Showing posts with label Peruvayal News. Show all posts
Showing posts with label Peruvayal News. Show all posts

ലഹരിക്കെതിരെ കൈകൾ കോർത്ത്മാവൂർ സൗഹൃദ വേദി

No comments
ലഹരിക്കെതിരെ കൈകൾ കോർത്ത്
മാവൂർ സൗഹൃദ വേദി 

മാവൂർ: 
വിവിധ മേഖലകളിലെ പ്രമുഖർ ചേർന്ന് രൂപീകരിച്ച മാവൂർ സൗഹൃദ വേദിയുടെ പ്രഥമ പരിപാടിയായ ലഹരിക്കെതിരെ ബോധവത്കരണ പ്രചരണം വെള്ളലശ്ശേരിയിൽ ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ടി.പി ചെറൂപ്പ അധ്യക്ഷത വഹിച്ചു. അരയ​ങ്കോട് മുക്കിൽ, കണ്ണിപ്പറമ്പ്, കുറ്റിക്കടവ്, ചെറൂപ്പ, തെങ്ങിലക്കടവ്, കൽപ്പള്ളി, പാറമ്മൽ എന്നിവിടങ്ങളിൽ പര്യടനം നടത്തി. വിവിധ സ്ഥലങ്ങളിൽ എൻ.എം. ഹുസൈൻ, മാധവൻ നമ്പൂതിരി, എം. ധർമജൻ, എം.ടി. ജോസ്, പുലപ്പാടി ഉമ്മർ മാസ്റ്റർ, കെ.ടി. അഹമദ്കുട്ടി, കെ.പി. വിജയൻ, അബ്ദുല്ല മാനൊടുകയിൽ, കെ.പി. രാജ​ശേഖരൻ, കെ.എസ്. രാമമൂർത്തി, ആലി ഓനാക്കിൽ, കെ.വി. ഷംസുദ്ദീൻ ഹാജി, എൻ.​കെ. അബ്ദുറസാഖ്, ശ്രീനിവാസൻ ചെറൂപ്പ, എം.പി. മുഹമ്മദലി, ടി.ടി. ഖാദർ, എ.കെ. മുഹമ്മദലി, ടി. മുഹമ്മദലി, പുതുക്കുടി സുരേഷ്, 
വി.എസ്. രഞ്ജിത്ത്, പി. അബ്ദുൽ ലത്തീഫ്, എം.പി. മുഹമ്മദ്, എ.പി. അബ്ദുൽ കരീം, കെ ടി ഷമീർ ബാബു, എ.എം. അഹമ്മദ്കുട്ടി മാസ്റ്റർ, കെ.എം. ഷമീർ എന്നിവർ സംസാരിച്ചു.  മാവൂരിൽ നടന്ന സമാപനസമ്മേളനം മാവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. രഞ്ജിത് ഉദ്ഘാടനം ചെയ്തു. മാവൂർ പൊലീസ് ഇൻസ്പെക്ടർ കെ. വിനോദൻ മുഖ്യപ്രഭാഷണം നടത്തി. പ്രസിഡന്റ് ടി.പി ചെറൂപ്പ അധ്യക്ഷത വഹിച്ചു. കെ.ജി. പങ്കജാക്ഷൻ, എൻ.പി. അഹമദ്, ഇ.എൻ. പ്രേമനാഥൻ,  ജില്ല പഞ്ചായത്ത് അംഗം കമ്പളത്ത് സുധ,  പി. സുനോജ് കുമാർ, കെ.എസ്. രാമമൂർത്തി, എം. ധർമജൻ എന്നിവർ സംസാരിച്ചു. എം.ടി. ​ജോസ് സ്വാഗതവും കെ.പി. രാജശേഖരൻ നന്ദിയും പറഞ്ഞു.

കോളശ്ശേരി മഖാം ആണ്ട് നേർച്ചക്ക് തുടക്കമായി

No comments
കോളശ്ശേരി മഖാം ആണ്ട് നേർച്ചക്ക് തുടക്കമായി 

പെരുമണ്ണ :
പെരുമണ്ണ കോളശ്ശേരി സയ്യിദ് അലവി കോയ തങ്ങളുടെ 38 ആം ആണ്ട് നേർച്ചക്ക് തുടക്കമായി.
കോളശ്ശേരി സാദാത്തീങ്ങൾ പതാക ഉയർത്തിയതോടെ ആരംഭിച്ച പരിപാടി ഈ മാസം 26 ന് സമാപിക്കും.
ഇന്നലെ നടന്ന മതപ്രഭാഷണ പരിപാടി എ എം മുല്ലക്കോയ തങ്ങളുടെ അധ്യക്ഷതയിൽ ഹുസൈൻ ബാഖവി ഉദ്ഘാടനം ചെയ്തു.
നിസാർ ദാരിമി മേപ്പയൂർ മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് 
 പി എ കെ ആറ്റക്കോയ തങ്ങൾ, സയ്യിദ് പൂക്കോയ തങ്ങൾ, കണിയാംപറ്റ ഉസ്താദ് തുടങ്ങിയവർ സംബന്ധിച്ചു.
ഇന്ന് നടക്കുന്ന പ്രഭാഷണത്തിന് ആബിദ് ഹുദവി തച്ചണ്ണയും നാളെ അബ്ദുൽ റഷീദ് സഖാഫി ഏലംകുളവും വ്യാഴാഴ്ച കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമിയും പ്രഭാഷണം നടത്തും.
വെള്ളിയാഴ്ച വൈകുന്നേരം 7.30 ന്ന് നടക്കുന്ന ദിക്റ് ദുആ ആത്മീയ സമ്മേളനത്തിന് സയ്യിദ് മഷ്ഹൂർ മുല്ലക്കോയ തങ്ങൾ വാവാട് നേതൃത്വം നൽകും. യു കെ അബ്ദുൽ മജീദ് മുസ്ലിയാർ, ഇബ്രാഹിം സഖാഫി താത്തൂർ  പ്രഭാഷണം നടത്തും .
ശനിയാഴ്ച രാവിലെ ഒമ്പതിന് നടക്കുന്ന ഖത്തം ദുആ സംഗമത്തിന് സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തന്നൂർ നേതൃത്വം നൽകും. അലവി സഖാഫി കായലം ഉദ്ബോധന പ്രഭാഷണം നടത്തും. ബുർദ മജ്ലിസിന് അമീർ അലി ചാപ്പനങ്ങാടിയും നേതൃത്വം നൽകും.

