.

സംസ്ഥാനത്തെ സര്‍ക്കാര്‍ സ്കൂളുകളോടനുബന്ധിച്ച് അദ്ധ്യാപക രക്ഷകര്‍ത്തൃ സമിതികളുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന അംഗീകൃത പ്രീ-പ്രൈമറി വിഭാഗത്തിലെ 2861 അദ്ധ്യാപകര്‍ക്കും 1970 ആയമാര്‍ക്കുമാണ് ഓണറേറിയം ലഭിക്കുക.

നിലവില്‍ ജീവനക്കാരുടെ     സേവന ദൈര്‍ഘ്യത്തിന്‍റെ അടിസ്ഥാനത്തില്‍ അദ്ധ്യാപകര്‍ക്ക് യഥാക്രമം 12,500/-, 12,000/- രൂപയും, ആയമാര്‍ക്ക് 7,500/-, 7,000/- രൂപ നിരക്കില്‍       പ്രതിമാസ ഓണറേറിയം നൽകുന്നുണ്ട്.

അടിയന്തിര പ്രാധാന്യത്തോടെ ഫണ്ട് അനുവദിച്ച ധനമന്ത്രി കെ എൻ ബാലഗോപാലിന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി നന്ദി അറിയിച്ചു.
Don't Miss
© all rights reserved and made with by pkv24live