പെരുവയല്‍ ഗ്രാമപഞ്ചായത്ത് കേരളോത്സവത്തില്‍ പി.ജി.എം സോക്കര്‍ ലവേഴ്സ് പെരിങ്ങൊളത്തിന് ഓവറോള്‍ കിരീടം

No comments
പെരുവയല്‍ കേരളോത്സവം ; 
പി.ജി.എം ജേതാക്കൾ

പെരുവയല്‍ ഗ്രാമപഞ്ചായത്ത് കേരളോത്സവത്തില്‍ പി.ജി.എം സോക്കര്‍ ലവേഴ്സ് പെരിങ്ങൊളത്തിന് ഓവറോള്‍ കിരീടം. 135 പോയിന്‍റ് നേടിയാണ് പി.ജി.എം ഓന്നാമതെത്തിയത്. 101 പോയിന്‍റുമായി  ചെറുകുളത്തൂര്‍ കെ.പി.ഗോവിന്ദന്‍കുട്ടി സ്മാരക വായനശാല രണ്ടാം സ്ഥാനവും 89 പോയിന്‍റുമായി യുവമൈത്രി പുഞ്ചപ്പാടം മൂന്നാം സ്ഥാനവും നേടി.

കലാവിഭാഗത്തില്‍ 101 പോയിന്‍റുമായി ചെറുകുളത്തൂര്‍ കെ.പി.ഗോവിന്ദന്‍കുട്ടി സ്മാരക വായനശാല ഒന്നാം സ്ഥാനവും  40 പോയിന്‍റുമായി യുവമൈത്രി പുഞ്ചപ്പാടം രണ്ടാം സ്ഥാനവും നേടി. കായിക വിഭാഗത്തില്‍  97 പോയിന്‍റുമായി  പി.ജി.എം സോക്കര്‍ ലവേഴ്സ് ഒന്നാം സ്ഥാനവും 82  പോയിന്‍റുമായി മാസ്ക്ക് മഞ്ഞൊടി രണ്ടാം സ്ഥാനവും നേടി. കളരിപ്പയറ്റില്‍ പുവ്വാട്ട്പറമ്പ് സ്വതന്ത്ര കളരി സംഘം 75 പോയിന്‍റ് നേടി ജേതാക്കളായി.
രണ്ടാഴ്ച നീണ്ടു നിന്ന കേരളോത്സവത്തില്‍ വര്‍ദ്ധിച്ച പങ്കാളിത്തമാണുണ്ടായത്. സമാപന സമ്മേളനത്തില്‍ പ്രസിഡണ്ട് എം.കെ.സുഹറാബി സമ്മാനദാനം നടത്തി. വൈസ് പ്രസിഡണ്ട് അനീഷ് പാലാട്ട് അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ സുബിത തോട്ടാഞ്ചേരി, പി.കെ.ഷറഫുദ്ദീന്‍, സീമ ഹരീഷ്, മെമ്പര്‍മാരായ എം.പ്രസീദ് കുമാര്‍, കരുപ്പാല്‍ അബ്ദുറഹിമാന്‍, പി.സൈദത്ത്, യൂത്ത് കോ ഓര്‍ഡിനേറ്റര്‍ ദിലീപ് സംസാരിച്ചു.

ഒരു ഗ്രാമത്തിന്‍റെ മുഴുവന്‍ വിവരങ്ങളുമായി വാര്‍ഡ് ഡയരക്ടറി പുറത്തിറങ്ങി

No comments
ഗ്രാമത്തിന്റെ സമഗ്ര വിവരങ്ങളുമായി വേറിട്ട ഡയരക്ടറി

ഒരു ഗ്രാമത്തിന്‍റെ മുഴുവന്‍ വിവരങ്ങളുമായി വാര്‍ഡ് ഡയരക്ടറി പുറത്തിറങ്ങി. പെരുവയല്‍ ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡിലാണ് വാര്‍ഡ് വികസന സമിതി, ഡയരക്ടറി തയ്യാറാക്കിയത്. വാര്‍ഡിലെ മുഴുവന്‍ പേരുടെയും ഫോണ്‍ നമ്പര്‍, രക്ത ഗ്രൂപ്പ്, അയല്‍സഭക കമ്മിറ്റികള്‍, കുടുംബശ്രീ യൂണിറ്റ് വിവരങ്ങള്‍, മുന്‍ ജനപ്രതിനിധികള്‍,വിവിധ കമ്മിറ്റികള്‍, പൊതു വിവരങ്ങള്‍, പൊതുനമ്പറുകള്‍ എന്നിവ ഉള്‍പ്പെട്ട ഡയരക്ടറി വീടുകളില്‍ സൂക്ഷിക്കാവുന്ന തരത്തിലാണ് തയ്യാറാക്കിയത്. വാര്‍ഡിലുള്ളവര്‍ക്ക് പരസ്പരം ബന്ധപ്പെടുന്നതിനും വിവിധ കമ്മിറ്റികളെ ശാക്തീകരിക്കുന്നതിനും ഡയരക്ടറി സഹായകരമാകുമെന്ന് വാര്‍ഡ് മെമ്പര്‍ പി.കെ.ഷറഫുദ്ദീന്‍ വ്യക്തമാക്കി. അയല്‍പക്കത്തെ അടുപ്പ് അണയരുത്. ഊട്ടി യാത്ര, വസ്ത്രശേഖരണം, തിരുവോണദിന പൂക്കള മത്സരം, വായനാ മത്സരം തുടങ്ങി നിരവധി വേറിട്ട പരിപാടികള്‍ വാര്‍ഡ് വികസന സമിതി സംഘടിപ്പിച്ചിരുന്നു.

വാര്‍ഡിനെ മുന്‍കാലങ്ങളില്‍ പ്രതിനിധീകരിച്ച ജനപ്രതിനിധികളുടെ സംഗമത്തിലാണ് ഡയരക്ടറി പ്രകാശനം നടത്തിയത്.  ഗ്രാമീണ വികസനത്തിന്‍റെ നേരനുഭവങ്ങള്‍ പങ്കുവെച്ച സംഗമം വേറിട്ട അനുഭവമായി മാറി.
വാര്‍ഡ് മെമ്പര്‍ പി.കെ.ഷറഫുദ്ദീന്‍ അദ്ധ്യക്ഷത വഹിച്ചു. മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പുവ്വാട്ട് മൊയ്തീന്‍ ഹാജി ഡയരക്ടറി പ്രകാശനം നിര്‍വ്വഹിച്ചു. മുന്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ കെ.കേളുക്കുട്ടി മാസ്റ്റര്‍ ഏറ്റു വാങ്ങി. തിരുവോണ ദിനത്തില്‍ നടത്തിയ ഗൃഹാങ്കണ പൂക്കള മത്സരത്തിലെ വിജയികള്‍ക്ക് മുന്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.മൂസ്സ മൗലവി , മുന്‍ മെമ്പര്‍മാരായ വി. ശശിധരന്‍, വി.കെ.മാമു, പി.പി.മുസ്തഫ ഹാജി, കെ.പി.സഫിയ എന്നിവര്‍ സമ്മാനവിതരണം നടത്തി.
വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ കെ.മുരളീധരന്‍ പിള്ള സ്വാഗതവും ഇ.രാമചന്ദ്രന്‍ നന്ദിയും പറഞ്ഞു.

മാവൂർ സെക്ടർ സ്റ്റുഡന്റസ് കൗൺസിൽ സമാപിച്ചു

No comments
മാവൂർ സെക്ടർ സ്റ്റുഡന്റസ് കൗൺസിൽ സമാപിച്ചു

മാവൂർ : 
SSF മാവൂർ സെക്ടർ സ്റ്റുഡന്റസ് കൗൺസിൽ സൗത്ത് അരയങ്കോടിൽ നടന്നു. ഫയാസ് സഅദിയുടെ അധ്യക്ഷതയിൽ കേരള മുസ്ലിംജമാഅത്ത് കോഴിക്കോട് ജില്ലാ സെക്രട്ടറിയും കേരള ഹജ്ജ് കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറിയുമായ നേച്ചായിൽ മുഹമ്മദലി മാസ്റ്റർ ഉദ്ഘാടനം ചെയ്തു .  ഡിവിഷൻ പ്രസിഡന്റ് അജ്സൽ സഖാഫി, മാവൂർ സർക്കിൾ സെക്രട്ടറി അബ്ദുള്ള മാസ്റ്റർ പാറമ്മൽ, ശുഹൈബ് സഖാഫി പെരുവയൽ  സംസാരിച്ചു.
          2021-2022 വർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു . കൗൺസിൽ നടപടികള്‍ സയ്യിദ് നസീബ് സഖാഫി നിയന്ത്രിച്ചു. 2022-24 കാലഘട്ടത്തിലേക്കുള്ള പുതിയ കമ്മിറ്റി നിലവില്‍ വന്നു. പ്രസിഡന്റായി ഫയാസ് സഅദി കുതിരാടം, ജനറൽ സെക്രട്ടറിയായി ശഹീദ് സൽമാൻ ഹാഷിമി താത്തൂർ പൊയിൽ, ഫിനാൻസ് സെക്രട്ടറിയായി സഹൽ കൽപ്പള്ളി എന്നിവരെ തെരഞ്ഞെടുത്തു.    സെക്ടറിലെ 8 യൂണിറ്റുകളുടെയും കൗൺസിലുകൾ പൂർത്തീകരിച്ച ശേഷം നടന്ന സെക്ടർ കൗൺസിലിൽ  യൂണിറ്റുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട പ്രവർത്തകരാണ് പങ്കെടുത്തത്. അജ്മൽ താത്തൂർ പൊയിൽ സ്വാഗതവും ശഹീദ് സൽമാൻ ഹാഷിമി നന്ദിയും പറഞ്ഞു .

വിലക്കയറ്റം പിടിച്ച് നിർത്താത്ത കേന്ദ്ര കേരള സർക്കാർ നയങ്ങൾക്കെതിരെ പ്രതിഷേധ സായാഹ്നം

No comments
പ്രതിഷേധ സായാഹ്നം
പെരുവയൽ: 
വിലക്കയറ്റം പിടിച്ച് നിർത്താത്ത കേന്ദ്ര കേരള സർക്കാർ നയങ്ങൾക്കെതിരെ പെരുവയൽ പഞ്ചായത്ത് മുസ് ലിം ലീഗ് പ്രതിഷേധ സംഗമം വെള്ളിപറമ്പിൽ
 ദളിത് ലീഗ് സംസ്ഥാന പ്രസിഡണ്ട് യു.സി രാമൻ ഉദ്ഘാടനം ചെയ്തു.
ടി.പി മുഹമ്മദ് അധ്യക്ഷത വഹിച്ചു.
കെ. മൂസ മൗലവി ,എ ടി ബഷീർ ,
മുജീബ് റഹ്മാൻ ഇടക്കണ്ടി , പി.പി.ജാഫർ മാസ്റ്റർ, എൻ.വി കോയ, മുളയത്ത് മുഹമ്മദ് ഹാജി, സി.വി ഉസ്മാൻ ,എം പി.സലിം ,യാസർ പുവ്വാട്ട് പറമ്പ് , ഹാരിസ് പെരിങ്ങൊളം,
പി പി.സുബൈർ, നുഹ്മാൻ കെ.എം
സംസാരിച്ചു.



സാമൂഹിക ഐക്യം കാത്തു സൂക്ഷിക്കുക: വിസ്ഡം സോണൽ കോൺഫറൻസ്

No comments
സാമൂഹിക ഐക്യം കാത്തു സൂക്ഷിക്കുക: 
വിസ്ഡം സോണൽ കോൺഫറൻസ്

മെഡിക്കൽ കോളേജ് :
വിദ്വേഷവും, വെറുപ്പും ബോധപൂർവ്വം പ്രചരിപ്പിക്കുന്ന വർത്തമാനകാലത്ത് സാമൂഹിക ഐക്യം കാത്തുസൂക്ഷിക്കുവാനും, വീണ്ടെടുക്കുവാനും എല്ലാ വിഭാഗം ജനങ്ങളും ത്യാഗപൂർണ്ണമായ പരിശ്രമങ്ങൾ നടത്തണമെന്ന് വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ  സംഘടിപ്പിച്ച സോണൽ കോൺഫറൻസ് ആവശ്യപ്പെട്ടു.

 ധാർമ്മികതയുടെ വീണ്ടെടുപ്പിന് എന്ന പ്രമേയത്തിലാണ് സോണൽ കോൺഫറൻസ് സംഘടിപ്പിച്ചത്.

 ബോധപൂർവ്വം സാമുധായിക ധ്രുവീകരണത്തിന് ആക്കം കൂട്ടുന്നവർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണം, പ്രഭാഷണങ്ങളുടെയും, മറ്റും അടർത്തി മാറ്റിയ ഭാഗങ്ങൾ പ്രചരിപ്പിക്കുകയും, ഇതര മതസ്ഥർക്കിടയിൽ വെറുപ്പ് വളർത്തുകയും ചെയ്യുന്നവരെ കർശനമായി ശിക്ഷിക്കണമെന്നും സോണൽ കോൺഫറൻസ് ആവശ്യപ്പെട്ടു.

  ജനങ്ങളുടെ അടിസ്ഥാന ജീവിതം ദു:സ്സഹമാകുന്ന തരത്തിലുള്ള വിലക്കയറ്റം തടയുന്നതിന് കേന്ദ്ര, സംസ്ഥാന സർക്കാറുകൾ അടിയന്തിര നടപടി സ്വീകരിക്കണമെന്നും സോണൽ കോൺഫറൻസ് ആവശ്യപ്പെട്ടു 
മെഡിക്കൽ കോളേജ് മണ്ഡലം കോൺഫെറൻസ് വിസ്‌ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി ഹുസൈൻ കാവന്നൂർ ഉത്ഘാടനം ചെയ്തു സംസ്ഥാന സ്റ്റുഡന്റസ് അംഗം അജ്മൽ ജില്ലാ ഭാരവാഹികളായ അഷ്റഫ് കല്ലായി അഷ്‌കർ  (യൂത്ത് )
അസ്‌ലം (സ്റ്റുഡന്റസ് )എന്നിവർ സംസാരിച്ചു മണ്ഡലം സെക്രട്ടറി അബ്ദുറഹ്മാൻ കെ പി സ്വാഗതം പറഞ്ഞു 
പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു 
ടി എം ആലി  പ്രസിഡന്റ് 
അബ്ദുറഹിമാൻ കെ പി   സുബൈർ 
വൈസ് പ്രസിഡന്റ് 
ഇബ്രാഹിം കെ വി 
സെക്രട്ടറി 
സൈതലവി എ പി 
സിദ്ദിഖ് പെരുമണ്ണ 
ജാഫർ ഷെരീഫ് എന്നിവർ ജോയിന്റ് സെക്രട്ടറി ടി എം അഹ്‌മദ്‌ ട്രഷറർ 
ഇബ്രാഹിം കെ വി നന്ദി പറഞ്ഞു

EM കൂട്ടായിമ പെരുമണ്ണ അറത്തിൽ പറമ്പ് പുതുക്കിടികോട്ടയിൽ നിർമ്മിച്ച വീടിൻറെ താക്കോൽദാനം പെരുമണ്ണ ജാമിയ്യബദരിയ്യ പ്രിൻസിപ്പാൾ ടി.എ ഹുസൈൻ ബാഖവി നിർവഹിച്ചു

No comments
പെരുമണ്ണ : EM കൂട്ടായിമ പെരുമണ്ണ അറത്തിൽ പറമ്പ് പുതുക്കിടികോട്ടയിൽ അകലത്തിൽ മരണപ്പെട്ട അർഷാദിന്റെ കുടുംബത്തിന് വേണ്ടി നിർമ്മിച്ച വീടിൻറെ താക്കോൽദാനം പെരുമണ്ണ ജാമിയ്യബദരിയ്യ പ്രിൻസിപ്പാൾ ടി.എ ഹുസൈൻ ബാഖവി നിർവഹിച്ചു.ഗ്രാമപഞ്ചായത്ത് മെമ്പർ കെ കെ ഷമീർ, ഇ.എം കൂട്ടായ്മ ചെയർമാൻ എടക്കോട് ഫിറോസ് ,പനച്ചിങ്ങൽ ജുമാഅത്ത് പള്ളി ഖത്തീബ് സൈനുദ്ദീൻ ദാരിമി,ബഷീർ ബാഖവി , സുബൈർ ഫൈസി , അലി ദാരിമി, ബാലൻ കിഴക്കേതൊടി  തുടങ്ങിയവർ സംബന്ധിച്ചു.

വേൾഡ് കപ്പ്‌ പ്രദർശന ബിഗ് സ്ക്രീൻ ഉദ്ഘാടനത്തോടാനുബന്ധിച്ചു അത്തിക്കോട്ടുമ്മൽ സുബൈർ ചികിത്സാ സഹായ കമ്മറ്റിക്ക് 35000 രൂപ കൈമാറി

No comments
കാസ്ക്ക് കായലത്തിന്റെ നേതൃത്വത്തിൽ വേൾഡ് കപ്പ്‌ പ്രദർശന ബിഗ് സ്ക്രീൻ ഉദ്ഘാടനത്തോടാനുബന്ധിച്ചു അത്തിക്കോട്ടുമ്മൽ സുബൈർ ചികിത്സാ സഹായ കമ്മറ്റിക്ക്  35000 രൂപ കൈമാറി

സി.ഐ.ടി.യു പെരുമണ്ണ ഗ്രാമ പഞ്ചായത്ത് കുടുംബ സംഗമം സി.ഐ.ടി.യു ജില്ല സെക്രട്ടറി കെ.വി. പ്രമോദ് ഉദ്ഘാടനം ചെയ്തു

No comments
സി.ഐ.ടി.യു പെരുമണ്ണ ഗ്രാമ പഞ്ചായത്ത് കുടുംബ സംഗമം   സി.ഐ.ടി.യു ജില്ല സെക്രട്ടറി കെ.വി. പ്രമോദ് ഉദ്ഘാടനം ചെയ്തു


പെരുമണ്ണ : സി.ഐ.ടി.യു പെരുമണ്ണ ഗ്രാമ പഞ്ചായത്ത് കുടുംബ സംഗമം   സി.ഐ.ടി.യു ജില്ല സെക്രട്ടറി കെ.വി. പ്രമോദ് ഉദ്ഘാടനം ചെയ്തു. പഴയ കാല ട്രേഡ് യൂണിയൻ പ്രവർത്തകരെ സി.ഐ.ടി.യു ജില്ലാ കമ്മറ്റി അംഗം എം. ധർമജൻ ആദരിച്ചു. നേതാക്കളായ ഷാജി പുത്തലത്ത്, വിനോദ് കിഴക്കേതെടി , വി പി ശ്യാംകുമാർ , സി. ഉഷ, എം എ ഗോപാലക്യഷ്ണൻ എന്നിവർ സംസാരിച്ചു. വി.പി.സുരേന്ദ്രൻ സ്വാഗതം പറഞ്ഞു.  എ. പുരുഷോത്തമൻ അദ്ധ്യക്ഷത വഹിച്ചു. ആരിഷ്.പി. കൂടാതെ കേരള സ്റ്റേജ് വർക്കേഴ്സ് യൂണിയൻ സി.ഐ.ടി.യു അവതരിപ്പിച്ച നാടകവും , ഷാജി കടുപ്പിനിയുടെ നേത്യതത്തിൽ കരോക്കേ ഗാനമേളയും ഉണ്ടായിരുന്നു. പുത്തൂർ മടം.പുത്തൂർമഠം AMUP SCHOOL ൽ വച്ചാണ് പരിപാടി നടന്നത്.

കുടുബ സഹായ ഫണ്ട് വിതരണം ചെയ്തു

No comments
കുടുബ സഹായ ഫണ്ട് വിതരണം ചെയ്തു

സൗദി അറേബ്യയിലെ ദമാം നവോദയാ സാംസ്കാരിക വേദി സെൻട്രൽ യൂനിറ്റ് അഗമായിരുന്ന പ്രമീഷ് മുഹമ്മദ് കഴിഞ്ഞ ജൂലായ് മാസം നാട്ടിൽ മരണപ്പെട്ടു. മരണപ്പടുന്ന നവോദയയുടെ അംഗങ്ങൾക്ക് നൽകുന്ന കുടുബ സഹായ ഫണ്ട് CPIM കോഴിക്കോട് ജില്ലാ കമ്മറ്റി അംഗം പി.കെ പ്രേമനാഥ് കുടുബത്തിന് കൈമാറി.
 കേരളാ പ്രവാസി സംഘം ജില്ലാ സെക്രട്ടറി ഇക്ക്ബാലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ പെരുമണ്ണ സൗത്ത് ലോക്കൽ കമ്മറ്റി സിക്രട്ടറി ഇ.കെ സുബ്രഹ്മണ്യൻ , പഞ്ചായത്ത് പ്രസിഡണ്ട് ഷാജി പുത്തലത്ത്,  വാർഡ് മെമ്പർ സി.പി. ആമിനാബീ,  ലോക്കൽ കമ്മറ്റി അംഗം ഉമ്മർകോയ എം.പി , ബ്രാഞ്ച്  സിക്രട്ടറി നജുമുദ്ദീൻ   നവോദയാ സാംസ്കാരിക വേദി പ്രവർത്തകർ എന്നിവർ പങ്കെടുത്തു.
    ദമാം നവോദയാ കേന്ദ്രകമ്മറ്റി അംഗം വിജയകുമാർ നങ്ങ്യേത്ത് സ്വാഗതം പറഞ്ഞു.
നവോദയ കേന്ദ്രകമ്മറ്റി അംഗങ്ങളായിരുന്ന പീറ്റർ, സുബാലിതൻ,  റാഫി , രമേശൻ എന്നിവർ 
ചടങ്ങിൽ പങ്കെടുത്തു. സാലി നന്ദി രേഖപ്പെടുത്തി

ബിഗ് സ്ക്രീൻ ഉദ്ഘാടനം ചെയ്തു

No comments
ബിഗ് സ്ക്രീൻ ഉദ്ഘാടനം ചെയ്തു 

കൊടിയത്തൂർ:
ഖത്തറിൽ നടക്കുന്ന വേൾഡ് കപ്പ്‌ ഫുട്ബോള്ളിന്റെ ആവേശം     ചോരാതെ  നാട്ടുകാർക്ക്‌ ഗ്യാലരിയിൽ  ഇരുന്നു കളികാണുന്ന അനുഭവം നൽകുന്നതിന്നു സൗത്ത് കൊടിയത്തൂർ യൂണിറ്റ് യൂത്ത് ലീഗ്  സീതി സാഹിബ്‌ കൾച്ചറൽ സെന്ററിൽ ഓഡിറ്റോറിയത്തിൽ ഒരുക്കിയ HD ബിഗ് സ്ക്രീൻ ഉദ്ഘാടനം സ്റ്റേറ്റ് മുസ്ലിം ലീഗ് സെക്രട്ടറി സി പി ചെറിയ മുഹമ്മദ്‌ സാഹിബ്‌ നിർവഹിച്ചു.ചടങ്ങിൽ ജസീം മണക്കാടി അധ്യക്ഷതനായി വാർഡ് മെമ്പർ ഫസൽ കൊടിയത്തൂർ, ആലികുട്ടി ഇ, റഹീസ് സി, മുഹമ്മദ്‌ എം, അബ്ദുള്ള എ, ഷമീബ് എം, അജ്മൽ പികെ,മൂസ ടി, നാസർ കെ,അഹമ്മദ്‌ കുട്ടി കെ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

പെരിങ്ങളം ഗവ ഹയർ സെക്കൻഡറി സ്കൂളിൽ എൻ എസ് എസ് യൂണിറ്റ് നടത്തിയ ലഹരി വിരുദ്ധ ഫുട്ബോൾ ടൂർണമെൻ്റ്

No comments
പെരിങ്ങളം ഗവ ഹയർ സെക്കൻഡറി സ്കൂളിൽ എൻ എസ് എസ് യൂണിറ്റ് നടത്തിയ ലഹരി വിരുദ്ധ ഫുട്ബോൾ ടൂർണമെൻ്റ്

കേരള സർക്കാരിൻ്റെ ലഹരി വിരുദ്ധ പ്രവർത്തനങ്ങളോട് കൈകോർത്ത് പെരിങ്ങളം ഗവ ഹയർ സെക്കൻഡറി സ്കൂൾ എൻ എസ് എസ് യൂണിറ്റ് '' സെ യെസ് ടു ഫുട്ബോൾ, സെ നൊ ടു ഡ്രഗ്സ് " എന്ന ടാഗ് ലൈനോടുകൂടി ലഹരി വിരുദ്ധ ഫൈവ്സ് ഫുട്ബോൾ ടൂർണമെൻറ് നടത്തി. പെരിങ്ങളം, മുക്കം, കൊടുവള്ളി, മാവൂർ, വെള്ളിമാട്കുന്ന് ഭാഗങ്ങളിൽ നിന്നായി പതിനാറ് ടീമുകൾ പങ്കെടുത്തു. കൊമ്പൻസ് പെരിങ്ങളം വിന്നേഴ്സ് ആയ ടൂർണമെൻ്റിൽ ബുക്കാനിയൻസ് റണ്ണറപ്പായി. വിജയികൾക്ക് മൂവായിരം രൂപയും ട്രോഫിയും റണ്ണറപ്പിന് ആയിരത്തി അഞ്ഞൂറ് രൂപയും ട്രോഫിയും സമ്മാനമായി ലഭിച്ചു. അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ സന്തോഷ് കുമാർ , പ്രിവൻ്റീവ് ഓഫിസർ ഹരീഷ് , പി ടി എ പ്രസിഡൻ്റ് റഷീദ്, പ്രിൻസിപ്പൾ ഇൻ ചാർജ്  യു കെ അനിൽകുമാർ, സ്ക്കൂൾ ലീഡർ അഹമ്മദ് നിയാസ് കെ വി  എന്നിവർ ട്രോഫികൾ വിതരണം ചെയ്തു. എൻ എസ് എസ് പ്രോഗ്രാം ഓഫിസർ രതീഷ് ആർ നായർ, വളണ്ടിയർ ലീഡർമാരായ ശോഭിത്ത് രാജ് , അമാൻ അഹമ്മദ് പി കെ, വിദ്യാർത്ഥി പ്രതിനിധി ശരൺ എം പി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

ചെറൂപ്പ പ്രീമിയർ ലീഗ് താരലേലവും വർണ്ണാഭമായ ഘോഷയാത്രയും സംഘടിപ്പിച്ചു

No comments
ചെറൂപ്പ പ്രീമിയർ ലീഗ് താരലേലവും വർണ്ണാഭമായ ഘോഷയാത്രയും സംഘടിപ്പിച്ചു

ചെറൂപ്പ പ്രീമിയർ ലീഗ് സംഘാടക സമിതിയുടെ ആഭിമുഖ്യത്തിൽ താരലേലവും പ്രചരണ ഘോഷയാത്രയും നടത്തി. മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി രഞ്ജിത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. ചെയർമാൻ എം പി ശ്രീനിവാസൻ ,കൺവീനർ യൂ എ ഗഫൂർ,  കെ പി വിജയൻ, ടി കെ അബ്ദുള്ള കോയ,ഹബീബ്, ടി കെ മജീദ് കെ അരവിന്ദൻ ,മുഹമ്മദ് എം പി ,അബ്ദുറഹിമാൻ എം, അസീസ് ,റിഷാദ് പി സി ,നിസാം വികെ, ജനീസ് ടി കെ, ഹുവൈസ് ,എന്നിവർ നേതൃത്വം നൽകി 

ഭിന്നശേഷി വിദ്യാർഥികൾക്ക് പൊതു സ്ഥാപനങ്ങൾ സന്ദർശിക്കാൻ അവസരമൊരുക്കി.

No comments
മാവൂർ:  ഭിന്നശേഷി വിദ്യാർഥികൾക്ക്  പൊതു സ്ഥാപനങ്ങൾ സന്ദർശിക്കാൻ അവസരമൊരുക്കി. 
ഫ്ളൈയിഗ് വിങ്ങ്സ് എന്ന  
പേരിൽ മാവൂർ ബിആർസി ആണ് അഞ്ചു പഞ്ചായത്തുകളിലെ ഭിന്നശേഷി വിദ്യാർഥികൾക്കായി  പ്രാദേശിക പഠനയാത്ര 
സംഘടിപ്പിച്ചത്. മാവൂർ ഗ്രാമപഞ്ചായത്തിന്റേയും ചാത്തമംഗലം ഗ്രാമപഞ്ചായത്തിന്റേയും സഹകരണത്തോടെയാണ് യാത്ര നടത്തിയത്.
 ഭിന്നശേഷി വിദ്യാർഥികൾക്ക് നവ്യ അനുഭവങ്ങൾ ലഭ്യമാക്കുകയും സ്ഥാപനങ്ങളെ അടുത്തറിയാനും അവസരം ഒരുക്കുകയാണ് ലക്ഷ്യം. മാവൂർ പോലീസ് സ്റ്റേഷൻ, മീഡിയവൺ , റെയിൽവേ സ്റ്റേഷൻ, ഫയർ സ്റ്റേഷൻ, ബീച്ച്, അക്കോറിയം തുടങ്ങിയ സ്ഥലങ്ങളാണ് കുട്ടികൾ സന്ദർശിച്ചത്. പഠനയാത്ര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി രഞ്ജിത്ത് മാവൂർ പോലീസ് സ്റ്റേഷൻ പരിസരത്ത് വെച്ച് യാത്രയുടെ ഫ്ലാഗ് ഓഫ് നിർവഹിച്ച് ഉദ്ഘാടനം ചെയ്തു. 
ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഓളിക്കൽ ഗഫൂർ,
ഗ്രാമപഞ്ചായത്ത് അംഗം ഉമ്മർ മാസ്റ്റർ, എ.ഇ.ഒ പോൾ കെ.ജെ,
എ സി പി കുഞ്ഞു iമൊയ്തീൻകുട്ടി, ബി.പി.സി ജോസഫ് തോമസ് , സി ആർ സി സി ഫസൽ റഹ്മാൻ എന്നിവർ സംസാരിച്ചു. ബി ആർ സി പ്രവർത്തകർ, സ്പെഷൽ എഡ്യുക്കേറ്റർമാർ രക്ഷിതാക്കൾ എന്നിവർ പങ്കാളികളായി..

പെരുവയലിൽ വിദ്യാലയങ്ങൾക്ക് കായിക ഉപകരണങ്ങളും കായിക മേളയും

No comments
പെരുവയലിൽ വിദ്യാലയങ്ങൾക്ക് കായിക ഉപകരണങ്ങളും കായിക മേളയും

പെരുവയൽ ഗ്രാമ പഞ്ചായത്തിന്റയും ചൈൽഡ്‌ലൈൻ കോഴിക്കോടിന്റെയും  സംയുക്ത ആഭിമുഖ്യത്തിൽ യൂണിസെഫ്ന്റെ സഹായത്തോടെ  ശിശുദിന വാരാചരണത്തിന്റെ ഭാഗമായി പഞ്ചായത്തിലെ മുഴുവൻ സ്കൂളുകളിലും കായിക ഉപകരണങ്ങളും പ്രഥമശുശ്രുഷ കിറ്റും നൽകി. പരിപാടിയുടെ പഞ്ചായത്ത്തല  ഉദഘാടനം കുറ്റിക്കാട്ടൂർ ഗവ  ഹയർ സെക്കണ്ടറി സ്കൂളിൽ ഗ്രാമപഞ്ചായത് പ്രസിഡണ്ട് സുഹറാബി.എം.കെ  സ്കൂൾ ഹെഡ്മാസ്റ്റർ നാരായണൻ മാസ്റ്റർക്ക്  കായിക ഉപകരണങ്ങൾ നൽകി നിർവഹിച്ചു , വാർഡ് മെമ്പർ പി.എം. ബാബു,ചൈൽഡ്‌ലൈൻ  കോഴിക്കോട് ജില്ലാ കോർഡിനേറ്റർ 
 മുഹമ്മദ് അഫ്സൽ  കെ  കെ സംസാരിച്ചു.

യൂണിസെഫ് ലോകത്താകമാനം നടത്തിവരുന്ന സപ്പോർട്സ് ഫോർ ഡെവലപ്മെന്റ് പരിപാടിയുടെ ഭാഗമായാണ് പെരുവയൽ പഞ്ചായത്തിൽ  പരിപാടി സംഘടിപ്പിച്ചത്, കുട്ടികളെ കൂടിവരുന്ന ഓൺലൈൻ അടിമത്തത്തിൽ നിന്നും മുക്തരാക്കി നല്ല ശാരീരിക മാനസിക ആരോഗ്യം ഉറപ്പുവരുത്താൻ കായിക വിനോദങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി നടത്തുന്നത് 

വിവിധ സ്കൂളുകളിൽ വാർഡ് മെമ്പർമാർ , പോലീസ് ഉദ്യോഗസ്ഥർ ,പി.ടി എ പ്രതിനിധികൾ, അധ്യാപകർ രക്ഷിതാക്കൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. 
 പഞ്ചായത്തിലെ 12  സ്കൂളുകളിലെയും  കുട്ടികൾ പരിപാടിയുടെ ഭാഗമായി നടന്ന കായിക പരിപാടിയിൽ പങ്കെടുത്തു

രണ്ട് വർഷമായിട്ടും സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കാത്തതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് പഞ്ചായത്ത് മെമ്പർമാർ പഞ്ചായത്ത് ഓഫീസിന് മുമ്പിൽ ചൂട്ട് കത്തിച്ചു പ്രതിഷേധിച്ചു...

No comments
രണ്ട് വർഷമായിട്ടും സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കാത്തതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് പഞ്ചായത്ത് മെമ്പർമാർ പഞ്ചായത്ത് ഓഫീസിന് മുമ്പിൽ ചൂട്ട് കത്തിച്ചു പ്രതിഷേധിച്ചു...

ഭരണത്തിൽ കയറി രണ്ട് വർഷം കഴിഞ്ഞിട്ടും ചാത്തമംഗലം ഗ്രാമ പഞ്ചായത്തിൽ തെരുവ് വിള ക്ക് കത്തിക്കാത്തതിലും പുതിയത് വെക്കാത്തതിലും പ്രതിഷേധിച്ച് കെട്ടാങ്ങൽ ഗ്രാമപഞ്ചായത്ത് ഓഫീസിന്  മുമ്പിൽ ചൂട്ട് കത്തിച്ച് പ്രതിഷേധിച്ചു . മെമ്പർമാർ നിരവധി തവണ പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ ഇക്കാര്യം ആവശ്യപ്പെട്ടിട്ടും ഒരു നീക്കവും ഭരണ സമിതിയുടെ ഭാഗത്ത് ഉണ്ടായിട്ടില്ല എന്നും യു.ഡി.എഫ് മെമ്പർമാർ കുറ്റപ്പെടുത്തി ,സംസ്ഥാന സർക്കാർ നടപ്പിലാക്കിയ നിലാവ് പദ്ധതി നടപ്പിലാക്കാത്തതിലും  പ്രതിഷേധിച്ചു, നിലാവ് പദ്ധതിയുമായി ബന്ധപ്പെട്ട് യു.ഡി.എഫ് മെമ്പർമാർ കെ.എസ്.ഇ.ബി എഞ്ചിനിയറുമായി നിരവധി തവണ ചർച്ച ചെയ്തിട്ടുണ്ട് എന്നാൽ പഞ്ചായത്ത് ഭരണാധികാരികൾ വേണ്ടത്ര ശ്രദ്ധിക്കാത്തതിനാലാണ് ഈ പദ്ധതി നടപ്പിലാവതെ നീണ്ടു പോവുന്നത് ,ഇനിയും അനന്തമായി നീട്ടികൊണ്ട് പോവാനാണ് അധികാരികളുടെ നിലാപാട് എങ്കിൽ  ജനകീയപ്രക്ഷോപം  സംഘടിപ്പിക്കുമെന്നും യു.ഡി.എഫ്  നേതാക്കൾ അപിപ്രായപ്പെട്ടു ,
   പ്രതിഷേധ സമരം മുസ്ലിം ലീഗ് മണ്ഡലം ട്രഷറർ എൻ.പി ഹംസ മാസ്റ്റർ ഉൽഘാടനം ചെയ്തു ,എം കെ അജീഷ് അധ്യക്ഷത വഹിച്ചു ,ഷരീഫ് മലയമ്മ, കുഞ്ഞിമരക്കാർ മലയമ്മ, ഇ.പി അസീസ് വെള്ളലശ്ശേരി, ഗഫൂർ കള്ളൻതോട്, റഊഫ് മലയമ്മ എന്നിവർ ആശംസകൾ അർപ്പിച്ചു, സമരത്തിന് മെമ്പർമാരായ പി.ടി.എ റഹ്മാൻ, ഹഖീം മാസ്റ്റർ കളൻതോട്, മൊയ്തു പീടികക്കണ്ടി, റഫീഖ് കൂളിമാട്,ഇ.പി വത്സല, വിശ്വൻ വെള്ളലശ്ശേരി, ശിവദാസൻ ബംഗ്ലാവിൽ, ഫസീല സലീം എന്നിവർ നേതൃത്വം നൽകി

കേരള സംസ്ഥാന എയിഡ്സ് നിയന്ത്രണ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഓയിസ്ക മൈഗ്രന്റ് സുരക്ഷ പ്രൊജക്ടിന്റെ നേതൃത്വത്തിൽ രാത്രികാല മെഡിക്കൽ ക്യാമ്പ്നടത്തി.

No comments
കേരള സംസ്ഥാന എയിഡ്സ് നിയന്ത്രണ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഓയിസ്ക മൈഗ്രന്റ് സുരക്ഷ പ്രൊജക്ടിന്റെ നേതൃത്വത്തിൽ രാത്രികാല മെഡിക്കൽ ക്യാമ്പ്നടത്തി.
പെരുവയൽ ഗ്രാമ പഞ്ചായത്ത്  1 ഉം 2 ഉം വാർഡിൽ പെട്ട പെരിങ്ങൊളം  പ്രദേശത്തെ താമസക്കാരായ അതിഥി തൊഴിലാളികൾക്ക് വേണ്ടി പെരിങ്ങൊളം ഗവ: യൂ.പി സ്കൂളിൽ വെച്ച് മുക്കം ഏരിയ കോഡിനേറ്റർ ഉണ്ണികൃഷ്ണൻ എം എം ന്റെ യും പെരുവയൽ ഹെൽത് സെന്ററിലെ ജൂനിയർ ഹെൽത് ഇൻസ്പെക്ടർ ഇന്ദുലേഖ കെ ടി യുടെയും നേതൃത്വത്തിലാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്.
പ്രസ്തുത ക്യാംപിൽ പ്രൊജക്ട് മാനേജർ അമിജേഷ് കെ വി ബോധവത്ക്കരണ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.  പ്രൊജക്ട് ഡോക്ടർ നിഷാം ആരോഗ്യ പരിശോധനകളും ലൈംഗീകരോഗ നിർണയവും നടത്തുകയും, താമരശ്ശേരി താലൂക്ക് ആശുപത്രി ജ്യോതിസ് കേന്ദ്രത്തിലെ കൗൺസിലർ ദിവ്യാദിവേഷ്, ലാബ് ടെക്നീഷ്യൻ ചിത്രാ ഗോവിന്ദ് എന്നിവരുടെ നേതൃത്വത്തിൽ HIV പരിശോധനയും JHI ഇന്ദുലേഖയുടെ നേതൃത്വത്തിൽ മലേറിയ, ക്ഷയം, കുഷ്ഠരോഗ നിർണ്ണയം മുതലായവയുടെ  പരിശോധനയും നടന്നു. വാർഡ് മെമ്പർ പ്രീതി , പ്രൊജക്ടിലെ മറ്റ് ഫീൽഡ് കോഡിനേറ്റർമാരായ ഷിജു,ഷൈജ,സന്ദീപ്  ആശാ വർക്കർമാരായ സതി സി കെ , സുധ എം, ലതാനന്ദിനി പി, RRT വളണ്ടിയർ ഷിജേഷ് എം വി, മുൻ വാർഡ് മെമ്പർ R V ജാഫർ എന്നിവരും ക്യാമ്പിൽ സന്നിഹിതരായിരുന്നു.

അറത്തിൽ പറമ്പ എ.എം.എൽ.പി സ്കൂളിൻ്റെ നവതി ആഘോഷത്തോടനുബന്ധിച്ച് സ്വാഗത സംഘ രൂപീകരണം നടത്തി

No comments
പെരുമണ്ണ: 
അറത്തിൽ പറമ്പ എ.എം.എൽ.പി സ്കൂളിൻ്റെ നവതി ആഘോഷത്തോടനുബന്ധിച്ച് സ്വാഗത സംഘ രൂപീകരണം നടത്തി.യോഗം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സി.ഉഷ ഉദ്ഘാടനം ചെയ്തു.  ഗ്രാമ പഞ്ചായത്ത് മെമ്പർമാർ പി.ആരിഷ് ,കെ.കെ.ഷമീർ, പൂർവ വിദ്യാർത്ഥി സംഘടനാ പ്രസിഡൻ്റ് ദിനേശ് പെരുമണ്ണ, ഹരിദാസ് പെരുമണ്ണ ,ടി.സെയ്തുട്ടി., നളിനി ടീച്ചർ, പി.അസീസ്.വി.ടി.മനോജ്, തുടങ്ങിയവർ ആശംസകളർപിച്ച് സംസാരിച്ചു. മുഖ്യ രക്ഷാധികാരിയായി പഞ്ചായത്ത് പ്രസിഡൻ്റ് ഷാജി പുത്തലത്തിനെയും ജനറൽ കൺവീനറായി പ്രധാന അധ്യാപിക പി.പി.ഷീജയെയും, ചെയർമാനായി വാർഡ് മെമ്പർ കെ.കെ.ഷമീറിനെയും വർക്കിംഗ് ചെയർമാനായി പി.എൻ അക്ബർ ചൗധരിയെയുംഖജാൻജിയയിഐ സൽമാൻ മാസ്റ്ററെയും തിരഞ്ഞെടുത്തു.പ്രധാന അധ്യാപിക പി.പി ഷീജ സ്വാഗതവും പി.ടി.എ ട്രഷറർ ഐ.സൽമാൻ നന്ദിയും പറഞ്ഞു.

ഫുട്ബോൾ ലഹരിയിൽ ജി എച്ച് എസ് എസ് മാവൂർ വിദ്യാർത്ഥികൾ.

No comments
ഫുട്ബോൾ ലഹരിയിൽ ജി എച്ച് എസ് എസ് മാവൂർ വിദ്യാർത്ഥികൾ.
ലോകകപ്പ് ഫുട്ബാൾ മാമാങ്കത്തിൽ നാടോടുമ്പോൾ മാവൂർ സ്കൂളിലെ ബ്രസീൽ അർജന്റീന, പോർച്ചുഗൽ ഫ്രാൻസ് ഫാൻസുകാർക്കും തങ്ങളുടെ കരുത്തറിയിക്കണമെന്ന ആഗ്രഹം. അധ്യാപകരും  കുട്ടികളും കൂടി  സ്കൂൾ ഗ്രൗണ്ടിൽ നിന്ന് ഗോളടിച്ച് ലോകകപ്പിനെ വരവേറ്റ് ആഗ്രഹം  സഫലമാക്കി. കുട്ടികൾ തങ്ങളുടെ ഇഷ്ടപ്പെട്ട താരങ്ങളുടെ ജേഴ്സിയണിഞ്ഞ് സ്കൂൾ ഗ്രൗണ്ടിലും പിന്നീട് തെങ്ങിലക്കടവ് ജംഗ്ഷൻ വരെയും റാലി നടത്തി കാൽപന്തുകളിയോട് ഉള്ള കുട്ടികളുടെ ആവേശത്തോടൊപ്പം അധ്യാപകരും ചേർന്നപ്പോൾ ഫുട്ബാൾ ലഹരി ജി.എച്ച് എസ്.എസ് മാവൂരിലെ കുട്ടികൾക്ക്  വേറിട്ട അനുഭവമായി സ്കൂളിലെ മുൻ അധ്യാപകരായ പ്രേംകുമാർ C.K പ്രശാന്ത് എന്നിവരും ഉദ്ഘാടനം ചെയ്തു

സീനിയർ അസിസ്റ്റന്റ് അബ്ദുൾ വഹാബ്, അധ്യാപകരായ മധുസൂദനൻ, ബിഷിർ അമീൻ, നിധീഷ്, സിദ്ദിഖ്, ജാക്സൺ, ലേഖ, മുൻസീർ, റംലത്ത്, സുഭിജ, സലാം, ദിവ്യ,ഷാഹിദുൽ ഹഖ്, ശിഹാബ്,വിനോദ് എന്നിവർ നേതൃത്വം നൽകി.
Don't Miss
© all rights reserved and made with by pkv24live